ഫിനാലെയില്‍ ഇമോഷണലായി ഡിംപല്‍, പപ്പയുടെ പേര് കൈയ്യില്‍ പച്ചക്കുത്തിയത് കാണിച്ച് താരം

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ എല്ലാവരുടെയും ഇഷ്ട മല്‍സരാര്‍ത്ഥിയായിരുന്നു ഡിംപല്‍ ഭാല്‍. ഇത്തവണ ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് ഡിംപു. ഫിനാലെയില്‍ എത്തിയപ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒന്നില്‍ ഡിംപല്‍ എത്തുമെന്ന് എല്ലാവര്‍ക്കും ഉറപ്പുണ്ടായിരുന്നു. ഒടുവില്‍ ബിഗ് ബോസ് ഷോയില്‍ മൂന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഡിംപല്‍. അതേസമയം ഫിനാലെയില്‍ എവിക്ടായതിന് പിന്നാലെ പപ്പയെ കുറിച്ച് പറഞ്ഞ് ഇമോഷണലായിരുന്നു താരം. ഡിംപലിന്‌റെ ബിഗ് ബോസ് യാത്രയുടെ വീഡിയോ കാണിച്ചതിന് പിന്നാലെയാണ് താരം വെെകാരികമായി സംസാരിച്ചത്.

dimpal

ഫിനാലെയിലെ ഡിംപലിന്‌റെ വാക്കുകള്‍; 'ഞാന്‍ ഹാപ്പിയാണ്, പക്ഷേ ടോപ്പ് 2 വില്‍ നില്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ലാല്‍ സാറിന്‌റെ റൈറ്റ് സൈഡില്‍ നില്‍ക്കണം എന്ന ആഗ്രഹം. പക്ഷെ ഞാന്‍ ഹാപ്പിയാണ്. ഞാന്‍ ആഗ്രഹിച്ചതിനേക്കാളും ഇരട്ടിയുടെ ഇരട്ടിയാണ് ഇവിടെ ലഭിച്ചത്. എനിക്ക് ജനങ്ങളുടെ സ്‌നേഹം കിട്ടിയിട്ടുണ്ട്. കപ്പ് കൊണ്ടുവന്നില്ലെങ്കിലും സാരമില്ല, ചേച്ചി എപ്പോഴും ഞങ്ങളുടെ മനസില്‍ തന്നെ ഉണ്ടാവും എന്ന് പിന്തുണച്ചവരെല്ലാം പറഞ്ഞു. അങ്ങനെ ഞാന്‍ നിങ്ങളുടെ മനസില്‍ തന്നെയുണ്ടാവണം, അതാണ് എന്റെ ആഗ്രഹം.

ബിഗ് ബോസ് വീഡിയോയ്ക്ക് പിന്നാലെ തനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട് എന്ന് പറഞ്ഞ് പപ്പയെ കുറിച്ച് ഇമോഷണലാവുകയായിരുന്നു ഡിംപു. രാവിലെ മമ്മി വിളിച്ചപ്പോള്‍ പറഞ്ഞു; ഫിനാലെയ്ക്ക് പോവണ്ടെ, റെഡി ആവണ്ടെ അത് കാണാന്‍ വേണ്ടിയിട്ട്. അപ്പോ പപ്പ എതായാലും ഇല്ലല്ലോ. പക്ഷെ ഞാന്‍ പപ്പയെ ഫിനാലെ വേദിയിലേക്ക് ഒപ്പം കൂട്ടി. പപ്പ മാത്രമേ ഉളളൂ ഞങ്ങള്‍ക്ക് ഫാമിലിയില്‍ നോര്‍ത്ത് ഇന്ത്യന്‍ സൈഡില്‍ നിന്ന് വരുന്നത്. ബാക്കിയെല്ലാം മലയാളീസ് ആണ്. പപ്പയുടെ പേര് ഹിന്ദിയില്‍ സത്യവീര്‍ സിംഗ് ഭാല്‍ എന്ന് കൈയ്യില്‍ എഴുതി ഞാന്‍ അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നു, എനിക്ക് പപ്പയെ ഇവിടെ കൊണ്ടുവരണമായിരുന്നു, ഡിംപല്‍ പറഞ്ഞു.

നഭ നടേഷിന്‌റെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

Recommended Video

Manikkuttan തന്നെ ഒന്നാംസ്ഥാനത്തിന് അർഹൻ- Kidilam Firoz | FilmiBeat Malayalam

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X