For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്രോളുകള്‍ കിട്ടിയതില്‍ ക്വീന്‍ താനാണെന്ന് സൂര്യ, ഐസുമായി ബന്ധപ്പെട്ട തഗ്ഗിനെ കുറിച്ച് മണിക്കുട്ടന്‍

  |

  ബിഗ് ബോസ് മൂന്നാം സീസണിന്‌റെ ഗ്രാന്‍ഡ് ഫിനാലെ എപ്പിസോഡ് ശ്രദ്ധേയമായിരുന്നു. ഇത്തവണ മണിക്കുട്ടന്‍ വിജയ കീരിടം നേടിയത് ആരാധകരെ സന്തോഷത്തിലാഴ്ത്തി. സായി വിഷ്ണു രണ്ടാമതും ഡിംപല്‍, റംസാന്‍, അനൂപ് തുടങ്ങിയവര്‍ മറ്റ് സ്ഥാനങ്ങളിലും എത്തി. ഡാന്‍സും പാട്ടും സ്‌കിറ്റുമൊക്കെയായി വര്‍ണാഭമായാണ് ഫിനാലെ നടന്നത്. അതേസമയം ബിഗ് ബോസിലൂടെ ലഭിച്ച ട്രോളുകളെ കുറിച്ച് മല്‍സരാര്‍ത്ഥികള്‍ മനസു തുറന്നിരുന്നു. ട്രോളുകള്‍ കിട്ടിയതില്‍ എന്തൊക്കെ പറഞ്ഞാലും ക്വീന്‍ താനാണെന്ന് ആണ് സൂര്യ പറഞ്ഞത്.

  നടി നഭ നടേഷിന്‌റെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  അത് ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. എറ്റവും വലിയ സന്തോഷം ലാല്‍ സാറിന്‌റെ പടത്തിന്‌റെ പേര് തന്നെ എനിക്ക് കിട്ടി ഒടിയന്‍. ബാലാമണി ട്രോളുകളെ കുറിച്ചും സൂര്യ പറഞ്ഞു. ഫിറോസ് ഇക്കയുടെ മീശ വെച്ചിട്ടുളള ട്രോള് കണ്ട് ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്ന് എന്നാണ് സജ്‌നയുടെ മറുപടി. അതാണ് ഞാന്‍ എറ്റവും കൂടുതല്‍ ചിരിച്ചത്. എന്‌റെ രക്തം തിളക്കുന്നു എന്നൊക്കെ പറഞ്ഞ് ഇറങ്ങിയ ട്രോള്‍.

  തജ്ജം തകജം ട്രോളുകളാണ് സന്ധ്യാ മനോജിനെ ചിരിപ്പിച്ചത്. ഗാനഭൂഷണം ഋതു മന്ത്ര എന്ന് പറഞ്ഞാണ് ഋതുവിന് എറ്റവും കൂടുതല്‍ ട്രോള്‍ ലഭിച്ചത്. ആരോമലെ പാടിയതിനാണ് നടിക്ക് ട്രോള്‍. തനിക്ക് ട്രോള്‍സ് ഭയങ്കര ഇഷ്ടമാണെന്നും അവര് കഷ്ടപ്പെട്ടല്ലെ ഉണ്ടാക്കുന്നത്, അത് ആസ്വദിക്കാറുണ്ടെന്നും ഋതു പറഞ്ഞു. ട്രോള്‍ ഇറങ്ങുമ്പോ പലര്‍ക്കും ടെന്‍ഷനാണെന്ന് നോബി പറയുന്നു. അയ്യോ എന്നെ പറ്റി ട്രോള്‍ ഇറങ്ങിയല്ലോ എന്ന് പറഞ്ഞ്.

  ഈ ശ്രദ്ധിക്കപ്പെടുന്നവരെ കുറിച്ചെ ട്രോള് ഇറങ്ങത്തുളളൂ. അത് തന്നെ വലിയ കാര്യമാണ്. കുറെ വേഷപ്പകര്‍ച്ചകള്‍ ചെയ്തതുകൊണ്ട് അതുവെച്ചൊക്കെ ട്രോള് വന്നു. അത് കാണുമ്പോ തന്നെ ഭയങ്കര സന്തോഷമാണ്, നോബി ലാലേട്ടന്‌റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
  ബക്ക്വാസ്, പക്കവട, അങ്ങനെയുളള വാക്കുകള്‍ വെച്ചാണ് ഡിംപലിന് ട്രോള് വന്നത്. പുറത്തുവന്ന് ഇത് കണ്ടപ്പോ എകസ്ട്രാ ചിരിവന്നു എന്ന് ഡിംപു പറഞ്ഞു. ഡിംപലിന് പിന്നാലെ അഡോണിയും തനിക്കുണ്ടായ അനുഭവം പങ്കുവെച്ചു.

  മോഹന്‍ലാലും ജഗതിയും തിലകനും തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല, വിമര്‍ശനങ്ങളെ കുറിച്ച് പ്രിയദര്‍ശന്‍

  അലക്കുമുണ്ട് ടാസ്‌ക്കിന്റെ സമയത്ത് സായിയുടെ ഉടുമുണ്ട് കാണാത്ത ഒരു വിഷയം വന്നിരുന്നു. ഷോ കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയപ്പോ കാഞ്ഞിരപ്പളളിയിലെ കുട്ടൂകാര് മൂന്നാല് കള്ളി മുണ്ടുമായിട്ടാണ് കാണാന്‍ വന്നത്. അപ്പോ അതൊരു രസകരമായിട്ടുളള സംഭവമായിട്ട് എനിക്ക് തോന്നിയെന്ന് അഡോണി പറഞ്ഞു.
  ഐസുമായിട്ട് ബന്ധപ്പെട്ടുളള ട്രോളാണ് മണിക്കുട്ടന്‍ ആദ്യം കണ്ടത്. കാരണം ബിഗ് ബോസും എഷ്യാനെറ്റും ലാല്‍ സാറുമൊക്കെ ചേര്‍ന്ന് ഒരു പതിമൂന്നാമത്തെ ക്യാമറ വെച്ചിട്ടുണ്ട്, അതാണ് മണിക്കുട്ടന്‍ എന്ന് ട്രോളുകള് വന്നിരുന്നു.

  സിനിമ ചെയ്യണമെന്ന് ആദ്യമായി തീരുമാനിച്ചത് അദ്ദേഹത്തിന്‌റെ തിരക്കഥ വായിച്ചപ്പോള്‍: പ്രിയദര്‍ശന്‍

  ടൈം കളയാതെ 10 കാശുണ്ടാക്കി വീട്ടുകാർക്ക് മുട്ടായി വാങ്ങി കൊടുക്ക്

  ആദ്യത്തെ രണ്ടാഴ്ച ഈ ഐസും തടവികൊണ്ട് ഇരുന്നത് ട്രോളായി വന്നു. പിന്നെ അതിന് ശേഷം കുറെ തഗ്ഗുകളും കണ്ടു. സര്‍വ്വകലാശാല ടാസ്‌ക്ക് സമയത്ത് എയ്ഞ്ചല്‍ വന്നിട്ട് ആരും കേള്‍ക്കാതെ ഒരു പ്രണയ ഗാനം പാടാന്‍ പറഞ്ഞപ്പോ ആ പാട്ട്, പിന്നെ റംസാന്‍ എടുക്ക് എടുക്ക് എന്ന് പറഞ്ഞത് അതൊക്കെ തഗ്ഗായി മാറി, മണിക്കുട്ടന്‍ ഫിനാലെയില്‍ ഓര്‍ത്തെടുത്തു.

  ബിഗ് ബോസിന് ശേഷമുളള എറ്റവും വലിയ സന്തോഷം, ഫിനാലെയില്‍ മനസുതുറന്ന്‌ മണിക്കുട്ടന്‍

  English summary
  bigg boss malayalam season 3 finale: manikuttan and other contestants about trolls after the show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X