ബിഗ് ബോസിന് ശേഷമുളള എറ്റവും വലിയ സന്തോഷം, ഫിനാലെയില്‍ മനസുതുറന്ന്‌ മണിക്കുട്ടന്‍

By Midhun Raj

ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ സംപ്രേക്ഷണം ചെയ്തിരിക്കുകയാണ്. മാസ് എന്‍ട്രിയോടെ മോഹന്‍ലാലാണ് വേദിയിലേക്ക് ആദ്യം എത്തിയത്. ലാലേട്ടന്‌റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകള്‍ക്കൊപ്പം ചുവടുവെച്ച് ഡാന്‍സര്‍മാരാണ് സൂപ്പര്‍ താരത്തെ വേദിയിലേക്ക് ആനയിച്ചത്. മോഹന്‍ലാലിന് പിന്നാലെ പുറത്തായ മല്‍സരാര്‍ത്ഥികളും ഫൈനല്‍ മല്‍സരാര്‍ത്ഥികളും എത്തി. ലവ് ആക്ഷന്‍ ഡ്രാമയിലെ 'ഒരു സ്വപ്‌നം പോലെ' പാട്ടിനൊപ്പം ചുവടുവെച്ചാണ് ഫൈനല്‍ മല്‍സരാര്‍ത്ഥികള്‍ ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്.

ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം

എല്ലാവരെയും സ്വാഗതം ചെയ്ത ലാലേട്ടന്‍, പുറത്തിറങ്ങിയ ശേഷമുളള പ്രതികരണങ്ങള്‍ മല്‍സരാര്‍ത്ഥികളോട് ചോദിച്ചറിഞ്ഞു. ഇതില്‍ നോബിയാണ് ആദ്യം സംസാരിച്ചത്. ബിഗ് ബോസിന് ശേഷം ഭാര്യയെ സഹായിക്കാന്‍ തുടങ്ങിയോ എന്നാണ് ലാലേട്ടന്‍ നോബിയോട് ചോദിച്ചത്. ഇതിന് മറുപടിയായി ഭാര്യയെ സഹായിക്കാനാണല്ലോ ഇവിടെ വന്നത് എന്ന് ചിരിയോടെ നോബി പറഞ്ഞു.

ധ്യാനപ്പന്‍ സുഖമായിട്ടിരിക്കുന്നു

ധ്യാനപ്പന്‍ സുഖമായിട്ടിരിക്കുന്നു, വരയും ഓണ്‍ലൈന്‍ പഠിത്തവും ആണ്. ടാബ് നിലത്തിട്ട് പൊട്ടിച്ചു. ബിഗ് ബോസിലൂടെ ഇഷ്ടം പോലെ ട്രോള് കിട്ടിയെന്നും അതില്‍ ഇഷ്ടപ്പെട്ടത് വാഴ എന്ന ട്രോളാണെന്നും നോബി പറഞ്ഞു. ചിലരുടെ ഇടത്ത് സ്വന്തം തന്ത പറയാറുണ്ട്; ഈ സമയത്ത് ഒരു വാഴ വെച്ചാല്‍ നന്നായിരുന്നു എന്ന്. അപ്പോ എനിക്ക് ഈ പേര് കിട്ടിയപ്പോ സന്തോഷമായി.

നോബിക്ക് പിന്നാലെ കിടിലം

നോബിക്ക് പിന്നാലെ കിടിലം ഫിറോസിനോട് ആണ് ലാലേട്ടന്‍ വിശേഷങ്ങള്‍ ചോദിച്ചത്‌.
കുഞ്ഞുങ്ങളും എല്ലാവരും സുഖമായിട്ടിരിക്കുന്നു എന്ന് കിടിലം അറിയിച്ചു. പ്രവചനങ്ങളുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെയുളളവ ചീറ്റിപോയത് കൊണ്ട് തല്‍ക്കാലത്തേക്ക് പ്രവചനങ്ങളെല്ലാം മാറ്റിവെച്ചേക്കുവാണ് എന്ന് കിടിലം പറഞ്ഞു. എന്നാലും എനിക്ക് ഇപ്പോഴും കണക്കു കൂട്ടലുകളെല്ലാം ഏകദേശം കറക്ടായിട്ടാണ് തോന്നുന്നത്, കിടിലം അറിയിച്ചു.

എന്‍ഗേജ്‌മെന്‌റ് കഴിഞ്ഞ അനുപിനെ

എന്‍ഗേജ്‌മെന്‌റ് കഴിഞ്ഞ അനുപിനെ മോഹന്‍ലാല്‍ അഭിനന്ദിച്ചു. എല്ലാ കാര്യങ്ങളും അറിഞ്ഞെന്നും ചിത്രങ്ങളെല്ലാം കണ്ടു, ഓള്‍ദ ബെസ്റ്റ് എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഫാമിലിയിലുളള എല്ലാവരും സുഖമായിട്ടിരിക്കുന്നോ എന്നായിരുന്നു ഡിംപലിനോടുളള ചോദ്യം. എല്ലാവര്‍ക്കും സുഖമാണെന്ന് പറഞ്ഞ ഡിംപു ലാലേട്ടനോടും തിരിച്ച് സുഖ വിവരം തിരക്കി. ബിഗ് ബോസിന് ശേഷം സംഭവിച്ച എറ്റവും വലിയ വിശേഷം ഒരു പടത്തില്‍ പാട്ട് പാടാന്‍ വിളിച്ചു എന്നതാണ് എന്ന് ഋതു മന്ത്ര പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് എന്ന പടത്തിലാണ് പാട്ട് പാടിയത്.

ബ്ലാസ്റ്റേഴ്‌സ് എന്ന പടത്തിലാണ് പാടിയത്. ഇനി ലാലേട്ടന്‌റെ ഒരു പടത്തിലും പാട്ട് കിട്ടട്ടെ എന്നും ഞാന്‍ ആഗ്രഹിക്കുന്നതായി ഋതു പറഞ്ഞു. ബിഗ് ബോസ് കൊണ്ട് ഒരുപാട് നല്ല കാര്യങ്ങളെ ഉണ്ടാവൂ എന്നാണ് ഇതിന് ലാലേട്ടന്‌റെ മറുപടി. നല്ലതിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് സായി പറഞ്ഞത്.

Recommended Video

Manikkuttan തന്നെ ഒന്നാംസ്ഥാനത്തിന് അർഹൻ- Kidilam Firoz | FilmiBeat Malayalam
പുറത്തിറങ്ങിയ ശേഷം ജിമ്മില് വീണ്ടും പോവാന്‍

പുറത്തിറങ്ങിയ ശേഷം എല്ലാം കണ്ട് ഞെട്ടി എന്ന് മണിക്കുട്ടന്‍ പറഞ്ഞു. പുറത്തിറങ്ങിയ ശേഷം വീണ്ടും ജിമ്മില് പോവാന്‍ തുടങ്ങി. എല്ലാവരും സുഖമായിട്ടിരിക്കുന്നു. മണിക്കുട്ടന്‍ എന്ന പേര് സിനിമയില്‍ വന്നപ്പോള്‍ മാറ്റണമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ അന്ന് സാറ് പറഞ്ഞു മാറ്റരുത്, നല്ല പേരാണ് എന്ന്. ബിഗ് ബോസിന് ശേഷം എല്ലാവരും പറയുന്നത് ആ പേര് മാറ്റരുത്. എന്നാണ്. മണിക്കുട്ടന്‍ എന്ന പേരില്‍ തന്നെ അറിയപ്പെടണം. അവര് ഒരു ചെല്ലപ്പേര് ഇട്ടുതന്നു ഏംകെ എന്ന്. അതാണ് ബിഗ് ബോസിന് ശേഷമുളള എറ്റവും വലിയ സന്തോഷം, മണിക്കുട്ടന്‍ അറിയിച്ചു.

ബിഗ് ബോസിന് ശേഷം തനിക്കും ഒരുപാട് ഗുണങ്ങളുണ്ടായി എന്ന് റംസാനും പറഞ്ഞു. ഈ ഒരു പ്രായത്തില് ഇവിടെ വന്ന് പല പുതിയ കാര്യങ്ങളും പഠിച്ചു. തീരുമാനങ്ങളെടുക്കാനും, എങ്ങനെ പ്രതികരിക്കണം എന്നൊക്കെ സ്വയം മനസിലായി തുടങ്ങി. സിനിമ അവസരങ്ങളും വരുന്നുണ്ട്. സംവിധായകര്‍ വിളിക്കുന്നുണ്ട്, റംസാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X