ആദ്യം നോബിയും പിന്നാലെ റിതുവും പുറത്തായി; ബിഗ് ബോസിന്റെ ഫൈനല്‍ ഫൈവിലെത്തിയ താരങ്ങള്‍ ഇവരാണ്
പ്രേക്ഷകര്‍ കാത്തിരുന്ന ബിഗ് ബോസ് മൂന്നാം സീസണ്‍ ഗ്രാന്‍ഡ് ഫിനാലെ സംപ്രേക്ഷണം തുടങ്ങിയിരിക്കുകയാണ്. എട്ട് ഫൈനലിസ്റ്റുകള്‍ ഉള്ളപ്പോഴായിരുന്നു ഷോ നിര്‍ത്തി വെച്ചത്. ഫൈനല്‍ ഫൈവ് ആയി ആരൊക്കെ എത്തുമെന്ന് അറിയാനായിരുന്നു ഏറ്റവും കൂടുതല്‍ പേരും കാത്തിരുന്നത്. എന്നാല്‍ നൂറ് ദിവസം തികയുന്നതിന് മുന്‍പ് മത്സരം അവസാനിപ്പിക്കേണ്ടതായി വന്നു.
കൊവിഡിന്റെ രണ്ടാം തരംഗം ചെന്നൈയിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചതോടെ അവിടെ ലോക്ഡൗണ്‍ വന്നു.അങ്ങനെയാണ് പൂര്‍ത്തിയാക്കാതെ ബിഗ് ബോസ് ഷോയും നിര്‍ത്തി വെച്ചത്. ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ നിന്നും ഫൈനല്‍ ഫൈവില്‍ എത്തിയത് ആരൊക്കെയാണെന്ന് അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഫിനാലെയ്ക്ക് മുന്‍പ് ആദ്യം പുറത്ത് പോയത് നോബി മര്‍ക്കോസ് ആയിരുന്നു. എട്ട് പേരില്‍ ഏറ്റവും കുറവ് വോട്ട് നേടിയ മത്സരാര്‍ഥി നോബിയായിരുന്നു. ഈ സീസണിലെ സമാധാനത്തിലുള്ള പുരസ്‌കാരം ലഭിച്ചത് നോബിയ്ക്കായിരുന്നു. എട്ടാം സ്ഥാനം നേടി മത്സരത്തില്‍ നിന്നും താരം പുറത്തേക്ക് പോയി ഓഡിയന്‍സായി വന്ന മുന്‍മത്സരാര്‍ഥികള്‍ക്കൊപ്പം ഇരുന്നു.
രണ്ടാമതായി റിതു മന്ത്രയാണ് വോട്ടിന്റെ കണക്കില്‍ ഏറ്റവും പിന്നിലുള്ളത്. ഏഴാം സ്ഥാനമായിരുന്നു റിതുവിന് ലഭിച്ചത്. അങ്ങനെ റിതുവും ഫൈനല്‍ ഫൈവ് കാണാതെ പോയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിജയസാധ്യത ഉണ്ടായിരുന്ന കിടിലം ഫിറോസ് ആണ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വോട്ടിന്റെ കാര്യത്തില്‍ മറ്റ് അഞ്ച് മത്സരാര്‍ഥികളെക്കാളും പിന്നിലായിരുന്നു ഫിറോസ്. അങ്ങനെ ഫൈനല്‍ ഫൈവില്‍ എത്താതെ ഫിറോസും പുറത്തായി.
Recommended Video
മണിക്കുട്ടന്‍, സായി വിഷ്ണു, ഡിംപല്‍ ഭാല്‍, റംസാന്‍ മുഹമ്മദ്, അനൂപ് കൃഷ്ണന്‍, എന്നിവരാണ് ബിഗ് ബോസ് മൂന്നാം സീസണിലെ ഫൈനല്‍ ഫൈവിലെത്തിയ ആ താരങ്ങള്‍. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള സ്ഥാനം നിര്‍ണ്ണയിച്ചത്.


Click it and Unblock the Notifications