തുടക്കത്തില്‍ മോശം മത്സരാര്‍ഥിയും മുന്‍ഗോപിയും; ബിഗ് ബോസിലെ സാധാരണക്കാരനായ സായി വിഷ്ണുവിനും അര്‍ഹിച്ച വിജയം
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിന്റെ വിന്നര്‍ മണിക്കുട്ടനാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയില്‍ വച്ച് ഗ്രാന്‍ഡ് ഫിനാലെയുടെ ഷൂട്ട് നടക്കുകയാണ്. ട്രോഫിയില്‍ മുത്തം നല്‍കുന്ന മണിക്കുട്ടന്റെ ഫോട്ടോസ് വന്നതിന് പിന്നാലെ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉള്ളവരെ കുറിച്ചും പ്രചരിക്കുന്നുണ്ട്.
സ്വിമിങ് പൂളിൻ്റെ സൈഡിൽ നിന്ന് കിടിലൻ ഫോട്ടോഷൂട്ടുമായി നടി അമല പോൾ
രണ്ടാം സ്ഥാനത്തേക്ക് സായി വിഷ്ണുവാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡിംപല്‍ മൂന്നാമതും. ബാക്കി ശക്തരായ മത്സരാര്‍ഥികള്‍ പിന്നിലേക്ക് പോയതും ശ്രദ്ധേയമായ കാര്യമാണ്. ഇവിടെ സായി വിഷ്ണുവിന്റേത് പൊരുതി നേടിയ ചരിത്ര വിജയമെന്ന് പറയുകയാണ് ആരാധകര്‍. സായി അര്‍ഹിച്ചിരുന്ന അംഗീകാരമായിരുന്നു ഇതെന്നും ഫാന്‍സ് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. വിശദമായി വായിക്കാം...

ബിഗ് ബോസിന്റെ തുടക്കത്തില്‍ ഏറ്റവും പിന്നില്‍ നിന്ന മത്സരാര്‍ഥിയാണ് സായി വിഷ്ണു. മറ്റുള്ളവരെല്ലാം ശക്തമായ കണ്ടന്റുമായി നിലകൊണ്ടപ്പോള്‍ സായിയോട് പുച്ഛമായിരുന്നു. സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാതെ ഈ സീസണില്‍ മത്സരിച്ച ഏക വ്യക്തി കൂടിയാണ് സായി. ആദ്യ പകുതി കഴിഞ്ഞപ്പോഴെക്കും സായി ഉയിര്‍ത്തെഴുന്നേറ്റു. അവതാരകനായ മോഹന്‍ലാലിന്റെ വാക്കുകളിലൂടെ കിട്ടിയ സൂചനകള്‍ ഏറ്റുപിടിച്ചാണ് സായി മുന്നേറിയത്. ഒടുവില്‍ വിജയം കൈ എത്തി നില്‍ക്കുന്നതിനെ കുറിച്ചാണ് പുതിയ എഴുത്ത്.

'വലിയ താരങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ കുറച്ചു സ്വപ്നങ്ങള്‍ മാത്രം സമ്പാദ്യമാക്കിയ, അധികം ആരും അറിയാത്ത ഒരു സാധാരണക്കാരനും ബിഗ് ബോസ് ഹൗസില്‍ എത്തി. അവന്റെ സ്വപ്നങ്ങള്‍ നമ്മോട് പങ്കിട്ടു. ആ സ്വപ്നങ്ങളെ നമ്മള്‍ നെഞ്ചോടു ചേര്‍ത്തു. തുടക്കത്തില്‍ ഒരു വീക്ക് കണ്ടെസ്റ്റന്റ് എന്നും മുന്‍കോപി എന്നും പേരു കേട്ടു, ഒരുപാട് പേര്‍ അവനെ തള്ളി പറഞ്ഞു.

പിന്നീട് വലിയ ഒരു മാറ്റത്തിലൂടെ കാണികളെ അമ്പരപ്പിച്ചു മുന്നോട്ട് കുതിച്ചു. ശത്രുക്കളെ കൊണ്ട് പോലും ആരാധിപ്പിക്കാന്‍ കഴിഞ്ഞ ഒരു വലിയ മാറ്റം. തുടക്കത്തില്‍ ആരും മുഖവിലക്ക് എടുക്കാതിരുന്ന അയാള്‍ പിന്നീട് ജനങ്ങളുടെ ഫൈനല്‍ ഫൈവ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചു. ആരാധിക്കാനും അവന്റെ സ്വപ്നങ്ങളെ സ്വന്തമായി കാണാനും ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കി.
Recommended Video

ഇന്നിതാ അവന്‍ ബിഗ് ബോസ് റിയാലിറ്റി ഷോ യുടെ റണ്ണര്‍ അപ്പ് ആയിരിക്കുന്നു. ആശംസകള്‍ സായി. മത്സരത്തില്‍ രണ്ടാമതെങ്കിലും ഞങ്ങളുടെ മനസ്സില്‍ നിനക്ക് ഒന്നാം സ്ഥാനം തന്നെയാണ്. ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ. നിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാവട്ടെ. എന്നും നിന്റെ കൂടെ ഞങ്ങളുണ്ടാവും എന്നുമാണ് ഫാന്‍സ് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications