twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്രാന്‍ഡ് ഫിനാലെ ഉടനെ നടത്താം; മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏറ്റുപിടിച്ച് മുന്നൊരുക്കവുമായി ബിഗ് ബോസ് ആരാധകര്‍

    |

    മലയാളം ബിഗ് ബോസ് ഒന്നാം സീസണ്‍ മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളു എന്നത് ആരാധകരെ നിരാശയിലാക്കിയിരുന്നു. രണ്ടാം സീസണ്‍ കൊവിഡിന്റെ തുടക്കത്തിലെ അവസാനിച്ചു. മൂന്നാമതും കൊവിഡ് ലോക്ഡൗണ്‍ കാരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയാണ് ചെയ്തത്. എന്നിരുന്നാലും ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ച് കഴിഞ്ഞു.

    തമിഴ്‌നാട്ടിലെ ചെന്നൈയിലായിരുന്നു ബിഗ് ബോസ് മൂന്നിന് സെറ്റ് ഒരുക്കിയത്. എവിഎം സ്റ്റുഡിയോയില്‍ നടന്ന പരിപാടി തൊണ്ണൂറ്റിയഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഷോ നിര്‍ത്തേണ്ടി വന്നത്. ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് മേയ് പത്തൊന്‍പതിനാണ് പോലീസും മറ്റും ബിഗ് ബോസ് സെറ്റിലെത്തി മത്സരാര്‍ഥികളെ അടക്കം മാറ്റുന്നത്.

    bb-family

    സെറ്റ് അടപ്പിച്ചതിന് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ താരങ്ങളെല്ലാം വീടുകളിലെത്തി. മത്സരം അവസാനിച്ചിട്ടില്ലെന്നും വോട്ടിങ്ങ് നടത്തണമെന്നും അറിയിച്ചതോടെ അതും തകൃതിയായി നടന്നു. എന്നിട്ടും ഗ്രാന്‍ഡ് ഫിനാലെ എന്നാണെന്നുള്ള യാതൊരു വിവരവുമില്ല. ഒരു പ്രൊമോ എങ്കിലും വരുമോ എന്ന് കാത്തിരിപ്പിനൊടുവില്‍ അവതാരകനായ മോഹന്‍ലാല്‍ രംഗത്ത് വന്നു. ഫിനാലെ ഉണ്ടാവുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു.

    കത്രീന കൈഫിൻ്റെ സൌന്ദര്യ രഹസ്യമിതാണ്, ജിമ്മിൽ നിന്നുള്ള നടിയുടെ പുത്തൻ ഫോട്ടോസ്

    Recommended Video

    bigg boss malayalam season 3: fans requested to asianet for conduct soon grand finale

    അതെന്നാണെന്ന് വ്യക്തമല്ലെങ്കിലും വൈകാതെ ഉണ്ടാവുമെന്ന സൂചനകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. കേരളത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫിനാലെയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. മിനിമം ആളുകളുമായി ടിവി പരിപാടികളുടെ ഇന്‍ഡോര്‍ ഷൂട്ടിങ്ങ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വളരെ കുറച്ച് ആളുകളുടെ സാന്നിധ്യത്തില്‍ നടത്താമെന്നാണ് ഫാന്‍സ് ഗ്രൂപ്പുകാര്‍ വ്യക്തമാക്കുന്നത്.

    English summary
    Bigg Boss Malayalam Season 3 Finale Will Be Conducted Soon, Government Allows More Relaxations
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X