ബിഗ് ബോസ് ഫിനാലെയുടെ വെടിക്കെട്ട് ഒരുക്കങ്ങൾ നടക്കുന്നു, പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ദൃശ്യ വിസ്മയമായിരിക്കും

ബിഗ് ബോസ് മൂന്നാം സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെ ഉടനെ ഉണ്ടാവുമോ, സീസണ്‍ ഫോര്‍ ഓഡിഷന്‍ എപ്പോഴാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വരികയാണ്. ഇതേ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല. ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്നും ഒരു വിന്നര്‍ ഉണ്ടാവുമെന്നും അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

വേറിട്ട സ്റ്റൈലിൽ ശ്വേത തൃപതി, വൈറൽ ചിത്രങ്ങൾ കാണാം

ഫിനാലെ എന്ന് നടക്കുമെന്ന് അറിയാത്തത് കൊണ്ട് ഇനി ഉണ്ടാവില്ലേ എന്ന സംശയവും ആരാധകര്‍ ഉന്നയിച്ചിരുന്നു. ഒടുവില്‍ ആരാധകരുടെ എല്ലാം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ രേവതി എത്തിയിരിക്കുകയാണ്. മുന്‍പും ബിഗ് ബോസിനെ കുറിച്ച് പ്രധാന കാര്യങ്ങള്‍ തുറന്ന് പറയുന്ന ആളാണ് രേവതി. ഫിനാലെയെ കുറിച്ച് രേവതിയുടെ വാക്കുകള്‍ വായിക്കാം...

ഫിനാലെ നടക്കുന്ന തീയ്യതി പുറത്ത്

ബിഗ് ബോസ് മൂന്നാം സീസണിന്റെ ഫിനാലെ ഉണ്ടാവും. അന്ന് പറഞ്ഞത് പോലെ ചെന്നൈയില്‍ നിന്ന് തന്നെയാണ് പരിപാടി നടക്കുക. ഈ സീസണിലെ എല്ലാ മത്സരാര്‍ഥികളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ പതിനെട്ട്, പത്തൊന്‍പത് തീയ്യതികളില്‍ അവര്‍ ചെന്നൈയിലേക്ക് പോകും. ഷൂട്ട് എന്നാണ് നടക്കുന്നതെന്ന് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. എങ്കിലും ആ ആഴ്ച തന്നെ ഉണ്ടാവുമെന്നാണ് അറിയുന്നത്. ഒരു മെഗാ ഇവന്റും ഗംഭീര സമാപനം ആയിരിക്കും കൊടുക്കാന്‍ പോവുന്നത്.

 ഫിനാലെ നടക്കുന്ന തീയ്യതി പുറത്ത്

വലിയൊരു അവാര്‍ഡ് നൈറ്റ് ഫംഗ്ഷന്‍ പോലെയായിരിക്കും ഗ്രാന്‍ഡ് ഫിനാലെ നടത്തുക. ഒരുപാട് കലാകാരന്മാരുടെ ഡാന്‍സും പാട്ടുമൊക്കെ ഉണ്ടാവും. സര്‍പ്രൈസ് ആയി ചില അതിഥികളും സിനിമാ താരങ്ങളുമൊക്കെ ഉണ്ടാവും. ആശ ശരത്തിന്റെയും പിഷാരടിയുടെയും സാന്നിധ്യവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാമെന്നും രേവതി പറയുന്നു. ബിഗ് ബോസ് മത്സരാര്‍ഥികളുടെ കലാപരിപാടി ഉണ്ടാവുമോന്ന് അറിയില്ല. മുന്‍പത്തെ പോലെ ഫിനാലെയ്ക്ക് ശേഷം ലാലേട്ടനും മത്സരാര്‍ഥികളുമെല്ലാം ആ വീട്ടിലേക്ക് പോയി ആഘോഷം നടത്താനും സാധ്യതയുണ്ട്.

 ഫിനാലെ നടക്കുന്ന തീയ്യതി പുറത്ത്

ജൂലൈ 24 ന് ഷൂട്ട് നടത്തിയതെങ്കില്‍ ഉടനെ തന്നെ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യും. കാരണം വിന്നറെ പ്രഖ്യാപിച്ച ശേഷം ആ വാര്‍ത്ത പെട്ടെന്ന് തന്നെ പുറത്തറിയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തൊട്ടടുത്ത ദിവസം ജൂലൈ 25 ന് തന്നെ ടെലിവിഷനില്‍ വരാന്‍ സാധ്യത കാണുന്നു. ഇതൊക്കെ ഏകദേശം ഉദ്ദേശം വെച്ച് പറയുന്നതാണെന്നും ഉറപ്പില്ലാത്ത കാര്യമാണെന്നും രേവതി സൂചിപ്പിക്കുന്നുണ്ട്. ജൂലൈ 25 അല്ലെങ്കില്‍ പിന്നെ ഓഗസ്റ്റ് ഒന്നിനായിരിക്കും ബിഗ് ബോസ് ഫിനാലെ ടെലികാസ്റ്റ് നടത്തുക.

  ഫിനാലെ നടക്കുന്ന തീയ്യതി പുറത്ത്

ബിഗ് ബോസ് സീസണ്‍ 4 ന്റെ ഓഡിഷന്‍ തുടങ്ങിയോ എന്ന് അന്വേഷിക്കുന്നവരുണ്ട്. സാധാരണക്കാര്‍ അടുത്ത സീസണില്‍ ഉണ്ടെങ്കിലെ ഓഡിഷന്റെ ആവശ്യം ഉള്ളു. അത് അവതാരകനും ബിഗ് ബോസും പ്രേക്ഷകരെ അറിയിക്കും. സെലിബ്രിറ്റികള്‍ മാത്രമേ ഉള്ളുവെങ്കില്‍ ബിഗ് ബോസ് ആരെയും അറിയിക്കാതെയാവും ഓഡിഷന്‍ നടത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X