ഇതിഹാസത്തിനൊപ്പമുളള നിമിഷങ്ങള്‍, മോഹന്‍ലാലിനെ കുറിച്ച് മനസുതുറന്ന് അനൂപ് കൃഷ്ണന്‍
ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അനൂപ് കൃഷ്ണന്‍. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലും മറ്റും ശ്രദ്ധേയ പ്രകടനമാണ് അനൂപ് കാഴ്ചവെച്ചത്. ഇത്തവണ ഫൈനലിലെത്താന്‍ എന്തുകൊണ്ടും യോഗ്യതയുളള ഒരു മല്‍സരാര്‍ത്ഥി കൂടിയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ എല്ലാ ഏരിയകളിലും അനൂപ് തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. സീതാകല്യാണം എന്ന സിരീയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ശേഷമാണ് അനൂപ് ബിഗ് ബോസില്‍ എത്തുന്നത്. സീരിയലിന് പുറമെ സിനിമകളിലും അഭിനയിച്ചിരുന്നു താരം.
സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, ഫോട്ടോസ് കാണാം
പൊതുവെ ശാന്തസ്വഭാവക്കാരനായ അനൂപ് ആവശ്യമുളള കാര്യങ്ങളില്‍ മാത്രമാണ് ഇടപെട്ടത്. ഗ്രൂപ്പുകളിലൊന്നും അധികം പെട്ടുപോവാതെയുളള ഗെയിമാണ് അനൂപ് ഷോയില്‍ കാഴ്ചവെച്ചത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം.

അനൂപിന്‌റെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സഹമല്‍സരാര്‍ത്ഥികളെ പോലെ അടുത്തിടെ ലൈവ് വീഡിയോകളിലൂടെ അനൂപും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. അനൂപിന്‌റെ പേരിലും ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതേസമയം മോഹന്‍ലാലിനെ കുറിച്ചുളള അനൂപ് കൃഷ്ണന്‌റെ എറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബിഗ് ബോസ് വേദിയില്‍ നിന്നുളള ലാലേട്ടനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു അനൂപ് കൃഷ്ണന്‌റെ കുറിപ്പ് വന്നത്. ഈ ഇതിഹാസത്തിന അടുത്ത് നില്‍ക്കുമ്പോള്‍ എനിക്ക് എങ്ങനെ എന്റെ ഫീലിംഗ്സ് പ്രകടിപ്പിക്കണമെന്ന് അറിയില്ലെന്ന് അനൂപ് പറയുന്നു. പക്ഷെ ഒരു കാര്യം ഉറപ്പാണ് അദ്ദേഹം തികച്ചും ഒരു ജെന്റില്‍മാന്‍ ആണെന്ന്. ലവ് യൂ ലാലേട്ടാ, നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ അതിനുളള വഴി തുറന്നുവരും എന്നാണ് അനൂപ് തന്‌റെ ഇന്‍സ്റ്റ പേജില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം ദൈവത്തിന്‌റെ സ്വന്തം ക്ലീറ്റസ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടന്‍ സിനിമയിലെത്തുന്നത്. തുടര്‍ന്ന് അഞ്ചിലധികം സിനിമകളില്‍ അനൂപ് അഭിനയിച്ചു. ആന്റണി വര്‍ഗീസ് നായകനായ അജഗജാന്തരമാണ് നടന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. ദൈവത്തിന്‌റെ സ്വന്തം ക്ലീറ്റസിന് പുറമെ പ്രെയ്‌സ് ദ ലോര്‍ഡ് എന്ന മമ്മൂട്ടി ചിത്രത്തിലും അനൂപ് അഭിനയിച്ചിരുന്നു.
Recommended Video

കൂടാതെ ബാലചന്ദ്ര മേനോന്‍ ചിത്രങ്ങളായ ഞാന്‍ സംവിധാനം ചെയ്യും, എന്നാലും ശരത്ത് എന്നീ സിനിമകളിലും നടന്‍ അഭിനയിച്ചു. ബിഗ് ബോസിന്‌റെ അവസാന ടാസ്‌ക്കായ ടിക്കറ്റ് ടു ഫിനാലെയിലും മറ്റും ശ്രദ്ധേയ പ്രകടനമാണ് അനൂപ് കൃഷ്ണന്‍ കാഴ്ചവെച്ചത്. ഡിംപല്‍, അനൂപ്, റംസാന്‍ തുടങ്ങിയവരാണ് പോയിന്‌റ് നിലയില്‍ മുന്നിട്ടുനിന്നത്. രണ്ട് തവണയാണ് ബിഗ് ബോസ് ഹൗസില്‍ അനൂപ് കൃഷ്ണന്‍ ക്യാപ്റ്റനായത്. ഇടയ്ക്ക് ഷോയില്‍ സൈലന്റായെങ്കിലും പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു താരം. ഫിറോസ് ഖാന്‍ ഉളള സമയത്താണ് അനൂപിനെ കൂടുതല്‍ ശബ്ദമുയര്‍ത്തി ഹൗസില്‍ കണ്ടത്. പിന്നീട് അത്ര തര്‍ക്കങ്ങളും വഴക്കുകളുമൊന്നും അനൂപിന്‌റെ ഭാഗത്തുനിന്നുണ്ടായില്ല.


Click it and Unblock the Notifications











