അവള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമ്മാനായിരുന്നു അത്; ഇഷയെ കുറിച്ച് സംസാരിച്ച് അനൂപ് കൃഷ്ണന്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായകനാണ് അനൂപ് കൃഷ്ണന്‍. സീതാകല്യാണം എന്ന സീരിയലില്‍ നായക വേഷത്തിലെത്തിയ അനൂപ് വളരെ കുറഞ്ഞ കാലം കൊണ്ട് ഇഷ്ടം നേടിയെടുത്തു. കല്യാണ്‍ എന്ന കഥാപാത്രത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് താരം ബിഗ് ബോസിലേക്ക് പോവുന്നത്. സത്യസന്ധമായി തന്നെ ബിഗ് ബോസില്‍ നിന്ന താരം ആദ്യ അഞ്ച് ഫൈനലിസ്റ്റുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. തനിക്കൊരു പ്രണയമുണ്ടെന്ന് വീടിനുള്ളില്‍ നിന്ന് അനൂപ് വ്യക്തമാക്കിയതോടെ കാമുകിയെ കണ്ട് പിടിക്കാന്‍ നടക്കുകയായിരുന്നു ഏവരും.

ഒടുവില്‍ അനൂപ് ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യയെ കണ്ട് പിടിച്ചു. ഇരുവരുടെയും വിവാഹം അടുത്ത വര്‍ഷമായിരിക്കും. എങ്കിലും പ്രതിശ്രുത വധുവിന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം താന്‍ കൊടുത്തതിനെ പറ്റി ആരാധകരോട് പറയുകയാണ് അനൂപിപ്പോള്‍. ഈ ടൈംസിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് അത്തരം വിശേഷം പങ്കുവെച്ചത്. വിശദമായി വായിക്കാം...

 പ്രതിശ്രുത വധുവിന് നല്‍കിയ സമ്മാനത്തെ കുറിച്ച് അനൂപ് കൃഷ്ണന്‍

അവളുടെ പേര് ഐശ്വര്യ എന്നാണ്. അവളിപ്പോള്‍ എംഡി ചെയ്ത് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് കഴിഞ്ഞുള്ള ഫിനാലെയ്ക്ക് ശേഷമേ ഞങ്ങള്‍ പരസ്പരം ഇനി കാണുകയുള്ളു എന്നൊരു കരാര്‍ വെച്ചിരുന്നു. അതുകൊണ്ടാണ് എന്റെ ജന്മദിനത്തിന് സ്‌പെഷ്യലായി അയച്ച വീഡിയോയില്‍ അവള്‍ മുഖം വെളിപ്പെടുത്താതെ ഇരുന്നത്. അവളുടെ ജന്മദിനവും സ്‌പെഷ്യലാക്കാന്‍ ശ്രമിച്ചിരുന്നു. എനിക്ക് ചെയ്യാന്‍ കഴിയുന്നത് അത് മാത്രമായിരുന്നു.

 ലാലേട്ടന്റെ സ്‌നേഹം നിറഞ്ഞ നിമിഷം

പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് ലാലേട്ടന്‍ അവളെ കുറിച്ച് ചോദിച്ചപ്പോളാണ്. ഞാന്‍ അവളെ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് ഇഷ എന്നത്. ആ പേര് എന്റെ ആരാധപാത്രമായ മോഹന്‍ലാലില്‍ നിന്ന് കേള്‍ക്കുന്നത് ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായി കരുതുന്നു. ആ എപ്പിസോഡില്‍ ലാലേട്ടനും അവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. അതാണ് എന്റെ പ്രിയപ്പെട്ടവള്‍ക്ക് നല്‍കാന്‍ കഴിഞ്ഞ ഏറ്റവും മികച്ച സമ്മാനമെന്ന് അനൂപ് പറയുന്നു.

 ഇഷയുടെ അഭിപ്രായം ഇങ്ങനെ

പ്രതിശ്രുത വരന്‍ ബിഗ് ബോസില്‍ പങ്കെടുത്തതിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത് എന്താണെന്ന ചോദ്യത്തിനും അനൂപ് മറുപടി പറഞ്ഞിരുന്നു. 'ഞാന്‍ ആ വീടിനുള്ളില്‍ യഥാര്‍ഥമായി തന്നെ നിന്നിരുന്നു എന്നാണ് അവള്‍ പറഞ്ഞത്. പുറത്ത് വിമര്‍ശകരോ, വെറുപ്പിക്കുന്നവരോ ഇല്ലാതെ തന്നെ ഞാന്‍ ഷോ പൂര്‍ത്തിയാക്കിയതില്‍ അവള്‍ക്കും സന്തോഷമുണ്ടെന്നും' അനൂപ് വ്യക്തമാക്കുന്നു. ബിഗ് ബോസില്‍ പോയപ്പോഴായിരുന്നു അനൂപ് കൃഷ്ണന്‍ പ്രണയത്തിലാണെന്ന കാര്യം പുറംലോകം അറിയുന്നത്. താരത്തിന്റെ പിറന്നാളിന് വലിയൊരു സര്‍പ്രൈസുമായിട്ടാണ് പ്രതിശ്രുത വധു ഐശ്വര്യ എത്തിയത്. ഷോ കഴിഞ്ഞ് തിരിച്ച് വന്നതിന് ശേഷം ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടത്തുകയും ചെയ്തു. ഈ വര്‍ഷം തന്റെ സഹോദരിയുടെ വിവാഹം ഉണ്ടാവുമെന്നും അത് കഴിഞ്ഞ് അടുത്ത വര്‍ഷമായിരിക്കും തന്റെ വിവാഹമെന്ന് അനൂപ് നേരത്തെ തന്നെ സൂചിപ്പിച്ച് കഴിഞ്ഞു.

Recommended Video

Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam
 അവതാരകനായിട്ടുള്ള എന്‍ട്രി

നിലവില്‍ അവതാരകന്റെ റോള്‍ ഏറ്റെടുത്തിരിക്കുകയാണ് താരം. ഏഷ്യാനെറ്റിലെ ഹിറ്റ് പരിപാടിയായ സ്റ്റാര്‍ട്ട് മ്യൂസികിന്റെ പുതിയ സീസണില്‍ അവതാരകനായിട്ടെത്തുന്നത് അനൂപ് കൃഷ്ണനാണ്. വാനമ്പാടി എന്ന സീരിയലിലൂടെ ശ്രദ്ധേയായ സുചിത്ര നായരാണ് അനൂപിനൊപ്പമുള്ള മറ്റൊരു അവതാരക. ബിഗ് ബോസ് മൂന്നാം സീസണ്‍ തുടങ്ങിയപ്പോഴായിരുന്നു സ്റ്റാര്‍ട്ട് മ്യൂസിക് നിര്‍ത്തി വെച്ചത്. ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. മുന്‍പ് ബിഗ് ബോസ് താരം ആര്യ ആയിരുന്നു അവതാരക. ഇത്തവണ പുതുമകളോടെയാണ് ഷോ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X