സീരിയൽ നടനാണ് കാമുകൻ; പ്രണയം പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല, ആശുപത്രിയില്‍ തുടങ്ങിയ പ്രണയത്തെ കുറിച്ച് അനൂപ്
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഫൈനലിസ്റ്റായ അനൂപ് കൃഷ്ണന്‍ വിവാഹിതനാവുകയാണ്. സീരിയല്‍ നടനായ അനൂപ് ബിഗ് ബോസ് ഷോ യിലൂടെയാണ് താനൊരു പ്രണയത്തിലാണെന്ന കാര്യം ആരാധകരെ അറിയിക്കുന്നത്. ഇഷ എന്നാണ് ആദ്യം പേര് പറഞ്ഞതെങ്കിലും ഡോക്ടറായ ഐശ്വര്യയാണ് വധുവെന്ന് താരം വ്യക്തമാക്കി.
ബെഡ് റൂമിൽ നിന്നും ഫോട്ടോഷൂട്ട് നടത്തി അനുപ അഗ്നിഹോത്രി, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം
ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അനൂപും ഐശ്വര്യയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടത്തി. ഇതിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുകയാണ്. അതേ സമയം ഇഷയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയം തുറന്ന് പറഞ്ഞത് താനാണെന്നും വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ അനൂപ് പറയുന്നു. വിശദമായി വായിക്കാം...

ഐശ്വര്യ ഇപ്പോള്‍ മംഗലാപുരത്ത് എംഡി ചെയ്യുന്നു. അവിടെ തന്നെ വര്‍ക്ക് ചെയ്യുന്നുമുണ്ട്. എന്റെ മെന്ററും ബ്രദറുമാണ് മ്യൂസിക് ഡയറക്ടര്‍ സണ്ണി വിശ്വനാഥ്. അദ്ദേഹത്തിന്റെ ഒരു ട്രീറ്റ്‌മെന്റിന്റെ ആവശ്യത്തിന് തിരുവനന്തപുരത്ത് പോയപ്പോഴാണ് ഐശ്വര്യയെ ആദ്യം കണ്ടതും പരിചയപ്പെട്ടതും. അന്ന് ഐശ്വര്യ അവിടെ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ആ പരിചയം പതിയെ സൗഹൃദമായി. സംസാരിക്കാന്‍ തുടങ്ങി. കൂടുതല്‍ പരിചയപ്പെട്ടപ്പോല്‍ രണ്ട് പേര്‍ക്കും ഇഷ്ടമായി.

2019 അവസാനമാണ് പ്രണയം തുറന്ന് പറഞ്ഞത്. ഞാനാണ് അതിന് മുന്‍കൈ എടുത്തത്. അപ്പോഴേക്കും പരസ്പരം മനസിലാക്കി, ഒന്നിച്ച് മുന്നോട്ട് പോകാം എന്ന നിലയില്‍ എത്തിയിരുന്നു. എന്റെ കാര്യം ഐശ്വര്യ വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം അവര്‍ക്കാര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ല. 'ഇന്ന ആളോ? എന്നൊരു ആകാംഷയായിരുന്നു. അവരൊക്കെ എന്റെ സീരിയലുകള്‍ കണ്ടിട്ടുണ്ട്. അങ്ങനെ അറിയാം. എന്റെ വീട്ടില്‍ പ്രണയത്തെ കുറിച്ച് സൂചന ഉണ്ടായിരുന്നില്ല. കുറച്ച് കാലം കഴിഞ്ഞ് മതി കല്യാണം എന്ന തീരുമാനത്തിലായിരുന്നു ഞാന്‍.

അനിയത്തിയുടെ കല്യാണം ആദ്യം നടക്കണം എന്നായിരുന്നു. ഞാനും ഐശ്വര്യയും പരസ്പരം ഇഷ്ടം പങ്കുവെച്ച ശേഷമാണ് വീട്ടില്‍ പറഞ്ഞത്. അനിയത്തിയുടെ കല്യാണ നിശ്ചയം ജനുവരിയിലായിരുന്നു. അപ്പോള്‍ ഫെബ്രുവരി രണ്ടിന് ഞങ്ങളുടെ വിവാഹവും നിശ്ചയിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് ബിഗ് ബോസിലേക്ക് വിളി വന്നത്. അതോടെ വിവാഹനിശ്ചയം കാന്‍സല്‍ ചെയ്താണ് ബിഗ് ബോസിലേക്ക് പോയത്. പിന്നീടാണ് ഇന്നലത്തെ തീയ്യതി കണ്ടെത്തിയത്.

എന്റെ സീരിയലുകളും പ്രോഗ്രാമുകളും കണ്ടിട്ടുണ്ടെങ്കിലും ഒരു നടന്‍ എന്ന നിലയിലുള്ള കൗതുകമോ ആരാധനയോ ഐശ്വര്യയ്ക്ക് എന്നോട് ഉണ്ടായിരുന്നില്ല. അതാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചതും. വളരെ സൗഹാര്‍ദപരമായ സംസാരങ്ങളും ഇടപെടലുമാണ് ആദ്യം മുതല്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ബിഗ് ബോസ് വിട്ട് പോന്നപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ആ വീടും അവിടുത്തെ അറ്റ്‌മോസ്ഫിയറും ആണ്.
Recommended Video

ഓരോ മലയാളിയുടെയും ഏറ്റവും വലിയ ആഗ്രഹമായിരിക്കും ലാലേട്ടനൊപ്പം ഒരു ഫോട്ടോ എടുക്കുക, സംസാരിക്കുക എന്നതൊക്കെ. എനിക്കത് ബിഗ് ബോസിലൂടെ സാധിച്ചു. അതാണ് വലിയ സന്തോഷം. മുന്‍പ് ലാലേട്ടന്‍ അഭിനയിച്ച പല സിനിമകളുടെയും ലൊക്കേഷനില്‍ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അപ്പോള്‍ പോലും ഒരു ഫോട്ടോ ഒപ്പം നിന്നെടുക്കാന്‍ പറ്റിയിട്ടില്ല. അത് ബിഗ് ബോസിലൂടെ സാധിച്ചു. ബിഗ് ബോസിന് ശേഷം സീരിയലില്‍ നിന്നും മാറി നിന്നിരുന്നു. അത് ചില വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ്. അതിന് ശേഷം ഒരു സിനിമയും വെബ് സീരിസും ചെയ്തതായി അനൂപ് പറയുന്നു.


Click it and Unblock the Notifications