twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എൻ്റെ പിആർ ടീമിനെ ഒന്ന് കാണണമെന്ന് കരുതി വന്നതാണ്; വിമർശകർക്ക് ഉള്ളതല്ല ഇതെന്ന് പറഞ്ഞ് കിടിലം ഫിറോസ്

    |

    ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലെ വിന്നര്‍ ആരാണെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. പുതിയ പ്രൊമോ വീഡിയോയില്‍ നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. മത്സരം അവസാനിച്ചെങ്കിലും മത്സരാര്‍ഥികള്‍ക്ക് മുകളില്‍ ഇപ്പോഴും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് താരങ്ങള്‍ തന്നെ അറിയിച്ചിരുന്നു.

    ബിക്കിനിയിൽ മനോഹരയായി സോണാലി സെഗാൾ, ചിത്രങ്ങൾ കാണാം

    അതേ സമയം കിടിലം ഫിറോസ് അടക്കമുള്ള താരങ്ങള്‍ പുറത്ത് പിആര്‍ വര്‍ക്കിന് ഏല്‍പ്പിച്ചിരുന്നതായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഫാന്‍സ് പേജുകളില്‍ നടന്ന ഈ സംസാരത്തെ കുറിച്ച് തുറന്നെഴുത്തുമായി എത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയ പേജിലൂടെ കിടിലം ഫിറോസ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

     പിആര്‍ വര്‍ക്കിനെ കുറിച്ച് കിടിലം ഫിറോസ്

    പിള്ളാരെ, ഞാന്‍ ബിഗ് ബോസ് ഹൗസില്‍ ലോകത്തിന്‍ കഥയറിയാതെ നേരത്തിന്‍ ഗതിയറിയാതെ ഓരോ നിമിഷം ജീവിക്കുമ്പോഴും, പുറത്ത് എന്നെ സപ്പോര്‍ട്ട് ചെയ്തു നിന്ന കുറെയേറെ അനുജന്മാരും അനുജത്തിമാരും അമ്മമാരും പെങ്ങന്മാരും വല്യേട്ടന്മാരും കുഞ്ഞാവകളും ഒക്കെയുണ്ട്. നിങ്ങളെ എന്റെ പിആര്‍ ടീം എന്ന് അധിക്ഷേപിച്ചപ്പോഴും, നല്ല അഭിപ്രായങ്ങള്‍ പങ്കുവച്ചതിനു ചീത്ത കേട്ടവരും, വോട്ട് ചെയ്യാനും ചെയ്യിക്കാനും ഒരുപാട് കഷ്ടപ്പെട്ടവരുമായ ഒരു കൂട്ടം പ്രകാശബിന്ദുക്കള്‍ ഇങ്ങു വായോ...

     പിആര്‍ വര്‍ക്കിനെ കുറിച്ച് കിടിലം ഫിറോസ്

    ഓരോരുത്തരെയും പരിചയപ്പെടട്ടെ. ഞാനറിയാത്ത, എന്റെ പിആര്‍ ടീമിനെ എല്ലാവരെയും ഒന്ന് കാണണം എന്ന് തോന്നി. വിമര്‍ശകര്‍ക്കുള്ളതല്ല ഈ പോസ്റ്റ്. മ്മടെ ടീമിന് മാത്രം. പൊങ്കാല അര്‍പ്പിക്കാനും കുരുപൊട്ടിക്കാനും വരുന്നവര്‍ക്ക് ഈ പേജില്‍ തന്നെ മറ്റു പോസ്റ്റുകള്‍ ഉണ്ട്. അവിടെ വന്നു പൊട്ടിച്ചിട്ട് പോകാം. ഇതിപ്പോ ഞങ്ങള്‍ ഒന്ന് മിണ്ടീം പറഞ്ഞും ഇരിക്കട്ടെ. മ്മടെ ടീമ്‌സ് ഒക്കെ വായോ പരിചയപ്പെടാം.. എന്നുമാണ് കിടിലം ഫിറോസ് പറയുന്നത്.

     പിആര്‍ വര്‍ക്കിനെ കുറിച്ച് കിടിലം ഫിറോസ്

    ഇത് മാത്രമല്ല ചില ചിന്തകള്‍ കൂടി താരം പങ്കുവെച്ചിരുന്നു. 'ലോകത്തില്‍ ശരിയും തെറ്റും എന്ന ഒന്നില്ല. ഓരോരുത്തര്‍ക്കും ഓരോ ശരികളാണ്. നാം മനസ്സിലാക്കുന്ന കാര്യങ്ങളാണ് നമ്മുടെ ശരിയും തെറ്റും തീരുമാനിക്കുന്നത്. അത് കൊണ്ട് തന്നെ ഞാന്‍ പറഞ്ഞതാണ് ശരി എന്ന് വാശി പിടിക്കുന്നത് നല്ല ബന്ധം ഉലയാന്‍ കാരണമാകും. ഓരോ സംഭാഷണവും വ്യത്യസ്ത അറിവുകള്‍ സമ്പാദിക്കാനുള്ള സുവര്‍ണ്ണാവസരമായി കണ്ടാല്‍ ഓരോ ചര്‍ച്ചയും വളര്‍ച്ചയുടെ പടവുകള്‍ ആയി മാറും. സാധാരണ രീതിയില്‍ നമ്മുടെ ചര്‍ച്ചകള്‍ പോലും തര്‍ക്കങ്ങളായി മാറാനുള്ള കാരണം നാം മാത്രമാണ് ശരി എന്ന് നാം വിശ്വസിക്കുന്നു എന്നതാണ്.

    Recommended Video

    bigg boss malayalam season 3: fans requested to asianet for conduct soon grand finale
     പിആര്‍ വര്‍ക്കിനെ കുറിച്ച് കിടിലം ഫിറോസ്

    മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനോ പഠിക്കാനോ നാം ശ്രമിക്കുകയുമില്ല. അവസാനം നാം ജയിച്ചു എന്ന് സ്ഥാപിക്കാനാണ് നമ്മള്‍ കൂടുതല്‍ ഊര്‍ജ്ജം കളയുക. അവിടെ ബന്ധങ്ങള്‍ ഇല്ലാതാക്കുകയാണ് ചെയ്യുക. തുടര്‍ച്ചയായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് മാനസിക സംഘര്‍ഷം വര്‍ദ്ധിക്കാനും, ഡിപ്രഷന്‍ അടക്കമുള്ള രോഗാവസ്ഥക്കു പോലും കാരണമാകുന്നുണ്ട്. സ്‌നേഹത്തോടെ അറിവുകള്‍ പങ്കുവെക്കാം, ആദ്യം കേള്‍ക്കുക, പിന്നെ പറയുക. ബന്ധങ്ങള്‍ നല്ലതാകട്ടെ.

    English summary
    Bigg Boss Malayalam Season 3 Finalist Kidilam Firoz Take A Jibe Against Haters Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X