For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താനൊരു സീരിയസ് പ്രണയത്തിലാണ്; റിതുവിന്റെ പേരിനൊപ്പം വന്നത് കേട്ട് കാമുകിയ്ക്ക് ചെറിയ സങ്കടമുണ്ടായതായി റംസാന്‍

  |

  ബിഗ് ബോസില്‍ ഏറെ വിജയസാധ്യത ഉണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു റംസാന്‍. നര്‍ത്തകനും അഭിനേതാവുമായ റംസാന്‍ തുടക്കം മുതല്‍ അവസാനം വരെ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ബിഗ് ബോസിന്റെ ടാസ്‌കുകളിലെല്ലാം ഗംഭീരപ്രകടനമായിരുന്നു റംസാന്റേത്. എന്നാല്‍ ഫൈനലില്‍ നാലാം സ്ഥാനമാണ് താരത്തിന് ലഭിച്ചത്. താനതില്‍ സംതൃപ്തനാണെന്ന് ഫിനാലെ വേദിയില്‍ നിന്ന് തന്നെ റംസാന്‍ സൂചിപ്പിച്ചു.

  വെള്ള സാരിയിൽ അപ്സരസിനെ പോലെ ഫർനാസ് ഷെട്ടി, നടിയുടെ പുത്തൻ ഫോട്ടോസ് വൈറലാവുന്നു

  ഇപ്പോഴിതാ താന്‍ സീരിയസായി ഒരു പ്രണയത്തിലാണെന്ന കാര്യം ആരാധകരോട് പങ്കുവെക്കുകയാണ് താരം. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ പ്രണയത്തെ കുറിച്ചും ബിഗ് ബോസില്‍ നിന്ന് തിരിച്ച് വന്നപ്പോള്‍ കാമുകിയ്ക്ക് ഉണ്ടായ പ്രശ്‌നത്തെ കുറിച്ചും റംസാന്‍ പറയുന്നത്.

  ബിഗ് ബോസിന്റെ ഫൈനലില്‍ ഞാന്‍ സന്തോഷവാനാണ്. ആര്‍ക്കും പ്രൈസ് കിട്ടുന്ന കാര്യത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. അവസാനം രണ്ട് പേര്‍ ഫൈനലില്‍ വന്ന സമയത്ത് എന്റെ ജഡ്ജ്‌മെന്റ് പ്രകാരം അവിടെ പെര്‍ഫോം ചെയ്തത് അനുസരിച്ച് മണിക്കുട്ടനാണ് സായിയേക്കാള്‍ വിന്നറാവാന്‍ യോഗ്യതയുള്ളത്. രണ്ട് പേര് വന്ന് നിന്നപ്പോള്‍ മണിക്കുട്ടന് കിട്ടണമെന്ന് തന്നെയായിരുന്നു ആഗ്രഹിച്ചത്. അത് അങ്ങനെ തന്നെ സംഭവിച്ചു.

  അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് നന്നായി; അവര്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷന്‍ ഉണ്ടായിരുന്നുവെന്ന് സാറ അലി ഖാന്‍

  ഇതുവരെ കാണാത്ത രീതിയില്‍ മീശയും താടിയും വെച്ചതിനെ കുറിച്ചും റംസാന്‍ പറഞ്ഞിരുന്നു. ബിഗ് ബോസിനുള്ളില്‍ പോയപ്പോള്‍ ഞാന്‍ എല്ലാം ട്രീം ചെയ്താണ് പോയത്. അതിനുള്ളില്‍ നിന്നും പിന്നെ ഒന്നിനും സമയം കിട്ടിയില്ല. ശനി, ഞായാര്‍ ദിവസങ്ങളില്‍ ലാലേട്ടന്‍ വരുമ്പോള്‍ ഒന്നൊരുങ്ങും എന്നല്ലാതെ ബാക്കി നമ്മള്‍ തന്നെ ചെയ്യണം. പിന്നെ അതിലേക്ക് ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല. അന്നേരമാണ് എനിക്കിത്രയും മീശ ഉണ്ടെന്ന് മനസിലായത്. അതിന് മുന്‍പെനിക്ക് പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല. കൊള്ളാമെന്ന് തോന്നിയത് കൊണ്ട് കുറച്ച് നാള്‍ ഇരിക്കട്ടേ എന്ന് കരുതി.

  ആ ഒരു ഭാഗ്യം എനിക്കുണ്ട്; ലുക്ക് മാറ്റിയത് പ്രേക്ഷകർക്കും ബോറടിച്ച് തുടങ്ങിയത് കൊണ്ടെന്ന് പ്രയാഗ മാര്‍ട്ടിന്‍

  സീരിയസ് ആയി പ്രണയിക്കാത്തവര്‍ ആരാണ് ഉള്ളത്. ഇപ്പോഴും ഞാന്‍ പ്രണയത്തിലാണ്. എത്ര നാളത്തെ പ്രണയമാണെന്ന ചോദ്യത്തിന് അതൊക്കെ പറഞ്ഞാല്‍ പിന്നെ കുഴപ്പമാവുമെന്നായിരുന്നു റംസാന്റെ മറുപടി. ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം പുള്ളിക്കാരി പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. പിന്നെ റിതുവുമായി പുറത്ത് വന്നത് വലിയ സങ്കടമുണ്ടാക്കി. പിന്നെ ഞാന്‍ വിളിച്ച് സംസാരിച്ച് എല്ലാം മാറ്റി എടുത്തതായിട്ടും റംസാന്‍ പറയുന്നു.

  വിവാദങ്ങൾ ഒഴിവാക്കുക; നാദിര്‍ഷാ ഇശോ എന്ന പേരു മാറ്റാൻ തയ്യാറാണ്, മുൻപ് താനും പേര് മാറ്റിയിട്ടുണ്ടെന്ന് വിനയൻ

  ലോക്ഡൗണ്‍ കാരണം മത്സരാര്‍ഥികളെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയതും ശേഷം ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആ സമയത്ത് ഹോട്ടലില്‍ നിന്നും മത്സരാര്‍ഥികള്‍ തമ്മില്‍ അടി ഉണ്ടാക്കിയതായും വനിത മത്സരാര്‍ഥി ഉള്‍പ്പെടെ മൂന്നാല് പേര്‍ക്ക് പരിക്ക് പറ്റിയെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് റംസാന്‍ പറഞ്ഞത്. ആ സമയത്ത് എല്ലാവരും ഭയങ്കര സങ്കടത്തിലായിരുന്നു.

  പ്രസവത്തിനുള്ള ഡേറ്റ് സെപ്റ്റംബറിലാണ്; ആദ്യത്തെ അപേക്ഷിച്ച് ഇത്തവണ എളുപ്പമാണെന്ന് അശ്വതി ശ്രീകാന്ത്

  ഒരിക്കലും പ്രതീക്ഷിക്കാതെ പെട്ടെന്ന് വന്ന് ഷോ നിര്‍ത്തുകയാണെന്ന് പറഞ്ഞ സങ്കടം എല്ലാവര്‍ക്കും ഉണ്ടായി. അതുകഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയി. അന്നത്തെ ദിവസം ആര്‍ക്കും അങ്ങനെ കാണാന്‍ പറ്റാത്തത് പോലെ ഓരോ റൂമുകളിലായിരുന്നു. പിറ്റേന്നാണ് എല്ലാവരും തമ്മില്‍ കണ്ടത്. ഞാന്‍ നോബി ചേട്ടന്റെ അടുത്താണ് പോയിരുന്നത്. പുള്ളിയ്ക്ക് അങ്ങനെ ഒരു പ്രശ്‌നവും ഇല്ലായിരുന്നു.

  പ്രിയദര്‍ശനോട് മണിക്കുട്ടനെ അന്വേഷിച്ച് മണിരത്‌നം | FilmiBeat Malayalam

  ഇനി ഭാവി പരിപാടികളില്‍ അഭിനയത്തിലേക്ക് കുറച്ച് കൂടി ശ്രദ്ധിക്കണമെന്നാണ്. അതുപോലെ ഡാന്‍സില്‍ കുറച്ചധികം സ്വപ്‌നങ്ങളുണ്ട്. അത് നേടി എടുക്കണം. കല്യാണം ഇപ്പോഴൊന്നുമില്ല. ഞാനൊന്ന് ജീവിച്ചോട്ടേ.

  English summary
  Bigg Boss Malayalam Season 3 Finalist Ramzan Opens Up About His Relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X