ബിഗ് ബോസ് ഹൗസിൽ പഞ്ചസാര വില്ലനായി, പരസ്പരം വിട്ടുകൊടുക്കാതെ ഫിറോസും ഡിംപലും...
നോമിനേഷന് ശേഷം നടകീയ രംഗങ്ങളാണ് ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയത്. ഇതുവരെ വരാത്ത ആളുകളും ഇത്തവണ നോമിനേഷിൽ എത്തിയിട്ടുണ്ട്. ബിഗ് ബോസ് ഹൗസിൽ നോമിനേഷൻ ചർച്ച പുരോഗമിക്കുമ്പോൾ ഹൗസിൽ വലിയൊരു വഴക്കിന് വേദിയൊരുങ്ങുകയായിരുന്നു. ഫിറോസ് ഖാനും ഡിംപലും തമ്മിലാണ് വഴക്ക് നടന്നത്. പഞ്ചസാരയെ ചൊല്ലിയായിരുന്നു പ്രശ്നം.

കട്ടൻ കാപ്പിയിൽ ഇടാനായി ഋതു കുറച്ച് പഞ്ചസാര സജ്നയേട് ചോദിച്ചതാണ് പ്രശ്നങ്ങൾ തുടക്കമായത്. എന്നാല്‍ അനാവശ്യമായി നേരത്തെ തീരുമാനിച്ചതില്‍ നിന്ന് വിരുദ്ധമായി ഒന്നും കൊടുക്കേണ്ട എന്ന് ക്യാപ്റ്റൻ സായ് വിഷ്ണു പറഞ്ഞു. തുടർന്ന് തരില്ലെന്ന് സജ്ന പറയുകയായിരുന്നു. ഈ പ്രശ്നത്തിൽ ഡിംപൽ ഇടപെടുകയായിരുന്നു. ഋതുവിനോട് അത് ആവശ്യപ്പെടൂ എന്നായിരുന്നു ഡിംപൽ പറഞ്ഞത്. ഇതിനെ തുടർന്നുള്ള സംസാരമാണ് വാക്ക് തർക്കത്തിൽ എത്തിയത്.നേരത്തെ പഞ്ചസാരയൊക്കെ വാങ്ങിച്ചിട്ട് കഴിച്ചിട്ട് പോയ ആളാണ് ഇപ്പോള്‍ ഡയലോഗ് അടിക്കുന്നതെന്ന് സജ്നയോട് ഡിംപല്‍ പറഞ്ഞു. ബഹളം വെച്ച ഫിറോസിനോട് ഓവര്‍ ആക്റ്റിംഗ് ചെയ്യല്ലേയെന്നും ഡിംപല്‍ പറഞ്ഞു. തുടർന്ന് പ്രശ്നം രൂക്ഷമാവുകയായിരുന്നു.
Recommended Video
തുടർന്ന് പ്രശ്നത്തിൽ സായ് ഇടപെടുകയായിരുന്നു. രണ്ട് പേരോടും കാര്യങ്ങൾ ചോദിച്ചു. കഴിഞ്ഞ കിച്ചൺ ടീമിലുള്ള കാര്യത്തെ ഉദാഹരണം പറഞ്ഞ് കൊണ്ടാണ് ഡിംപൽ സായിയോട് സംസാരിച്ചത്. ആഹാരത്തിന്റെ കാര്യം ആവശ്യപ്പെടുമ്പോൾ ഇല്ലെന്ന് പറയാൻ പാടില്ല എന്ന് മണിക്കുട്ടൻ ക്യാപ്റ്റനായിരിക്കുമ്പോൾ സായി പറഞ്ഞിരുന്നുവെന്നും ഡിംപൽ പറഞ്ഞു. പിന്നേയും ഫിറോസും ഡിംപലും തമ്മിൽ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
ഒടുവിൽ പരസ്‍പരം പോടാ പോടീ വിളിയിൽ വരെ കാര്യങ്ങൾ എത്തി. നിങ്ങള്‍ക്കെന്താ കൊമ്പുണ്ടോയെന്ന് ഡിംപല്‍ ചോദിച്ചു. കൊമ്പ് നിനക്ക് ആണെന്ന് ഫിറോസ് മറുപടി പറഞ്ഞു. തന്റെ മുടിയെ കുറിച്ച് ഒന്നും പറയരുതെന്ന് ഡിംപല്‍ പറഞ്ഞു. എന്നാൽ ഹിന്ദിയിലായിരുന്നു ഡിംപൽ സംസാരിച്ചത്. ഇത് പുതിയ പ്രശ്നത്തിന് വഴിവയ്ക്കുകയായിരുന്നു. അറിയാത്ത ഭാഷ പറഞ്ഞ് പേടിപ്പിക്കല്ലേയെന്ന് ഫിറോസ് പറഞ്ഞു. അടുത്തടുത്ത് നിന്ന് തര്‍ക്കിക്കുമ്പോള്‍ സോഷ്യല്‍ ഡിസ്റ്റൻസ് പാലിക്കണമെന്ന് വളരെ ശക്തമായ ഭാഷയിൽ ഡിംപൽ ഫിറോസിനോട് പറഞ്ഞു. എന്നാല്‍ ഡിംപല്‍ ആണ് സോഷ്യല്‍ ഡിസ്റ്റൻസ് പാലിക്കാത്തത് എന്നായിരുന്നു ഫിറോസിന്റെ മറുപടി. സ്വന്തം മുഖത്തേക്ക് തുപ്പുകയാണ് ഫിറോസെന്ന് ഡിംപല്‍ പറഞ്ഞകൊണ്ട് ഇവിടെ നിന്ന് പോയി . പിന്നീടും ഈ വിഷയത്തെ ചൊല്ലി രണ്ട് പേരും പരസ്പരം വഴക്കിടുകയായിരുന്നു.


Click it and Unblock the Notifications