മണിക്കുട്ടന് വന്ന സിനിമ ഓഫര്‍, ഒടുവില്‍ സംഭവിച്ചത്, പ്രാങ്ക് കോളുമായി ഫിറോസ്
ഡെയ്ഞ്ചറസ് ബോയ്‌സ് എന്ന പ്രാങ്ക് ഷോയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ഫിറോസ് ഖാന്‍. ഒരുകാലത്ത് എഷ്യാനെറ്റ് പ്ലസില്‍ മികച്ച റേറ്റിംഗോടെ മുന്നേറിയ പ്രോഗ്രാമായിരുന്നു ഇത്. ഡെയ്ഞ്ചറസ് ബോയ്‌സിന് പുറമെ മറ്റ് നിരവധി പരിപാടികളുടെ ഭാഗമായി ഫിറോസ് ഖാന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. ബിഗ് ബോസില്‍ എത്തിയ ശേഷമാണ് ഫിറോസിനെയും ഭാര്യ സജ്‌നയെയും പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ബിഗ് ബോസില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ഇരുവരും നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പുറത്തായി.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
അതേസമയം ബിഗ് ബോസിന് ശേഷം അഭിമുഖങ്ങളിലൂടെയും മറ്റും ഫിറോസും സജ്‌നയും പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും എത്തിയിരുന്നു. അടുത്തിടെയാണ് വീണ്ടും പ്രാങ്ക് കോള്‍ പ്രോഗ്രാം ഫിറോസ് ഖാന്‍ തന്‌റെ യൂടൂബ് ചാനലില്‍ തുടങ്ങിയത്. ബിഗ് ബോസ് താരങ്ങളെ വിളിച്ച് പറ്റിക്കലാണ് പരിപാടി. പേളി മാണി, ആര്യ, കിടിലം ഫിറോസ്, അരിസ്‌റ്റോ സുരേഷ്, രഞ്ജിനി ഹരിദാസ് തുടങ്ങിയവരെല്ലാം ഫിറോസിന്‌റെ പുതിയ പ്രോഗ്രാമിന്‌റെ ഭാഗമായി.

ഇതില്‍ എറ്റവുമൊടുവിലായി ബിഗ് ബോസിലെ സഹതാരം മണിക്കുട്ടനെയാണ് ഫിറോസ് പ്രാങ്ക് കോള്‍ ചെയ്തത്. സജ്‌നയും ഒപ്പമുണ്ടായിരുന്നു. ഒരു സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന് പറഞ്ഞാണ് ഫിറോസ് എംകെയെ വിളിച്ചത്. 'മണിക്കുട്ടനെ വെച്ച് ഒരു സിനിമ ചെയ്യാനുളള പ്ലാനുണ്ടെന്നും ബിഗ് ബോസ് എന്ന് കഴിയും' എന്നും ഫിറോസ് ചോദിച്ചു.

'ഒരു മാസത്തിനു'ളളില്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മണിക്കുട്ടന്‍ പറഞ്ഞു. തുടര്‍ന്ന് 'നമ്മുടെ വര്‍ക്ക് ഒരു മാസം കഴിഞ്ഞിട്ടാണ് ഹിന്ദിയില്‍ നിന്നാണ് സംവിധായകന്‍ എന്ന് ഫിറോസ് അറിയിച്ചു. 'താന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അത് വൈകും' എന്ന് മണിക്കുട്ടന്‍ പറഞ്ഞു. പിന്നാലെ 'ഒരു അറുപത് ദിവസം വേണമെന്നാണ്' ഫിറോസ് ആവശ്യപ്പെട്ടത്. ഡാന്‍സും ഫൈറ്റും ഉണ്ടാവും. ഫിസിക്കല്‍ അപ്പിയറന്‍സില്‍ മാറ്റം വരുത്തണം'.

'സിക്‌സ് പാക്ക് വേണം, തല മൊട്ടയടിക്കേണ്ടി വരും' എന്ന് ഫിറോസ് പറഞ്ഞു. പ്രതിഫലം എത്രയാണെന്ന് ചോദിച്ചപ്പോള്‍ നമുക്ക് മീറ്റിംഗില്‍ സംസാരിക്കാം എന്ന് മണിക്കുട്ടന്‍ മറുപടി നല്‍കി. 'ഒകെ സൂം കോളില്‍ സംസാരിക്കാം. പിന്നെ ഇതില്‍ വില്ലനാവുന്നത് ബിഗ് ബോസിലെ നിങ്ങളുടെ സുഹൃത്ത് പൊളി ഫിറോസാണെന്ന്' പറഞ്ഞപ്പോഴാണ് മണിക്കുട്ടന് ആളെ മനസിലായത്.
Recommended Video

തുടര്‍ന്ന് ചിരിയോടെ നിങ്ങള് എപ്പോഴും പ്രാങ്കോട് പ്രാങ്ക്, ഇനി പ്രാങ്ക് ഫിറോസെന്ന് വിളിക്കേണ്ടി വരുമോ എന്ന് മണിക്കുട്ടന്‍ ചോദിച്ചു. തുടര്‍ന്ന് മണിക്കുട്ടന്‌റെ വിശേഷങ്ങള്‍ ഫിറോസും സജ്‌നയും ചോദിച്ചറിഞ്ഞു. മണിക്കുട്ടനും തിരിച്ച് ഫിറോസ് സജ്‌നയുടെ വിശേഷങ്ങള്‍ തിരക്കി. 'ലോക്ഡൗണ്‍ കാരണം വര്‍ക്കുകള്‍ ഒന്നും നടക്കുന്നില്ലെന്നും സിനിമകള്‍ ഓരോന്ന് വരുന്നുണ്ടെന്നും' മണിക്കുട്ടന്‍ പറഞ്ഞു. 'വര്‍ക്ക് ഒന്നുമില്ലാത്ത സമയത്താണ് യൂടൂബില്‍ ഇങ്ങനെയൊരു പരിപാടി ചെയ്തുതുടങ്ങിയതെന്ന്' ഫിറോസ് അറിയിച്ചു. 'ഫിനാലെ ഉണ്ടെങ്കില്‍ അന്ന് കാണാമെന്ന്' മണിക്കുട്ടന്‍ ഫിറോസിനോട് പറഞ്ഞു.


Click it and Unblock the Notifications