ബിഗ് ബോസിന് ശബ്ദം നല്‍കിയ ആളെ പ്രാങ്ക് ചെയ്ത് പൊളി ഫിറോസ്, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ബിഗ് ബോസ് താരം ഫിറോസ് ഖാന്‌റെതായുളള വരാറുളള പ്രാങ്ക് കോളുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഷോയില്‍ നിന്ന് പുറത്തായ ശേഷമാണ് തന്‌റെ യൂടൂബ് ചാനലിലൂടെ പ്രാങ്ക് വീഡിയോകളുമായി പൊളി ഫിറോസ് എത്തിയത്. ഫിറോസിനൊപ്പം ഭാര്യ സജ്‌നയും മിക്ക വീഡിയോസിലും എത്തിയിരുന്നു. ബിഗ് ബോസിലെ താരങ്ങളെ തന്നെ വിളിച്ച് പറ്റിക്കലാണ് ഫിറോസിന്‌റെ പരിപാടി. ഡിഎഫ്‌കെയുടെ പ്രാങ്ക് വീഡിയോസെല്ലാം മിക്കപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കിടിലം ഫിറോസ്, മണിക്കുട്ടന്‍, പേളി മാണി, ആര്യ, സാബു, അരിസ്‌റ്റോ സുരേഷ് ഉള്‍പ്പെടെയുളളവരെല്ലാം പ്രാങ്ക് കോള്‍ ചെയ്ത് അടുത്തിടെ ഫിറോസ് ഖാന്‍ എത്തി.

സാരിയില്‍ ഗ്ലാമറസായി തെലുങ്ക് താരം, പുത്തന്‍ ചിത്രങ്ങള്‍ കാണാം

അതേസമയം ഇത്തവണ ആരും അത്ര പ്രതീക്ഷിക്കാത്ത ഒരാളെയാണ് ഫിറോസ് ഖാന്‍ വിളിച്ചത്. 'ഞങ്ങള്‍ക്ക് എറ്റവും ഇഷ്ടപ്പെട്ട ഒരാളെയാണ് ഇത്തവണ വിളിക്കുന്നതെന്ന്' ഡിഎഫ്‌കെ ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഫിറോസ് ഖാന്‍ പറഞ്ഞു. 'നമുക്ക് അങ്ങനെ പെട്ടെന്ന് കയറി പറ്റിക്കാന്‍ പറ്റുന്ന ഒരാളല്ലെന്നും, ഇത്തവണ പക്ക പ്രാങ്ക് എന്ന സംഭവമല്ല എന്നും ഫിറോസ് അറിയിച്ചു.

ചെറുതായിട്ട് പ്രാങ്കിയിട്ട് ഒരു സൗഹൃദ

'ചെറുതായിട്ട് പ്രാങ്കിയിട്ട് ഒരു സൗഹൃദ സംഭാഷണത്തിലേക്ക് മാറുന്ന തരത്തിലാണ് എന്ന് പറഞ്ഞാണ് ഫിറോസ് വീഡിയോ തുടങ്ങുന്നത്. ഫോണ്‍ ചെയ്യുന്നതിന് മുന്‍പ് ഞാന്‍ വളരെ ആകാംക്ഷയിലാണെന്ന് ആണ് സജ്‌ന പറഞ്ഞു. ഇത്തവണ മൂന്ന് സീസണുകളില്‍ ബിഗ് ബോസിന്‌റെ ശബ്ദമായ രഘു എന്ന ആളെയാണ് ഫിറോസും സജ്‌നയും വിളിച്ചത്. ഒരു ഡബ്ബിംഗ് വര്‍ക്കുണ്ട് എന്ന് പറഞ്ഞാണ് ഫിറോസ് ബിഗ് ബോസിനെ വിളിക്കുന്നത്.

സിനിമ കുറച്ചേ ചെയ്തിട്ടുളളൂ പരസ്യങ്ങളാണ്

ഡബ്ബിംഗ് അനുഭവം ചോദിച്ചപ്പോള്‍ 'സിനിമ കുറച്ചേ ചെയ്തിട്ടുളളൂ, പരസ്യങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുളളതെന്ന്' രഘു പറഞ്ഞു. 'പിന്നെ ടിവി ഷോസും'. 'ഏത് ഷോയാണ് ചെയ്തിട്ടുളളത് ചോദിച്ചപ്പോള്‍ ബിഗ് ബോസാണെന്ന്' രഘു മറുപടി നല്‍കി. തുടര്‍ന്നാണ് ഇത് ആരോ പറ്റിക്കുകയാണെന്ന കാര്യം രഘുവിന് മനസിലായത്. 'നിങ്ങള്‍ക്ക് എറ്റവും ബഹുമാനമുളള ആളുകളാണ് ഞങ്ങളെന്ന് ഫിറോസും സജ്‌നയും പറഞ്ഞു. 'നിങ്ങള്‍ക്ക് അറിയാമായിരിക്കും ഞങ്ങളെ. മറ്റ് ആരേക്കാളും ഞങ്ങളെ നന്നായി അറിയാവുന്ന ആളാണ് നിങ്ങള്‍. നിങ്ങളെ അത്രയും ബഹുമാനിക്കുന്നുണ്ട്'.

തുടര്‍ന്ന് ഞാന്‍ എന്റെ കുട്ടികളെ പോലെ കണ്ട

തുടര്‍ന്ന് 'ചിലപ്പോ ഞാന്‍ എന്റെ കുട്ടികളെ പോലെ കണ്ട കണ്ടസ്റ്റന്‍സ് ആയിരിക്കുമെന്ന്' രഘു പറഞ്ഞു. ഇത് കേട്ട് ഫിറോസിനും സജ്‌നയ്ക്കും ചിരിപൊട്ടി. നിങ്ങളെ വളരെ കൂടുതല്‍ ബഹുമാനിക്കുന്ന ആളുകളാണ് ഞങ്ങളെന്ന് ഫിറോസും സജ്നയും രഘുവിനെ അറിയിച്ചു. 'അത്രയും ബഹുമാനിക്കുന്ന ഒരു സ്ഥാനമാണുളളത്. അത്രയും ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആളാണ്'.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale
ബിഗ് ബോസില്‍ നിങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോ

'ബിഗ് ബോസില്‍ നിങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോ ഒരു ആശ്വാസമായിരുന്നു'. ഫിറോസ് പറഞ്ഞു. തുടര്‍ന്ന് 'നിങ്ങള് ഗംഭീരമായി പെര്‍ഫോം ചെയ്ത മല്‍സരാര്‍ത്ഥികളാണ്. നിങ്ങള്‍ പോയപ്പോള്‍ കൂടുതല്‍ സങ്കടപ്പെട്ട ഒരാളാണ് ഞാന്‍ എന്ന്' രഘു ഫിറോസിനോടും സജ്നയോടും പറഞ്ഞു. രഘുവിന്‌റെ വീട്ടുവിശേഷങ്ങള്‍ ഒകെ ചോദിച്ച ശേഷമാണ് ഫിറോസ് കോള്‍ അവസാനിപ്പിച്ചത്. കൂടാതെ ബിഗ് ബോസ് ഫിനാലെയില്‍ വെച്ച് കാണാമെന്ന് ഇരുവരെയും രഘു അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X