ഉദ്ഘാടനത്തിന് പൊളി ഫിറോസ് വന്നാല്‍ കുഴപ്പമുണ്ടോ, സന്ധ്യയെ പറ്റിച്ച് ഫിറോസും സജ്നയും

By Midhun Raj

പ്രാങ്ക് വീഡിയോകളുമായി സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് ബിഗ് ബോസ് താരം പൊളി ഫിറോസ്. ബിഗ് ബോസിന് ശേഷം തന്‌റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു താരം. ബിഗ് ബോസിലെ എല്ലാ സീസണുകളിലെയും മല്‍സരാര്‍ത്ഥികള്‍ ഫിറോസിന്‌റെ പ്രാങ്കിന് ഇരകളായി. ഓരോരുത്തരോടും വേറിട്ട രീതികളില്‍ ശബ്ദം മാറ്റി സംസാരിച്ചാണ് ഫിറോസ് എത്താറുളളത്. ഫിറോസിനൊപ്പം ഭാര്യ സജ്‌നയും വീഡിയോകളില്‍ എത്താറുണ്ട്.

നടി രുഹാനി ശര്‍മ്മയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം

ഡിഎഫ്‌കെ എന്ന ചാനലിലൂടെയാണ് ഫിറോസ് ഖാന്‌റെ പ്രാങ്ക് വീഡിയോസ് വരാറുളളത്. ആരാധകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ബിഗ് ഹോസ് താരത്തിന്റെ മിക്ക വീഡിയോകള്‍ക്കും ലഭിച്ചത്. അതേസമയം ഇത്തവണയും ബിഗ് ബോസിലെ ഒരു താരത്തെ പറ്റിച്ചാണ് ഫിറോസും സജ്‌നയും എത്തിയത്.

ബിഗ് ബോസ് 3യിലെ

ബിഗ് ബോസ് 3യിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥിയായിരുന്ന സന്ധ്യ മനോജിനെയാണ് ഫിറോസ് വിളിച്ചത്. എഴുപത് ദിവസം ഷോയില്‍ പിടിച്ചുനിന്ന താരമാണ് സന്ധ്യ. പൊതുവെ ശാന്ത സ്വഭാവക്കാരിയായ സന്ധ്യ ആവശ്യമുളള കാര്യങ്ങള്‍ക്ക് മാത്രമാണ് ബിഗ് ബോസില്‍ ശബ്ദമുയര്‍ത്തി സംസാരിച്ചത്. ആദ്യ പകുതിയില്‍ സൈലന്റ് ആയിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ശ്രദ്ധേയ പ്രകടനം നടത്താന്‍ സന്ധ്യയ്ക്ക് സാധിച്ചു.

നൃത്തശാലയുടെ ഉദ്ഘാടനത്തിന് വേണ്ടി

നൃത്തശാലയുടെ ഉദ്ഘാടനത്തിന് വേണ്ടി വിളിക്കുകയാണെന്ന് പറഞ്ഞാണ് ഫിറോസ് സന്ധ്യയെ പ്രാങ്ക് കോള്‍ ചെയ്തത്. ഏയര്‍പോര്‍ട്ടില്‍ നില്‍ക്കുകയാണെന്നും പ്രതിഫലം എത്ര വേണ്ടി വരുമെന്നും ഒകെ ഫിറോസ് സന്ധ്യയോട് ചോദിച്ചു. തുടര്‍ന്ന് തന്‌റെ ടീമിനോട് ആലോചിക്കണമെന്നും എന്നിട്ടും പറയാമെന്നും സന്ധ്യ പറഞ്ഞു.

ഒരു മൂന്ന് ലക്ഷം തരാം ഒകെയാണോ

ഒരു മൂന്ന് ലക്ഷം തരാം, ഒകെയാണോ എന്ന് ഫിറോസ് ശബ്ദം മാറ്റി സന്ധ്യയോട് ചോദിച്ചു. ഒകെ എന്ന് സന്ധ്യ മറുപടി നല്‍കി. കൂടാതെ യാത്രാചിലവുകള്‍ വഹിക്കാമെന്നും ഫിറോസ് അറിയിച്ചു. എറ്റവുമൊടുവിലായി ആ പൊളി ഫിറോസിന്‌റെ നമ്പര്‍ തരാമോ അദ്ദേഹത്തെ കൂടി ഉദ്ഘാടനത്തിന് വിളിക്കുന്നുണ്ടെന്ന് ഫിറോസ് സന്ധ്യയോട് പറഞ്ഞു.

അദ്ദേഹത്തെ വിളിക്കുന്നതില്‍ എന്തെങ്കിലും

'അദ്ദേഹത്തെ വിളിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നാണ്' ഫിറോസ് പിന്നെ സന്ധ്യയോട് ചോദിച്ചത്. തുടര്‍ന്ന് 'കുഴപ്പമൊന്നുമില്ലെന്ന് പറയരുതെ' എന്ന് പറഞ്ഞ് പൊളി ഫിറോസാണ് താനെന്ന് ചിരിച്ചുകൊണ്ട് സന്ധ്യയെ ഫിറോസ് അറിയിച്ചു. ഇതിനിടെ സജ്‌നയും ശബ്ദം മാറ്റി സന്ധ്യയോട് സംസാരിച്ചിരുന്നു. അതേസമയം ഇപ്പോള്‍ തിരുവനന്തപുരത്താണ് ഉളളതെന്ന് സന്ധ്യ ഫിറോസിനോട് പറഞ്ഞു.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale
ഭാഗ്യലക്ഷ്മി ചേച്ചിയെ ഒക്കെ കാണാറുണ്ട്

ഭാഗ്യലക്ഷ്മി ചേച്ചിയെ ഒക്കെ കാണാറുണ്ട്,. വീട് അടുത്തായത് കൊണ്ട് ചേച്ചി പുളിയിഞ്ചിയൊക്കെ കൊണ്ടുതന്നു. ഭര്‍ത്താവും മകളും മലേഷ്യയിലും, താനും മകനും ഇവിടെ നാട്ടിലുമാണെന്നും സന്ധ്യ അറിയിച്ചു. ബിഗ് ബോസ് ഫിനാലെയ്ക്ക് ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഫിനാലെയ്ക്ക് വരും എന്നാണ് സന്ധ്യ ഫിറോസിനോടും സജ്‌നയോടും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X