ബിഗ് ബോസ് സീസണുകളിലെ ഇഷ്ടമല്‍സരാര്‍ത്ഥികള്‍ ഇവര്‍, വെളിപ്പെടുത്തി ഫിറോസും സജ്‌നയും
ബിഗ് ബോസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലേക്ക് എത്തിയ മല്‍സരാര്‍ത്ഥികളാണ് ഫിറോസും ഭാര്യ സജ്‌നയും. മിഷേലിനൊപ്പമാണ് ഇവര്‍ കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ ഹൗസില്‍ പ്രവേശിച്ചത്. ഭാര്യാഭര്‍ത്താക്കന്മാാകായ ഇരുവരും ഒരു മല്‍സരാര്‍ത്ഥിയാണ് ഷോയില്‍ പങ്കെടുക്കുന്നത്. മറ്റു മല്‍സരാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ സ്വയം പരിചയപ്പെടുത്തികൊണ്ടാണ് ഫിറോസും സജ്നയും കഴിഞ്ഞേ ദിവസം തുടങ്ങിയത്.

അതേസമയം ബിഗ് ബോസ് സീസണുകളിലെ തങ്ങളുടെ ഇഷ്ട മല്‍സരാര്‍ത്ഥികള്‍ ആരൊക്കെ ആയിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് ആദ്യ സീസണില്‍ രഞ്ജിനി ഹരിദാസും പേളി മാണിയും ആയിരുന്നു തന്റെ ഇഷ്ടമല്‍സരാര്‍ത്ഥി എന്ന് ഫിറോസ് പറയുന്നു. രണ്ടാം സീസണില്‍ രജിത്ത് സാറായിരുന്നു. ആദ്യ സീസണില്‍ സാബുമോന്‍ ആയിരുന്നു തന്റെ ഇഷ്ട മല്‍സരാര്‍ത്ഥിയെന്ന് സജ്‌ന പറഞ്ഞു. രണ്ടാം സീസണില്‍ രജിത്ത് സാര്‍ തന്നെയായിരുന്നു.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
ഞാന്‍ പ്രത്യേകിച്ച് ബിഗ് ബോസിന്‌റെ എല്ലാ സീസണുകളും മുടങ്ങാതെ കാണുന്ന ഒരാളാണ്. ഇപ്രാവശ്യമുളള വിഷമം എന്താണെന്ന് വെച്ചാല് ഞാന്‍ അകത്തിരുന്ന് എന്റെ കളി തന്നെ കാണണം. അങ്ങനെ പൊതുവെ എല്ലാവരെയും ഇഷ്ടമാണ്. എന്നാലും എനിക്ക് ഈ രണ്ട് പേരെയാണ് പറയാനുളളത് സജ്‌ന പറഞ്ഞു. വര്‍ഷങ്ങളായി കലാരംഗത്ത് സജീവമായ താരമാണ് ഫിറോസ്. വിവാഹ ശേഷമാണ് സജ്‌നയും ഈ മേഖലയിലേക്ക് എത്തിയത്.
ഫിറോസ് രണ്ടാമതായി വിവാഹം കഴിച്ചതാണ് സജ്‌നയെ. ബിഗ് ബോസിലുളള കുറച്ചുപേരെ എനിക്കറിയാം എന്ന് കഴിഞ്ഞ ദിവസം ഫിറോസ് തുറന്നുപറഞ്ഞിരുന്നു. ഇത്തവണ രണ്ട് ഫിറോസ് മാരാണ് ബിഗ് ബോസ് ഷോയിലുളളത്. ആര്‍ജെ ആയ കിടിലം ഫിറോസ് ബിഗ് ബോസ് 3യുടെ തുടക്കത്തില്‍ തന്നെ ഹൗസില്‍ പ്രവേശിച്ചിരുന്നു.


Click it and Unblock the Notifications