ഫിറോസ്-അനൂപ് വഴക്ക്, കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്, കുടുംബ പ്രേക്ഷകര്‍ കാണുന്ന ഷോയാണിത്
വീക്ക്‌ലി ടാസ്‌ക്കിനിടെ ഫിറോസ് ഖാനും അനൂപും തമ്മില്‍ വീണ്ടും വാക്കേറ്റം ഉണ്ടായിരിക്കുകയാണ്. അനൂപിന് രണ്ടഭിപ്രായമാണുളളത് എന്ന് ആരോപിച്ചായിരുന്നു ഫിറോസ് രംഗത്തെത്തിയത്. കിച്ചണ്‍ എരിയയില്‍ എല്ലാവര്‍ക്കുമായി അനൂപ് ദോശ ചൂടുന്നതിനിടെയായിരുന്നു ഫിറോസ് തര്‍ക്കിച്ചത്. എന്നാല്‍ വീക്ക്‌ലി ടാസ്‌ക്ക് ക്യാരക്ടര്‍ ആയി നിന്ന സമയത്ത് അനൂപ് അധികം പ്രതികരിക്കാതെ നിന്നു. വീക്ക്‌ലി ടാസ്‌ക്ക് അവസാനിച്ചതോടെ ഫിറോസിന്‌റെ ആരോപണങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ അനൂപ് മറുപടി നല്‍കുകയായിരുന്നു.

പിന്നാലെയാണ് ഇരുവരെയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. എന്താണ് കാര്യമെന്ന് ഫിറോസിനോടും അനൂപിനോടും ബിഗ് ബോസ് ചോദിച്ചു. ഫിറോസ് ഖാന്‍ സംഭവം വിശദീകരിച്ചപ്പോള്‍ അനൂപ് അതിനുളള മറുപടിയും ബിഗ് ബോസിന് മുന്‍പില്‍ വ്യക്തമാക്കി. റംസാന്‍ മാത്രമല്ല മറ്റ് മല്‍സരാര്‍ത്ഥികളൊക്കെ പെര്‍ഫോം ചെയ്യുന്ന സമയത്ത് അവരുടെ പ്രകടനം മറയുന്ന രീതിയില്‍ മുന്നില്‍ നിന്നവരോട് മാറിനില്‍ക്കാന്‍ താന്‍ പറഞ്ഞിരുന്നുവെന്ന് അനൂപ് വെളിപ്പെടുത്തി.
കൂടാതെ താനും അങ്ങനെ നില്‍ക്കാതിരിക്കാന്‍ ശ്രമിച്ചുവെന്നും ബിഗ് ബോസിനോട് അനൂപ് പറഞ്ഞു. ഫിറോസ് മനപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ബിഗ് ബോസിനോട് അനൂപ് പറഞ്ഞത്. തുടര്‍ന്ന് ഇതൊക്കെ ഇത്ര വലിയ പ്രശ്‌നമാക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു ബിഗ് ബോസ് ചോദിച്ചത്. ശ്രദ്ധിക്കുക ഇത് കുടുംബ പ്രേക്ഷകര്‍ കാണുന്ന ഒരു റിയാലിറ്റി ഷോ ആണ്.
ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ഈ ബിഗ് ബോസ് വീട്ടില്‍ കാര്യമാത്ര പ്രസക്തമായ കാര്യങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇത്തരം നിസ്സാര കാര്യങ്ങളുടെ പേരില്‍ ഉണ്ടാവുന്ന വഴക്കുകള്‍ അധികം നീട്ടിക്കൊണ്ടുപോവാതെ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുക. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. ഒരിക്കല്‍ പറഞ്ഞുതീര്‍ത്ത വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചാ വിഷയമാക്കാതിരിക്കാന്‍ ശ്രമിക്കുക, ഫിറോസിനോടും അനൂപിനോടും ബിഗ് ബോസ് പറഞ്ഞു.


Click it and Unblock the Notifications