ടാസ്ക്കിനിടെ വീണ്ടും ബിഗ് ബോസ് ഹൗസിൽ വാക്ക് തർക്കം, ഫിറോസും റംസാനും നേർക്കുനേർ...
ബിഗ് ബോസ് സീസൺ 3 അതിന്റെ 38ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഫെബ്രവരി 14 ന് ആഘോഷമായി ആരംഭിച്ച ഷോ 50ാം ദിവസത്തിലേയ്ക്ക് അടുക്കുമ്പോൾ സംഭവബഹുലമായ നടകീയ രംഗങ്ങളാണ് ഹൗസിൽ അരങ്ങേറുന്നത്. കഴിഞ്ഞ ആഴ്ചകളിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് ഈ വാരം പോകുന്നത്. അനാവശ്യ പ്രശ്നങ്ങൾ നടക്കാറുള്ള ഹൗസിൽ ഈ ആഴ്ച വലിയ വഴക്കുകൾ നടന്നിരുന്നില്ല. എന്നാൽ വീക്കിലി ടാസ്ക്ക് ബിഗ് ബോസ് ഹൗസിന്റെ സമാധാനാന്തരീക്ഷം തകർക്കുകയായിരുന്നു. ഇക്കുറി ഫിസിക്കൽ ഗെയിം ആണ് ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകിയത്.

കുഴലിലൂടെ വരുന്ന പന്ത് പിടുക്കുന്ന ഗെയിമാണ് ഈ ആഴ്ച വീക്കിലി ടാസ്ക്കായി ബിഗ് ബോസ് നൽകിയത്. ഇന്നലെ ഒറ്റയ്ക്കായിരുന്നു മത്സരം എന്നാൽ ഇന്ന് ഗെയിം ബിഗ് ബോസ് മാറ്റുകയായിരുന്നു. ഒരാൾക്ക് പകരം ഗ്രൂപ്പായിട്ടാണ് മത്സരാർഥികൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇത് ഒടുവിൽ വലിയ വഴക്കിൽ എത്തുകയായിരുന്നു.
കുഴൽപന്തുകളി ടാസ്ക്കിന്റെ രണ്ടാം ദിവസത്തിൽ ആദ്യം ഒറ്റയ്ക്കായിരുന്നു മത്സരാർഥികൾ കളിച്ചത്. വാശിയോടെ മത്സരിച്ച മത്സരാർഥികൾ മികച്ച പോയിന്റുകൾ സ്വന്തമാക്കുകയും ചെയ്തു. പിന്നീടാണ് പച്ച, മഞ്ഞ ടീമുകളായി ഗെയിം കളിക്കാൻ ബിഗ് ബോസ് മത്സരാർഥികളോട് നിർദ്ദേശിച്ചത്. പച്ച ടീമിനെ സന്ധ്യയും മഞ്ഞ ടീമിനെ നോബിയുമായിരുന്നു നയിച്ചത്. കുഴലിലൂടെ വരുന്ന പന്തുകളിൽ തങ്ങളുടെ ടീമിന് നൽകിയ കളറുള്ള പന്തുകൾ മാത്രമേ മത്സരാർഥികൾക്ക് പിടിക്കാൻ പറ്റുകയുള്ളൂ. ഇത് ഒടുവിൽ കയ്യാങ്കളിയിൽ എത്തുകയായിരുന്നു.
Recommended Video
ഫുറോസ്- സജ്ന, മജ്സിയ, ഡിംപൽ, സന്ധ്യ, ഭാഗ്യലക്ഷ്മി, അനൂപ്, കിടിലൻ ഫിറോസ് എന്നിവരായിരുന്നു പച്ച ടീമിൽ. നോബി, റംസാൻ, അഡോണി, മണിക്കുട്ടൻ, സൂര്യ, സായ്,ഋതു എന്നിവരായിരുന്നു നോബിയുടെ നേത്യത്വത്തിലുളള മഞ്ഞ ടീമിൽ. ടാസ്ക്കുമായി ബന്ധപ്പെട്ട് ഫിറോസ് ഖാനും റംസാനുമായിരുന്നു കൊമ്പ്കോർത്തത്. പിന്നീട് സായ് വിഷ്ണു, അഡോണിയും വിഷയത്തിൽ ഇടപെടുകയായിരുന്നു. തള്ളി മാറ്റി എന്ന് പറഞ്ഞുകൊണ്ടാണ് റംസാനും ഫിറോസും തമ്മിലുള്ള പ്രശ്നം തുടങ്ങിയത്.


Click it and Unblock the Notifications