ഭിക്ഷ യാചിച്ച് നില്‍ക്കുന്നവര്‍ ഇവിടുണ്ട്,അധ്വാനിക്കാന്‍ കഴിവുളളവരാണെങ്കിലും ഒന്നും ചെയ്യുന്നില്ല,ഫിറോസ് ഖാന്‍
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥിയാണ് ഫിറോസ് സജ്‌ന ദമ്പതികള്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് നല്‍കാറുളള ടാസ്‌ക്കുകളിലെല്ലാം ഇരുവരും ആക്ടീവായി പങ്കെടുക്കാറുണ്ട്. ബിബി യൂണിവേഴ്‌സിറ്റിയിലും കഴിഞ്ഞ ദിവസം നല്‍കിയ പുതിയ വീക്ക്‌ലി ടാസ്‌ക്കുകളിലുമെല്ലാം പെര്‍ഫോമന്‍സിന്‌റെ കാര്യത്തില്‍ ഇരുവരും മുന്നില്‍ നിന്നിരുന്നു.

അതേസമയം ബിഗ് ബോസ് വീട്ടില്‍ ഭിക്ഷ യാചിച്ച് നില്‍ക്കുന്നവരുണ്ടെന്ന് പുതിയ വീഡിയോയില്‍ ഫിറോസ് പറഞ്ഞിരുന്നു. റിതു മന്ത്രയോടും മജ്‌സിയ ഭാനുവിനോടും സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം ഫിറോസ് ഖാന്‍ പറഞ്ഞത്. ഭിക്ഷക്കാരെന്ന് നമ്മള് പറയുന്ന ചിലരുണ്ടല്ലോ, അധ്വാനിക്കാന്‍ കഴിയുന്നവരുണ്ടെന്നേ, പക്ഷേ അവര് അത് ചെയ്യുന്നില്ല, ഫിറോസ് പറഞ്ഞു.
ഇതിന് മറുപടിയായി നമ്മള് മണ്ടന്മാരായതുകൊണ്ടാണ് അവരെ പ്രൊമോട്ട് ചെയ്യുന്നത്. അത്രയേ ഉളളൂ. എന്ന് റിതു പറഞ്ഞു. ഇവിടെ ആ മണ്ടത്തരം നടക്കുന്നുണ്ട്. അങ്ങനെ പ്രൊമോട്ട് ചെയ്യപ്പെട്ട ചിലരുണ്ടെന്ന് ഫിറോസ് പറഞ്ഞു. ബിഗ് ബോസ് ഹൗസിലും അങ്ങനെ ഭിക്ഷ യാചിച്ച് നില്‍ക്കുന്നവരുണ്ട്. പൂര്‍ണ ആരോഗ്യം ദൈവം കൊടുത്തിട്ടും.
ബിക്കിനിയില്‍ ഹോട്ടായി നിഖിത ശര്‍മ്മ, പുത്തന്‍ ചിത്രങ്ങള്‍ കാണാം
Recommended Video
അത് പറയാന്‍ എനിക്ക് അവസരം കിട്ടാത്തതുകൊണ്ട് ഞാന്‍ മിണ്ടാതെ നില്‍ക്കുവാ. ഒരു സ്‌പേസ് കിട്ടുന്നില്ല അത് സംസാരിക്കാന്‍. ഫിറോസ് പറഞ്ഞു. തീര്‍ച്ചയായും കിട്ടും ഇന്നല്ലെങ്കില്‍ നാളെ. പൂര്‍ണ ആരോഗ്യം ഉണ്ട് എന്നുളളത് തന്നെയാണ് എറ്റവും വലിയ സമ്പത്ത്. നമ്മള്‍ ആരോഗ്യമുളളവരാണെങ്കില്‍ അത് തന്നെ ധാരാളമാണ്. റിതു മജ്‌സിയയോടും ഫിറോസിനോടും പറഞ്ഞു. അതേസമയം ബിഗ് ബോസില്‍ ഇപ്പോള്‍ വാശിയേറിയ മല്‍സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. മിക്കവരും തന്ത്രപരമായ ഗെയിം കളിച്ചാണ് ഷോയില്‍ മുന്നേറുന്നത്.


Click it and Unblock the Notifications