ഭാര്യ സജ്‌നയെ അദ്ദേഹം തല്ലിയതാണോ? ബിഗ് ബോസിലെ ദമ്പതിമാരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത് സായി വിഷ്ണു

ഈ സീസണില്‍ വിജയിക്കാന്‍ ഏറെ സാധ്യതയുള്ള മത്സരാര്‍ഥിയാണ് ഫിറോസ് ഖാന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആണെങ്കിലും തുടക്കം മുതല്‍ മറ്റ് മത്സരാര്‍ഥികളെ കടത്തിവെട്ടുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ വിമര്‍ശനങ്ങളാണ് താരത്തിന് ലഭിക്കാറുള്ളത്. സഹമത്സരാര്‍ഥികളുമായിട്ടുള്ള വാക്ക് തര്‍ക്കത്തില്‍ ഫിറോസ് പറയുന്ന ചില വാക്കുകള്‍ ബിഗ് ബോസിന്റെ നിയമലംഘനമായി മാറുന്നതും പതിവാണ്.

സിംപിൾ സ്റ്റൈലിൽ പ്രിയ ഭാവനി ശങ്കർ, നടിയുടെ മനോഹരമായ ചിത്രങ്ങൾ കാണാം

കഴിഞ്ഞ എപ്പിേസാഡില്‍ സായി വിഷ്ണുവും ഫിറോസ് ഖാനും തമ്മില്‍ ചില വഴക്കുകള്‍ നടന്നിരിക്കുകയാണ്. സജ്‌നയെ ഫിറോസ് തല്ലുന്നത് കണ്ടതിനെ ചോദ്യം ചെയ്താണ് സായി എത്തിയത്. ഭര്‍ത്താവിന് വേണ്ടി വാദിച്ച് സജ്‌ന രംഗത്ത് വന്നെങ്കിലും ആരാധകര്‍ക്കും ഇതേ കാര്യമാണ് പറയാനുള്ളത്.

  ഫിറോസിന്റെ ഭാര്യയോടുള്ള സമീപനം മോശമെന്ന് സായി

സ്‌പോണ്‍സര്‍ ടാസ്‌കിന് ശേഷം രാത്രിയില്‍ മത്സരാര്‍ഥികള്‍ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. ഫിറോസ് ഖാനും സായി വിഷ്ണുവുമായിരുന്നു വിധി കര്‍ത്താക്കള്‍. രണ്ട് ഭക്ഷണവും ഒരുപോലെ രുചികരമാണെന്ന് ആയിരുന്നു ഇരുവരും വിധി പറഞ്ഞത്. ശേഷം ബാത്ത്‌റൂം ക്ലീന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് റംസാന്‍ ചൂണ്ടി കാണിച്ചത്. ഇതേ കുറിച്ച് സജ്‌ന തന്റെ അഭിപ്രായം പറഞ്ഞു. പിന്നാലെ ഫിറോസും സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സജ്‌ന രമ്യയോട് സംസാരിക്കുകയായിരുന്നു.

 ഫിറോസിന്റെ ഭാര്യയോടുള്ള സമീപനം മോശമെന്ന് സായി

താന്‍ പറയുന്നത് ശ്രദ്ധിക്കുന്നില്ലെന്ന് മനസിലാക്കിയതോടെ സജ്‌നയുടെ കൈയില്‍ തട്ടിയിട്ട് ഒരു സെക്കന്‍ഡ് മിണ്ടാതിരിക്കാന്‍ ഫിറോസ് പറഞ്ഞു. പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ സജ്‌ന കാര്യം പറയേണ്ടേ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ ഫിറോസ് തന്റെ അഭിപ്രായം അവിടെ പറയുകയാണ്. എന്നാല്‍ സജ്‌നയെ സംസാരിക്കാന്‍ സമ്മതിക്കാതെ ഫിറോസ് കാണിച്ചത് മോശമായി പോയെന്ന നിലപാടിലാണ് സായി. സജ്‌ന ഒക്കെ ആണോ, പെട്ടെന്ന് അദ്ദേഹം അടിച്ചപ്പോള്‍ അങ്ങനെ അല്ലാതെ ആയത് പോലെ തോന്നി എന്നാണ് സായി മീറ്റിങ്ങിനുള്ളില്‍ തന്നെ പറഞ്ഞത്.

 ഫിറോസിന്റെ ഭാര്യയോടുള്ള സമീപനം മോശമെന്ന് സായി

എന്നെ അങ്ങനെ തല്ലാന്‍ അവകാശം ഉള്ള വ്യക്തിയാണ്. അതില്‍ എന്തെങ്കിലും ഇറിറ്റേഷന്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ തമ്മില്‍ തീര്‍ക്കും. കോമഡി രീതിയിലാക്കാനാണ് ഞാന്‍ എന്താന്ന് ചോദിച്ചതെന്നും ഇതിപ്പോ നീ ചോദിച്ചപ്പോഴാണ് എന്തോ പോലെ തോന്നിയതെന്നും സജ്‌ന വ്യക്തമാക്കി. അങ്ങനെയാണെങ്കില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് സായിയും ആ വിഷയം വിട്ടു. ഈ പറയുന്നതെല്ലാം കേട്ട് ചിരിച്ചോണ്ട് ഇരിക്കുകയായിരുന്നു ഫിറോസ്. ശേഷം ഗാര്‍ഡന്‍ ഏരിയയില്‍ ഒറ്റയ്ക്കിരിക്കുന്ന സായിയുടെ അടുത്ത് പോയി വഴക്ക് ഉണ്ടാക്കി.

 ഫിറോസിന്റെ ഭാര്യയോടുള്ള സമീപനം മോശമെന്ന് സായി

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കാര്യം സായി ചോദ്യം ചെയ്തു എന്ന സ്ഥിതിയിലായി. ഒടുവില്‍ സജ്‌ന ബാത്ത്‌റൂമില്‍ നിന്നും ഫിറോസിനെ കെട്ടിപ്പിടിച്ച് കരയുകയും ചെയ്തു. ഇതോടെ ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്. 'ഫിറോസ് സജ്‌നയെ ടാസ്‌ക് ചെയ്യാന്‍ വേണ്ടി മാത്രം കൊണ്ട് വന്നതാണ്. ഒരിക്കല്‍ പോലും ഒരു വ്യക്തി എന്നാ നിലയില്‍ അവര്‍ക്ക് അഭിപ്രായം പറയാന്‍ പോലും പറ്റുന്നില്ല. ഒരു തട്ടി വിളിക്കലില്‍ സജ്ന സംസാരിക്കരുത് എന്നത് കൂടി അദ്ദേഹം പറയുന്നുണ്ട്. അവരെ ഒരു കാഴ്ചകാരി ആക്കി മാത്രം മാറ്റുന്നു.

ഫിറോസിന്റെ ഭാര്യയോടുള്ള സമീപനം മോശമെന്ന് സായി

ഫിറോസിനെക്കാള്‍ ഒരുപാട് ടാലെന്റുള്ള വ്യക്തിയാണ് സജ്ന. ആദ്യ വിവാഹം പരാജയപ്പെട്ടത് കൊണ്ട് തന്നെ രണ്ടാമത്തെ ജീവിതവും പോവുമോ എന്ന് സജ്നക്ക് പേടിയുണ്ടെന്നു തോന്നുന്നു. കൂടെ കൂടെ സായിയോട് നിങ്ങളായിട്ട് ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നം ഉണ്ടാക്കി വെക്കരുതെന്ന് പറയുന്നുണ്ട്. അവര്‍ പൊതുസമൂഹം കാണുന്ന ഒരു പ്ലാറ്റഫോമില്‍ ആണിപ്പോ ഉള്ളത്. അവിടെ ഇതുപോലെ കാണിച്ചാല്‍ അതിലെ ശരികേട് പ്രേക്ഷകരായ നമ്മള്‍ ചോദ്യം ചെയ്യണ്ടതുണ്ട്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
 ഫിറോസിന്റെ ഭാര്യയോടുള്ള സമീപനം മോശമെന്ന് സായി

ഒരു ഭാര്യയും ഭര്‍ത്താവും ഇങ്ങനെ ആവണമെന്നാണോ അവര്‍ പറയുന്നത്. ഈ സന്ദേശമാണോ കുട്ടികള്‍ അടങ്ങിയ പ്രേക്ഷകര്‍ കാണേണ്ടത്. എവിടെ ആയാലും സ്ത്രീകള്‍ അപമാനിക്കപെടരുതെന്നാണ് എല്ലാവരുടെയും ആവശ്യമെന്ന് ആരാധകര്‍ പറയുന്നു. ഫിറോസ് നല്ലൊരു ഗെയിമര്‍ ആണെങ്കിലും ചില കാര്യങ്ങളില്‍ അദ്ദേഹം വട്ടപൂജ്യമാണ്. ഇടയ്ക്ക് സന്ധ്യയെ നല്ലൊരു ഭാര്യയാക്കാന്‍ ചെന്നതും സജ്‌നയോടുള്ള പെരുമാറ്റങ്ങളും അത്ര നല്ലതല്ലെന്ന് തന്നെയാണ് പ്രേക്ഷകര്‍ അടിവരയിട്ട് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X