ഇരവാദം തുടങ്ങി കഴിഞ്ഞു; മറ്റുള്ളവരുടെ പെരുമാറ്റത്തില്‍ വേദനിച്ച് സജ്‌ന, കരുതി ഇരിക്കണമെന്ന് കിടിലം ഫിറോസും
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വീട്ടിലെത്തിയ ഫിറോസ് ഖാനും ഭാര്യ സജ്‌നയും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു. തുടക്കം തന്നെ മറ്റുള്ള മത്സരാര്‍ഥികള്‍ പറഞ്ഞ കാര്യങ്ങളില്‍ സംശയം ഉന്നയിക്കുകയും അതില്‍ ക്ലാരിറ്റി വരുത്താനെന്ന രൂപത്തില്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഡിംപലില്‍ നിന്ന് തുടങ്ങിയ പ്രശ്‌നം മറ്റുള്ളവരിലേക്കും എത്തിയിരുന്നു.
അനാവശ്യമായി വഴക്കുണ്ടാക്കുന്ന ഫിറോസ് ഖാന്റെ പ്രവൃത്തിയെ മറ്റുള്ളവര്‍ ചോദ്യം ചെയ്ത് തുടങ്ങിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഏറ്റവും കൂടതല്‍ അസ്വസ്ഥയായത് ഫിറോസിന്റെ ഭാര്യ സജ്‌നയായിരുന്നു. നേരത്തെ ഭര്‍ത്താവിനോട് മാത്രം ഇത് പറഞ്ഞ സജ്‌ന ഇന്ന് മറ്റുള്ളവര്‍ക്ക് മുന്നില്‍ നിന്ന് തന്നെ എല്ലാവരും അക്രമിക്കുകയാണെന്ന് വെളിപ്പെടുത്തി.

ബിഗ് ബോസിന്റെ പന്ത്രണ്ടാം ദിവസം തുടങ്ങിയത് അടുക്കളയില്‍ നിന്നുമായിരുന്നു. ഫിറോസ് ഖാനോട് തന്നെ ഇവിടെ എല്ലാവരും ആക്രമിക്കുന്നതിനെ കുറിച്ച് ഭാര്യ സജ്‌ന തുറന്ന് പറഞ്ഞിരുന്നു. നീ ഇവിടെ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമൊന്നുമില്ലെന്ന് പറഞ്ഞ ഫിറോസ് ഇരയാക്കുന്നത് തന്നെയാണ് എന്ന് സൂചിപ്പിച്ചു. ഇരവാദമാണിതെന്ന് കൂടി ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഫിറോസ് ഭാര്യയെ ആശ്വസിപ്പിച്ചത്.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
ഇതെല്ലാം കേട്ട് നിന്ന കിടിലം ഫിറോസ് നോബി, റംസാന്‍, അഡോണി എന്നിവരോട് ഇക്കാര്യം പറയുന്നു. ഈ വീടിനുള്ളില്‍ ഇരവാദം എന്ന വാക്ക് ഉയര്‍ന്ന് വന്നിട്ടുണ്ട്. അത് വലിയ ഇംപാക്റ്റ് ഉണ്ടാക്കുന്ന വാക്കാണ്. എല്ലാവരും അത് ശ്രദ്ധിക്കണം. ഓരോരുത്തരെ കുറിച്ച് കുറ്റം പറഞ്ഞ് നടക്കുകയാണ് അവര്‍. എന്നിട്ട് അവരെ നമ്മളെല്ലാവരും ഇരയാക്കിയെന്ന് ആരോപിക്കുന്നു. ഇക്കാര്യം ഒരുമിച്ച് ചോദ്യം ചെയ്യണമെന്നാണ് കിടിലം ഫിറോസ് വ്യക്തമാക്കുന്നത്. ഫിറോസ് ഖാന്‍ ഗെയിം കളിക്കുന്നുണ്ടെങ്കിലും സജ്‌ന ചേച്ചി പാവമാണെന്ന് അഡോണി പറയുന്നു.


Click it and Unblock the Notifications