For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസില്‍ സുഖമായിട്ട് നൂറ് ദിവസം നില്‍ക്കാമായിരുന്നു, എന്നാല്‍ ഞാനത് ചെയ്യില്ല, കാരണം പറഞ്ഞ് ഫിറോസ്‌

    |

    ബിഗ് ബോസ് മൂന്നാം സീസണില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരങ്ങളാണ്
    ഫിറോസ് ഖാനും ഭാര്യ സജ്‌നയും. ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി ആയിരുന്നു ഇരുവരും. എന്നാല്‍ ഷോയില്‍ പറഞ്ഞ ചില പരമാര്‍ശങ്ങള്‍ ഫിറോസിനും സ്ജനയ്ക്കും തിരിച്ചടിയായി. ഗെയിമിങ്ങില്‍ ഫിറോസും പെര്‍ഫോമന്‍സിന്‌റെ കാര്യത്തില്‍ സജ്‌നയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഷോയില്‍ മുന്നേറുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി ഇരുവരുടെയും പുറത്താവല്‍.

    ഗ്ലാമറസ് ചിത്രങ്ങളുമായി നടി സാക്ഷി ദ്വിവേദി, ഫോട്ടോസ് കാണാം

    ബിഗ് ബോസിന് ശേഷം അഭിമുഖങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഫിറോസും സജ്‌നയും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. അതേസമയം താരദമ്പതികളുടെതായി വന്ന പുതിയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'സേഫ് ഗെയിം കളിക്കാനല്ല ഞങ്ങള്‍ അവിടെ പോയതെന്ന്' ഇരുവരും സിനിമാദിക്യൂവിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

    'അതൊരു മല്‍സരമാണ്. അപ്പോ മറ്റുളളവര്‍ക്കെതിരെ ശക്തമായി മല്‍സരിക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി', ഫിറോസ് പറഞ്ഞു. 'ആ ഷോയില് നിങ്ങള് പുറത്താവാന്‍ കാരണം 13 എന്ന നമ്പറാണ് എന്നാണ് പൊതുവെയുളള സംസാരം. അതില്‍ എന്താണ് പറയാനുളളത്' എന്ന ചോദ്യത്തിന് അവിടെയാണ് ഞങ്ങളുടെ നിലപാടും ബാക്കിയുളളവരുടെ നിലപാടും തമ്മിലുളള വ്യത്യാസം എന്ന് ഫിറോസ് പറഞ്ഞു.

    'എനിക്ക് വേണമെങ്കില്‍ സുഖമായിട്ട് എഴില്‍ പോയി നില്‍ക്കാം. എന്നാല്‍ ഞാന്‍ അത് ചെയ്തില്ല. കാരണം ഞാന്‍ മല്‍സരിക്കാനാണ് വന്നത്. സുഖിച്ച് നൂറ് ദിവസം നിന്നd പൈസയും മേടിച്ചു പോരാം. എന്നാല്‍ ഞാനത് ചെയ്തില്ല. ഇപ്പോ ക്ഷീണിച്ചെന്ന് പറഞ്ഞില്ലെ. പത്ത് കിലോ വണ്ണം ഒകെ കൂട്ടി അവിടെ നിന്ന വരാമായിരുന്നു. പക്ഷേ ഞങ്ങള് പോയത് അതിനല്ല'.

    'ആ പ്ലാറ്റ്‌ഫോമില്‍ നമ്മളായിട്ട് നില്‍ക്കണം എന്നുളള രീതിയിലാണ് അകത്ത് കയറിയത്. ഞങ്ങളുടെ സംഭാഷണത്തില്‍ മാത്രമല്ല, ഞങ്ങളുടെ ഗെയിം നോക്കിയാലും അത് മനസിലാവും. എല്ലാത്തിലും 100% കൊടുത്തിട്ടാണ് നിന്നത്. അപ്പോഴും പുറത്ത് എന്താണ് നടക്കുന്നത് എന്ന് നമുക്ക് അറിയില്ല. പുറത്ത് സപ്പോര്‍ട്ടുളള കാര്യം അറിയില്ല. ഓരോ നോമിനേഷനിലും രക്ഷപ്പെടുമ്പോഴും അവരേക്കാള്‍ ഒന്നോ രണ്ടോ വോട്ട് നമുക്ക് ഉണ്ടാവും എന്ന് വിചാരിക്കും'.

    'ആ വോട്ടിന്‌റെ എണ്ണമൊന്നും അറിയില്ല. അപ്പോ അങ്ങനെ നമ്മള് ശക്തമായി മല്‍സരിക്കുകയാണ്. ആ സമയത്ത് ഈ ഏഴിന്‌റെ അകത്ത് പെട്ടെന്ന് കയറിനിന്നാല്‍ സുഖമായിട്ട് നില്‍ക്കാം. എന്നാല്‍ അത് സേഫ് ഗെയിം ആയിപ്പോവും. ഗെയിം ഗെയിമിന്‌റെ രീതിയില് കളിക്കണം. ഒരു യഥാര്‍ത്ഥ ഗെയിമിങ്ങ് എന്നാല്‍ ഒന്നാം സ്ഥാനത്തിന് വേണ്ടിയിട്ടാണ്', ഫിറോസും സജ്നയും പറയുന്നു.

    bigg boss malayalam season 3: fans requested to asianet for conduct soon grand finale

    'രമ്യയും സായിയുമെല്ലാം ഒന്നാം സ്ഥാനത്തിനായി കയറിവന്നു. ഈ രണ്ട് പേര്‍ക്ക് പിന്തുണയുമായി ബാക്കിയുളളവരും വന്നു. എന്നെ സംബന്ധിച്ച് ഒറ്റപ്പെടല്‍ കുഴപ്പമില്ല. ജീവിതത്തില്‍ ഒറ്റപ്പെടല്‍ വിഷയമല്ല. എന്നെ ഒറ്റപ്പെടുത്തുക എന്ന് പറയുന്നത് മറ്റുളളവരുടെ ക്വാളിറ്റി ഇല്ലായ്മ ആണ്. നമ്മള് മാക്‌സിമം 100% കൊടുക്കുക എന്നതാണ് ഞങ്ങളുടെ രീതി. അവരുമായി സംസാരിച്ച് ജയിക്കുക എന്നതാണ് മല്‍സരം. 13 പേര് 13 സ്ഥലത്ത് പോയിനിന്നാല്‍ മല്‍സരമില്ലല്ലോ', അഭിമുഖത്തില്‍ ഫിറോസ് ഖാന്‍ വ്യക്തമാക്കി.

    English summary
    bigg boss malayalam season 3: firoz khan and sajna talks about their game and performance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X