ഹൗസിൽ പരസ്പരം തർക്കിച്ച് ഫിറോസ് ഖാനും സജ്നയും, ദമ്പതിമാരുടെ ഇടയിൽ വഴക്ക്...

മുൻകൂട്ടി പ്രവചിക്കാനാവാത്ത സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടായിരുന്നു ഈ ആഴ്ച പോയത്. അധികം വഴക്കും ബഹളങ്ങളും ഹൗസിനുളളിൽ നടന്നിരുന്നില്ല. എല്ലാവരും വളരെ മനോഹരമായിട്ടായിരുന്നു ഗെയിം കളിച്ചിരുന്നത്. സ്പോർട്സ്മാൻ സ്പിരിറ്റിലായിരുന്നു മത്സരത്തെ എല്ലാവരും സമീപിച്ചത്.

firoz-sajna

ഒട്ടും പ്രതീക്ഷിക്കാത്ത സംഭവത്തോടെയായിരുന്നു 40ാം ദിവസം ആരംഭിച്ചത്. വാക്ക് തർക്കത്തിൽ ഏർപ്പെടുന്ന സജ്നയേയും ഫിറോസിനേയുമാണ് ഹൗസിനുള്ളിൽ കണ്ടത്. കഴിഞ്ഞ ദിവസം നടന്ന വീക്കിലി ടാസ്ക്കായിരുന്നു ഇവരുടെ തർക്കത്തിന്റെ കാരണം.

​ഗോൾഡൻ ബോൾ എടുക്കുന്നതിനിടെ താൻ റെഡ് ലൈൻ ക്രോസ് ചെയ്തുവെന്നാണ് ഫിറോസ് പറയുന്നത്. അതുകൊണ്ട് തന്നെ തനിക്ക് അവകാശപ്പെടാത്ത മാർക്കും രണ്ടാം സ്ഥാനവും തിരിച്ചെടുക്കണമെന്ന് ഫിറോസ് മോർണിംഗ് ആക്ടിവിറ്റിക്കിടെ പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാൻ സജ്നയ്ക്ക് കഴിഞ്ഞിരുന്നില്ല. ഫിറോസ് പറയുന്നത് തെറ്റാണെന്നായിരുന്നു സജ്നയുടെ വാദം. എന്നാൽ ഇത് കേൾക്കാൻ ഫിറോസ് തയ്യാറായിരുന്നില്ല.

വിട്ട്കൊടുക്കാൻ സജ്നയും തയ്യാറായിരുന്നില്ല.'റെഡ് ലൈനിന് അപ്പുറമാണോ ഇപ്പുറമാണോ എന്ന് ബി​ഗ് ബോസ് പറഞ്ഞിട്ടില്ല. ഇക്ക കാണിക്കുന്നത് മോശമാണ്. ഒരാൾക്കും ബി​ഗ് ബോസ് റിഡക്ഷൻ കൊടുക്കില്ല. ലാലേട്ടൻ പറഞ്ഞപോലെ നിങ്ങൾ ബി​ഗ് ബോസിനെ വെല്ലുവിളിക്കുകയാണെന്ന് എനിക്ക് തോന്നുന്നത്. ബി​ഗ് ബോസ് പറഞ്ഞതിന് അപ്പുറം നിങ്ങൾ സംസാരിക്കരുതെന്നും സജ്ന പറയുന്നു. സജ്നയ്ക്കൊപ്പമായിരുന്നു മറ്റ് മത്സരാർഥികൾ. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ ഫിറോസിനോട് ചെയ്തത് തെറ്റാണെന്ന് പറഞ്ഞിരുന്നു.

'എന്റെ ഭാര്യ പോലും എന്നെ എതിർത്ത് പറഞ്ഞാൽ എനിക്ക് പ്രശ്നം ഇല്ല. ഇതുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾ ഞാൻ സ്വീകരിച്ച് കൊള്ളാം. എന്റെ സത്യസന്ധത എനിക്ക് തെളിയിച്ചേ പറ്റു' എന്നാണ് ഫിറോസ് മറുപടിയായി പറഞ്ഞത്. എന്നാൽ അടുത്ത ആഴ്ച തനിക്ക് ക്യാപ്റ്റൻസി ടാസ്ക്കിൽ പങ്കെടുക്കണമെന്ന് സജ്ന എല്ലാവരുടേയും മുന്നിൽവെച്ച് പറഞ്ഞു. എന്നാൽ ലോകം മുഴുവനും മോശമായി കണ്ടാലും വിഷയമില്ലെന്നും ഫിറോസ് പറയുന്നു. ബിഗ് ബോസ് പറഞ്ഞാൽ താൻ മത്സരിക്കുമെന്ന് പിന്നീട് ഫിറോസ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X