Just In
- 22 min ago
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ഒരുമിച്ച് റിലീസായാല്‍ മുന്‍ഗണന ആര്‍ക്കാണെന്ന് സതീഷ് കുറ്റിയിൽ
- 1 hr ago
മുകേഷ് ഒരു സൂപ്പര്‍സ്റ്റാര്‍ ആവാതെ പോയതിന്റെ കാരണമെന്താണ്; ആരാധകരുടെ സ്ഥിരം ചോദ്യത്തിന് മറുപടി പറഞ്ഞ് താരം
- 1 hr ago
ടാ യൂസഫേ, നിനക്കെന്നെ മനസ്സിലായില്ലേ? ഞാനാ മുഹമ്മദ് കുട്ടി; മമ്മൂട്ടിയുടെ ജീവിതത്തിലെ 'കഥ പറയുമ്പോള്‍' നിമിഷം
- 1 hr ago
മുകേഷിന് എന്ത് മാര്‍ക്കറ്റ്? അദ്ദേഹത്തെ മാറ്റി രക്ഷപ്പെടാന്‍ നോക്ക്; റാംജിറാവു സിനിമയെ കുറിച്ച് മുകേഷും ലാലും
Don't Miss!
- News
പ്ലീസ്... മല്‍സരിക്കാനില്ല, നിര്‍ബന്ധിക്കരുത്- ബിജെപി കേന്ദ്ര നേതൃത്വത്തെ നിലപാട് അറിയിച്ച് കണ്ണന്താനം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Sports
IPL 2021: മല്‍സരക്രമം പ്രഖ്യാപിച്ചു, മുംബൈ- ആര്‍സിബി ഉദ്ഘാടന മല്‍സരം
- Finance
കുതിച്ചുയര്‍ന്ന് ചൈന; 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കയറ്റുമതി, തുണയായത് ഈ ഘടകങ്ങള്‍
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രണ്ടാം വിവാഹമാണ് ഞങ്ങളുടേത്; ബിഗ് ബോസിലെ താരദമ്പതിമാരായ ഫിറോസും സജ്നയും ഗെയിം തന്ത്രങ്ങളില്‍ മുന്നോട്ട്
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ടാമത്തെ ആഴ്ച ബിഗ് ബോസ് വീട്ടിലേക്ക് എത്തിയവരാണ് ഫിറോസ് ഖാനും ഭാര്യ സജ്നയും. പുറത്ത് നിന്ന് ഒരാഴ്ചത്തെ മത്സരം കണ്ട ഇരുവരും ഗംഭീര പ്രകടനമാണ് ആദ്യ ദിവസം മുതല്‍ കാഴ്ച വെക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഭാര്യ ഭര്ത്താക്കനമാര് ഷോ യില്‍ പങ്കെടുക്കുന്നത്.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
രണ്ട് പേരാണെങ്കിലും ഒരു മത്സരാര്‍ഥിയായിട്ടാണ് ഇരുവരും അവിടെ പങ്കെടുക്കുന്നത്. സജ്നയുമായി രണ്ടാം വിവാഹമായിരുന്നു എന്നും ബിഗ് ബോസിലേക്ക് എത്തുന്നതിന് മുന്‍പ് നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് ഇന്ട്രയില് തന്നെ ഫിറോസ് പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരുടെയും കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം.

മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതിമാര്‍ തന്നെയാണ് ഫിറോസും സജ്നയും. 'ഡേഞ്ചറസ് ബോയ്സ്' എന്ന പരിപാടിയുടെ അവതാരകനായി വന്നതോടെ ആണ് ഫിറോസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 'തില്ലാന തില്ലാന' എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി. അതില്‍ ടൈറ്റില്‍ വിന്നറാവുകയും ചെയ്തു. അവതാരകന് എന്നതിലുപരി നല്ലൊരു നര്ത്തകന് കൂടിയായ ഫിറോസ് നിരവധി റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലാത്തിലും തന്നെ വിജയിക്കുകയും ചെ്തിരുന്നു.

പിന്നീട് മലയാളത്തിലും, മറ്റ് ഭാഷാ ചിത്രങ്ങളിലും അഭിനേതാവായിട്ടും തിളങ്ങി. ഫിറോസിന്റെ അത്ര ജനപ്രീതി ഇല്ലെങ്കിലും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് കണ്ട് പരിചയമുള്ള മുഖമാണ് സജ്നയുടേത്. ചാക്കോയും മേരിയും, സുമംഗലി ഭവ, അന്ന കരീന, തുടങ്ങിയ സീരിയലുകളില്‍ ചെറുതും വലുതമായ വേഷം ചെയ്ത് സജ്ന ശ്രദ്ധിക്കപ്പെട്ടിരുന്നു. മിനി സ്ക്രീനിലെ വില്ലത്തിയായി അറിയപ്പെട്ടിരുന്ന സജ്ന ഫിറോസിന്റെ ഭാര്യയാണെന്ന വിവരം ബിഗ് ബോസില്‍ എത്തിയതിന് ശേഷമാണ് കൂടുതല്‍ പേരും തിരിച്ചറിയുന്നത്.

ഫിറോസുമായിട്ടുള്ള വിവാഹശേഷമാണ് സജ്ന അഭിനയത്തില്‍ സജീവമാകുന്നത്. ഫിറോസ് തന്റെ ഭാഗ്യമാണെന്ന് ബിഗ് ബോസ് വീട്ടില്‍ വച്ച് സജ്ന വെളിപ്പെടുത്തിയിരുന്നു. ചെറുപ്പം മുതല്‍ തൊട്ടേ ആക്റ്റിങ് ഒരുപാട് ഇഷ്ട്ടമുള്ള ആളാണ് താന്‍. തന്റെ ഇഷ്ടത്തെക്കുറിച്ചു ഇക്കയോട് പറഞ്ഞു. പൊതുവെ രീതി എന്ന് പറഞ്ഞാല്‍ വിവാഹം കഴിഞ്ഞാല്‍ സ്ത്രീകളെ വീട്ടുജോലിയില്‍ തന്നെ നിര്‍ത്തുകയാണ് പതിവ്. പക്ഷെ ഫിറോസിക്ക അങ്ങനെ പറയുന്ന ഒരാള്‍ ആയിരുന്നില്ല. തന്റെ ഇഷ്ടങ്ങള്‍ക്ക് കൂട്ടായിട്ടാണ് അദ്ദേഹം ഉണ്ടായിരുന്നത്. എന്റെ ലൈഫിലെ ഏറ്റവും വലിയ ഭാഗ്യം ആണ് ഫിറോസ് എന്നുമായിരുന്നു താരപത്നി സൂചിപ്പിച്ചത്.

ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യത്തെ വിവാഹത്തില്‍ ഒരു മകളുണ്ട് അലംസയത്ത്, രണ്ടാമത്തെ വിവാഹത്തില്‍ രണ്ടു കുട്ടികള്‍, സയന്, റോവന്‍ ഒരാള്‍ക്ക് പത്തു വയസ്സും ഒരാള്‍ക്ക് അഞ്ചു വയസ്സും ആണുള്ളത്. ഏറ്റവും മൂത്തകുട്ടിയ്ക്ക് പതിനൊന്നു വയസ്സ് ആണുള്ളത്. വിവാഹത്തിന് ശേഷമാണു സജ്ന അഭിനയത്തിലേക്ക് കടക്കുന്നത്. ബിഗ് ബോസിലെത്തിയ ഇരുവരും ആദ്യ ദിവസങ്ങളില്‍ തന്നെ ക്യാമറ സ്പേസ് സ്വന്തമാക്കി കഴിഞ്ഞു. മിഷേല്‍ ആന്‍ ഡാനിയലിനൊപ്പം ചേര്‍ന്ന് ബിഗ് ബോസില്‍ കുതന്ത്രങ്ങളിലൂടെ മുന്നിലെത്താനുള്ള ശ്രമത്തിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവും.