ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ബിഗ് ബോസ് ഷോ യിലേക്ക്; ആദ്യ താരദമ്പതിമാരെ സ്വാഗതം ചെയ്ത് മോഹന്‍ലാലും താരങ്ങളും

പതിനാല് മത്സരാര്‍ഥികളുമായി ആരംഭിച്ച ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം പതിപ്പിലേക്ക് മൂന്ന് പേര്‍ കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാണിച്ച പ്രൊമോ വീഡിയോയില്‍ ആരാക്കെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഒടുവില്‍ മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി താരദമ്പതിമാര്‍ പങ്കെടുക്കുന്ന സീസണായി ഇത് മാറിയിരിക്കുകയാണ്.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

ബിഗ് ബോസിലേക്ക് പുതിയ അതിഥികളായി ഫിറോസ് ഖാനും ഭാര്യ സജ്‌നയുമാണ് എത്തുന്നത്. ഇവര്‍ക്കൊപ്പം മിഷേല്‍ ആന്‍ ഡാനിയേല്‍ ആണ് മറ്റൊരു മത്സരാര്‍ഥിയായി എത്തിയിരിക്കുന്നത്. മറ്റ് മത്സരാര്‍ഥികളെ പോലെ ഇവരുടെ ഇന്‍ട്രോ കാണിച്ച് കൊണ്ടാണ് പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തിരിക്കുന്നത്.

 ബിഗ് ബോസിലെ ആദ്യ താരദമ്പതിമാര്‍

മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോ കണ്ടിട്ടാണ് ഞങ്ങള്‍ അങ്ങോട്ട് എത്തുന്നതെന്നാണ് ഫിറോസും സജ്‌നയും പറയുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ബന്ധം ഞങ്ങളുടെ മകനാണ്. അവനെ പുറത്ത് നിര്‍ത്തിയാണ് അങ്ങോട്ട് വരുന്നതെന്നുള്ള സങ്കടം മാത്രമേ ഉള്ളു. മറ്റ് മത്സരാര്‍ഥികളുടെ ഒരാഴ്ചത്തെ പ്രകടനം കണ്ടു. എല്ലാവരും മാസ്റ്റര്‍പ്ലാന്‍ ഉള്ളവരാണ്. ആ പുലിക്കുട്ടികള്‍ക്ക് ഇടയിലേക്കാണ് ഞങ്ങള്‍ ചെല്ലുന്നതെന്ന് ഫിറോസ് പറയുമ്പോള്‍ അവരെക്കാളും വലിയ പുലിക്കുട്ടി നമ്മാളായിരിക്കുമെന്ന് സജ്‌ന ഓര്‍മ്മപ്പെടുത്തുന്നു.

  ബിഗ് ബോസിലെ ആദ്യ താരദമ്പതിമാര്‍

ബിഗ് ബോസിലേക്ക് എത്തുന്ന ആദ്യത്തെ ദമ്പതിമാരാണ് ഇരുവരുമെന്ന് പറഞ്ഞ് കൊണ്ടാണ് മോഹന്‍ലാല്‍ ഇവരെ സ്വാഗതം ചെയ്തത്. രണ്ട് പേരുണ്ടെങ്കിലും ഒറ്റ മത്സരാര്‍ഥിയായിട്ടാണ് പങ്കെടുക്കാന്‍ ഇവര്‍ക്ക് കഴിയുകയുള്ളു. ഞങ്ങള്‍ ഒരേ മനസും ഒരേ ആറ്റിറ്റിയൂഡും ആയിട്ടാണ് എവിടെ പോയാലുമെന്ന് ഫിറോസ് പറയുന്നു. ഇങ്ങോട്ട് വരാനും ഷോ യില്‍ പങ്കെടുക്കാനും സാധിച്ചതില്‍ ഭയങ്കര സന്തോഷമുണ്ട്്. ബിഗ് ബോസിന്റെ വലിയൊരു ആരാധികയാണ് താനെന്നും. ഈ വേദിയില്‍ വന്ന് നില്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും സജ്‌ന പറയുന്നു.

 ബിഗ് ബോസിലെ ആദ്യ താരദമ്പതിമാര്‍

എന്നാല്‍ ബിഗ് ബോസ് വീടിനുള്ളിലേക്ക് പോയാല്‍ അത് വേറെ ലെവലാണെന്ന് മോഹന്‍ലാല്‍ ഇരുവരെയും ഓര്‍മ്മപ്പെടുത്തി. ഒരാഴ്ച പുറത്ത് നിന്ന് കണ്ടിട്ടാണ് നിങ്ങള്‍ അകത്തേക്ക് പോകുന്നത്. അതുകൊണ്ട് പുറത്ത് നടന്നതും നിങ്ങള്‍ കണ്ട് അറിഞ്ഞ കാര്യങ്ങളൊന്നും അകത്ത് പറയരുതെന്ന് എനിക്ക് വാക്ക് തരണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. അത് കണ്ടുപിടിക്കും. വലിയ പ്രശ്‌നം ആവുകയും ചെയ്യുമെന്നും അവതാരകന്‍ പറഞ്ഞ് കൊടുക്കുന്നു.

 ബിഗ് ബോസിലെ ആദ്യ താരദമ്പതിമാര്‍

താന്‍ മുന്‍പ് കുറേ റിയാലിറ്റി ഷോ ചെയ്തിട്ടുണ്ട്. അതിന് വേണ്ടി ഹോം വര്‍ക്ക് ചെയ്തിട്ടാണ് പോകാറുള്ളത്. പക്ഷേ ബിഗ് ബോസിന് മാത്രം അത് സാധ്യമല്ലെന്ന് ഫിറോസ് സൂചിപ്പിച്ചു. ബിഗ് ബോസ് വീട്ടിലെത്തിയാല്‍ നിങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടാക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടിയാണ് ഇരുവരും നല്‍കിയത്. ഇപ്പോള്‍ ഞങ്ങള്‍ നല്ല സ്‌നേഹത്തിലാണ്. ഇനി തിരിച്ച് ഇറങ്ങുമ്പോള്‍ രണ്ട് പേരും രണ്ട് വഴിക്ക് ആകുമോ എന്ന സംശയം ഉണ്ടെന്നും സജ്‌ന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X