അനൂപ് സൈലന്‌റ് കില്ലറെന്ന് ഫിറോസ് ഖാന്‍, ബിഗ് ബോസില്‍ വീണ്ടും വാക്കേറ്റം
ബിഗ് ബോസ് മൂന്നാം സീസണില്‍ വീക്ക്‌ലി ടാസ്‌ക്കിനിടെ ഫിറോസ് ഖാനും അനൂപും തമ്മില്‍ വീണ്ടും വഴക്ക്. കിച്ചണ്‍ ടീമിലുളള അനൂപ് എല്ലാവര്‍ക്കും കഴിക്കാനുളള ദോശ ചൂട്ടുകൊണ്ട് ഇരിക്കേയാണ് താനെന്താടോ രണ്ടഭിപ്രായം കാണിക്കുന്നത് എന്ന് ചോദിച്ച് ഫിറോസ് ഖാന്‍ എത്തിയത്. വീക്ക്‌ലി ടാസ്‌ക്കിന്‌റെ ഭാഗമായി ചില മല്‍സരാര്‍ത്ഥികള്‍ ഡാന്‍സ് ഫ്‌ളോറില്‍ നൃത്തം ചെയ്തപ്പോള്‍ അനൂപ് മുന്നിലെത്തി ചുവടുവെച്ചെന്നും, എന്നാല്‍ ഇതെ അനൂപ് റംസാന്റെ സമയമായപ്പോള്‍ മുന്നില്‍ നൃത്തം ചെയ്ത സജ്നയോട് മാറാന്‍ പറഞ്ഞെന്നും അത് ശരിയായില്ലെന്നും പറഞ്ഞാണ് ഫിറോസ് ഖാന്‍ എത്തിയത്.
ഗ്ലാമര്‍ ചിത്രങ്ങളുമായി നടി, പുത്തന്‍ ഫോട്ടോസ് കാണാം
ഇത് കൂടാതെ മറ്റുപലതും പറഞ്ഞും, മുന്‍പ് നടന്ന സംഭവങ്ങള്‍ പറഞ്ഞും അനൂപിനെ പ്രകോപിപ്പിക്കാന്‍ ഫിറോസ് ശ്രമിച്ചു. അനൂപ് സാഹചര്യത്തിന് അനുസരിച്ച് അഭിപ്രായം മാറ്റുന്നയാളാണ് എന്നാണ് ആവര്‍ത്തിച്ച് ഫിറോസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ വീക്ക്‌ലി ടാസ്‌ക്കിലെ ക്യാരക്ടറായതിനാല്‍ അനൂപ് അധികം ചൂടാകാതെ സംസാരിക്കുകയായിരുന്നു.

അതെന്താടോ തനിക്ക് രണ്ടഭിപ്രായമെന്ന് ഫിറോസ് ചോദിച്ചപ്പോള്‍ വെറുതെ ഇരിക്കട്ടഡോ ഒരഭിപ്രായത്തില്‍ പോവുന്നതിനേക്കാളും നല്ലതല്ലെ രണ്ടഭിപ്രായം എന്ന് അനൂപ് പറഞ്ഞു. ഞാന്‍ ഇവിടെ ഉളളിടത്തോളം കാലം താന്‍ അഭിപ്രായം മാറ്റണം എന്നായി ഫിറോസ്. ഇതിന് മറുപടിയായി എന്നാല്‍ താന്‍ അടുത്ത ആഴ്ച പോയ്‌ക്കോ എന്ന് അനൂപ് പറഞ്ഞു. ഞാന്‍ പോകണമെന്ന് താങ്കളല്ല തീരുമാനിക്കേണ്ടത്.

ഏടോ ആദ്യം ഒരാള് ഡാന്‍സ് ചെയതപ്പോള്‍ താങ്കള് അവിടെ കിടന്ന് കുലുങ്ങി. അത് കഴിഞ്ഞ് അവര് വന്നപ്പോ താന്‍ പിടിച്ചുമാറ്റി. അത് എവിടത്തെ ന്യായമാഡോ, ഫിറോസ് പറഞ്ഞു. നീ കണ്ടിട്ടുണ്ടാവില്ല. കാണാന്‍ പോവുന്നതേ ഉളളൂ നീ. ഞാന്‍ ഒരാളോട് മാത്രമല്ല. എല്ലാവരോടും മാറിനില്‍ക്കാന്‍ പറയുന്നുണ്ട്, അനുപ് പറഞ്ഞു.

തുടര്‍ന്ന് എല്ലാത്തിലുമുണ്ടല്ലോ തനിക്ക് രണ്ടഭിപ്രായം. എന്നായിരുന്നു ഫിറോസ് ഖാന്‍ പറഞ്ഞത്. അനൂപ് ഭക്ഷണം കഴിക്കാനായി തീന്‍മേശയ്ക്ക് സമീപത്തിരുന്ന സമയത്തും ഫിറോസ് പ്രകോപിപ്പിക്കാന്‍ നോക്കി. എന്നാല്‍ അപ്പോഴും ശാന്തനായാണ് അനൂപ് നിന്നത്. പിന്നാലെ വീക്ക്‌ലി ടാസ്‌ക്ക് അവസാനിച്ചെന്ന് ബിഗ് ബോസ് പറഞ്ഞതോടെ പകരം ചോദിക്കാനായി അനൂപ് ഫിറോസിന്‌റെ അടുത്ത് പോയി.

പാചകം ചെയ്യുന്നതിനിടെ കുശിനിക്കാരന്‍ എന്ന് ഫിറോസ് വിളിച്ച് പരിഹിച്ചത് അനൂപിനോട് കിടിലം ഫിറോസ് പറഞ്ഞുകൊടുത്തു. തുടര്‍ന്ന് പകരം ചോദിക്കാനായി പോയ അനൂപ് ഫിറോസിനോട് രൂക്ഷമായ ഭാഷയില്‍ സംസാരിക്കുകയായിരുന്നു. അവസാനമായി സൈലന്‌റ് കില്ലര്‍ എന്നായിരുന്നു അനൂപിനെ ഫിറോസ് വിളിച്ചത്. ഇതിനെല്ലാം മറുപടിയായി ഇവിടെ വെച്ച് പ്രതികരിക്കുന്നതിന് പരിമിധികളുണ്ടെന്നും നീ പുറത്തേക്ക് വരുമ്പോള്‍ കാണാം എന്നായിരുന്നു അനൂപ് ഫിറോസിനോട് പറഞ്ഞത്.


Click it and Unblock the Notifications