ഫിറോസ് ഖാൻ ആകെ മാറി? മറ്റുള്ളവരോടുള്ള താരത്തിന്റെ പെരുമാറ്റം ഞെട്ടിച്ചു...

ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിലൊന്നായിരുന്നു ഫിറോസ് ഖാന്റേത്. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഫിറോസും ഭാര്യ സജ്നയും ഷോയിൽ എത്തുന്നത്. ഇവർ എത്തി ആദ്യ ദിവസം മുതൽ തന്നെ ബിഗ് ബോസ് ഹൗസിൽ പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഇവർ കാരണമാകുകയായിരുന്നു. ഡിംപലുമായി തുടങ്ങിയ പ്രശ്നം പിന്നീട് എല്ലാവരിലേയ്ക്കും തുടരുകയായിരുന്നു.

മാമാങ്കം എന്ന ചിത്രത്തിലെ മെഗാസ്റ്റാറിന്റെ അധികമാരും കാണാത്ത ചിത്രങ്ങൾ, കാണൂ

ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ച മത്സരാർഥിയും അവതാരകനായ മോഹൻലാലിന്റെ കയ്യിൽ നിന്ന് പണിഷ്മെന്റ് ലഭിച്ച മത്സരാർഥിയും ഇവർ തന്നെയായിരുന്നു. മോഹൻലാൽ എത്തുന്ന വാരാന്ത്യത്തിൽ പോലും മറ്റുള്ള മത്സരാർഥികളുമായി പോരടിക്കുന്ന ഫിറോസിനെയായിരുന്നു കാണാൻ സാധിച്ചത്. എന്നാൽ പുതിയ ആഴ്ച ആരംഭിക്കുമ്പോൾ ഫിറോസിൽ ചിലമാറ്റങ്ങൾ കണ്ടു വരുകയാണ്. മറ്റുള്ളവരുമായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന ഫിറോസ് ഖാനെയാണ് പുതിയ ആഴ്ചയിൽ കാണാൻ കഴിയുന്നത്.

സായ്- ഫിറോസ്  ഖാൻ പ്രശ്നം

സായ് വിഷ്ണുവുമായിട്ടുള്ള പ്രശ്നങ്ങളായിരുന്നു ആദ്യം പരിഹരിച്ചത് . സായിയെ വിളിച്ചു വരുത്തി വഴക്കിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. വളരെ സൗമ്യമായിട്ടായിരുന്നാണ് ഇരുവരും സംസാരിച്ചത്. വഴക്ക് ഉണ്ടാവാനുള്ള കാരണവും അന്ന് നടന്ന സംസാരത്തിന്റെ ടോണിന്റെ പ്രശ്നത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. അഡോണിയും ഈ സമയത്ത് ഇവർക്കൊപ്പം ഉണ്ടായിരുന്നു.

കിടലൻ ഫിറോസും ഫിറോസ് ഖാനും

പിന്നീട് കിടിലൻ ഫിറോസുമായും ഫിറോസ് ഖാൻ സംസാരിച്ചു. പുറത്ത് വളരെ നല്ല മനുഷ്യനാണെന്നും ഇതിന് അകത്ത് ദേഷ്യത്തോടെയാണ് ഫിറോസ് ഖാൻ സംസാരിക്കുന്നതെന്നും കിടിലൻ ഡിംപലിനോട് പറഞ്ഞിരുന്നു. ഇത് ഡിംപൽ സജ്നയോടും ഫിറോസിനോടും പറയുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഫിറോസുമാർ തമ്മിലുള്ള സംസാരം ആരംഭിച്ചത്. എന്നാൽ വളരെ മാന്യമായിട്ടായിരുന്നു ഇരുവരും തങ്ങളുടെ ഭാഗങ്ങൾ സംസാരിച്ചത്. ഡിംപലും ഇവരോടൊപ്പം ഉണ്ടായിരുന്നു.

 ഋതു മന്ത്ര

ഏറ്റവും ഒടുവിൽ ഋതു മന്ത്രയോട് സംസാരിക്കുന്ന ഫിറോസ് ഖാനെയായിരുന്നു കണ്ടത്. ഋതുവുമായിട്ടും ഫിറോസിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ക്യാപ്റ്റൻസി ടാസ്‍കിന് മുൻപ് പേയി തോറ്റിട്ടു വരും എന്ന് ഫിറോസ് ഖാൻ ഋതുവിനോട് പറഞ്ഞിരുന്നു. തിരകെ എത്തിയപ്പോഴും അത്തരത്തിലുള്ള പരാമർശം ഫിറോസ് നടത്തിയിരുന്നു. ഇത് ബിഗ് ബോസ് ഹൗസിൽ വലിയ ചർച്ചാ വിഷയമായിരുന്നു. പിന്നീട് മോഹൻലാൽ വന്ന എപ്പിസോഡിൽ ഒരു ടാസ്ക്കിന്റെ ഭാഗമായി ഋതുവിനെ മലമ്പനി പരത്തുന്ന കൊതുവായി കുത്തിക്കൊല്ലും എന്നും ഫിറോസ് ഖാൻ പറഞ്ഞിരുന്നു. അതിന് മോഹൻലാല്‍ ശിക്ഷ നല്‍കുകയും ചെയ്തിരുന്നു. ആ പ്രശ്നം പറഞ്ഞ് തീർക്കുകയായിരുന്നു ഫിറോസ്. എന്നാൽ ഇതിന് കൃത്യമായ മറുപടിയും ഋതുമന്ത്ര നൽകിയിരുന്നു.

മറുപടിയുമായി  ഋതു

നിങ്ങള്‍ക്ക് കഴിവുണ്ടെന്ന് എനിക്ക് അറിയാം എന്ന് ഫിറോസ് ഖാൻ പറയുന്നു. എന്നിട്ടാണോ തോറ്റുവരൂവെന്ന് പറഞ്ഞതെന്ന് ഋതു ചോദിക്കുന്നു. നിങ്ങള്‍ ഒരു പ്രാവശ്യം കാണിച്ചു. ഞാൻ താങ്ക്സ് പറഞ്ഞു. നിങ്ങള്‍ വീണ്ടും വീണ്ടും എന്നെ പ്രകോപിപ്പിക്കുമ്പോള്‍ മറുപടി പറയേണ്ടി വരുന്നത് എന്റെ എനര്‍ജി വേസ്റ്റ് ചെയ്യലാകും. ഓരോരുത്തരുടെയും നിലവാരം അനുസരിച്ചാണ് ഓരോരുത്തരും പെരുമാറുന്നത് എന്നും ഋതു കൂട്ടിച്ചേർത്തു. ക്യൂട്ടായിട്ടാണ് കാട്ടിയത് എന്ന് ഫിറോസ് ഖാൻ ന്യയികരിച്ചപ്പോൾ തോറ്റു വരൂവെന്ന് കാണിക്കുന്നതാണോ ക്യൂട്ടെന്ന് ഋതു തിരികെ ചോദിച്ചിക്കുന്നു.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല
പ്രശ്നം  പരിഹരിച്ചു

എന്നാൽ ഫിറോസ് ഖാൻ പിന്നീട് ഈ വിഷയം സംസാരിച്ച് പരിഹരിക്കുകയായിരുന്നു. നിങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാര്യങ്ങള്‍ മനോഹരമായി ചെയ്തിരുന്നു. നല്ലതു കാണുമ്പോള്‍ ഞാനത് നൂറുവട്ടം ചെയ്യും. ലീഡറു പോലും ചെയ്യാത്ത കാര്യങ്ങളാണ് ചെയ്തത്. ഋതു എന്ന വ്യക്തിയോട് തനിക്ക് യാതൊരു ദേഷ്യം ഇല്ലെന്നും ഫിറോസ് ഖാൻ പറഞ്ഞു. ഒടുവിൽ താൻ പറഞ്ഞത് ഒരുപക്ഷെ തെറ്റാകും എന്ന് ഫിറോസ് ഖാനും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X