നമ്മുടെ നാവടപ്പിക്കാന്‍ വാക്കുകള്‍ കൊണ്ട് അവർ കളിക്കുന്നു, സജ്‌നയോട് തുറന്നുപറഞ്ഞ് ഫിറോസ്
ബിഗ് ബോസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഹമല്‍സരാര്‍ത്ഥികളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നവരാണ് പൊളി ഫിറോസും സജ്‌നയും. ജയില്‍ നോമിനേഷനിടെ ആയിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഫിറോസ് ഒറ്റപ്പെട്ട് ഗെയിം കളിക്കാന്‍ നോക്കുവാണെന്നും അതിന് ഞങ്ങള്‍ സമ്മതിക്കില്ലെന്നുമാണ് ഇതിന് പിന്നാലെ കിടിലം ഫിറോസ് പറഞ്ഞത്. ഇത്രയും നാളും എല്ലാവരുടെയും പേഴ്‌സണല്‍ കാര്യങ്ങള്‍ എടുത്തിട്ട് ഗെയിം കളിച്ച ഫിറോസിന് വായടപ്പിക്കുന്ന മറുപടികളാണ് എല്ലാവരും ചേര്‍ന്ന് നല്‍കിയത്.
ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം
അതേസമയം ഇതേകുറിച്ച് സജ്‌ന അടുത്തിരിക്കുന്ന സമയത്ത് ഫിറോസ് സംസാരിച്ചിരുന്നു. നമ്മുടെ നാവടപ്പിക്കാന്‍ അവര്‍ വാക്കുകള്‍കൊണ്ട് ഒത്തിരി കളിക്കുന്നുണ്ട് എന്നാണ് ഫിറോസ് സജ്‌നയോട് പറഞ്ഞത്. റിതുവുമായിട്ട് മല്‍സരിച്ചപ്പോഴെ അവര് പറഞ്ഞത് കണ്ടോ, തെണ്ടി എന്ന് വിളിച്ചതും അതും ഇതുമൊക്കെ, എല്ലാം പേഴ്‌സണലായിട്ട് ഉപയോഗിക്കുന്ന വാക്കുകളാ ഈ പറയുന്നേ.

ഇതാണ് ഇവിടത്തെ സാധനം. ഇവിടെ നമ്മള് പറയുന്ന വാക്കുകള് തന്നെയാണ് അവര് പറയുന്ന കാര്യങ്ങള്‍. അതുകൊണ്ട് നീ ശ്രദ്ധിച്ച് സംസാരിക്കണം. നീ വള വളാന്ന് എന്ന് പറയുമ്പോ അവര്, നിന്‌റെ സംഭാഷണം ചിലപ്പോ നല്ലതായിരിക്കും. പക്ഷേ അവര് വേറെ കളറാക്കി അത് കൊണ്ടുവരും, ഫിറോസ് പറഞ്ഞു. ഇതാണ് ഒന്നാമത് നിങ്ങള് എന്നെ വേറൊരു രീതിയില് ആക്കുവാണ്, സജ്ന പറയുന്നു.

ഫിറോസ്‌ക്കയുടെ ഭാര്യ ഇപ്പോ എവിടെ നില്‍ക്കുവാ വീട്ടിലെ ഹൗസ് വൈഫാണോ. എന്താത്, സജ്ന ചോദിച്ചു. അല്ലാ അത് നമ്മള് ഇപ്പോ തിരക്കേണ്ട, ഫിറോസ് പറഞ്ഞു. അതാണ് അവര് പെണ്ണിന് കൊടുക്കുന്ന ബഹുമാനമാണ് അത്. ഞാന്‍ താണ് പോവ്വാന്ന്. താന്‍ താണ് പോവാണെങ്കില്‍ ഞാന്‍ ഇന്നീ വേദിയില്‍ നില്‍ക്കുവോ. നിങ്ങള് എന്നെ ആ രീതിയില്‍ ആക്കിയതുകൊണ്ടാണ് ഞാന്‍ ഇവിടെ നില്‍ക്കണെ. സജ്ന ഫിറോസിനോട് ചോദിച്ചു.

അത് ബോധ്യമുണ്ടല്ലോ. അവനെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. അവനൊരു വാഴപ്പിണ്ടിയെ പോലെയാണ്. അതേപോലെ അവന്‌റെ വീട്ടുകാരെ കുറിച്ചൊന്നും നമ്മള് സംസാരിക്കേണ്ട. നീ അത് ഇനി ആവര്‍ത്തിക്കേണ്ട, ഫിറോസ് പറഞ്ഞു. എനിക്കതല്ല ഇക്ക, ഇക്കായെ കുറിച്ച് വേറൊരു രീതിയില് സംസാരിക്കുമ്പോഴാണ് പ്രശ്‌നം, സജന ഫിറോസിനോട് പറഞ്ഞു. തുടര്‍ന്ന് അവരുടെ വൈഫ് എന്തു ചെയ്യുന്നു എന്നുളളത് നമ്മുക്ക് അറിയേണ്ട കാര്യമില്ലെന്ന് സജ്ന ഫിറോസിനോട് പറഞ്ഞു.

അതേസമയം സഹമല്‍സരാര്‍ത്ഥികളുടെ പുതിയ നീക്കം കണ്ട് ഞെട്ടിയിരുന്നു ഫിറോസും സജ്‌നയും. രണ്ട് പേരും ഇത്തരമൊരു നീക്കം ആരില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. കിടിലം ഫിറോസും സായി വിഷ്ണുവും ഉള്‍പ്പെടെയുളളവരെല്ലാം ഫിറോസ് ഖാന് കണക്കിന് കൊടുത്തിരുന്നു. ഇതിനിടെ രമ്യയും മണിക്കുട്ടനും പൊളി ഫിറോസിനെതിരെ തിരിഞ്ഞു.
Recommended Video

തന്‌റെ പേഴ്‌സണല്‍ കാര്യം അറിയാമെന്ന് പറഞ്ഞ ഫിറോസിനെ വെല്ലുവിളിച്ചാണ് അത് ധൈര്യമുണ്ടെങ്കില്‍ ഇവിടെ വെച്ച് പറയാന്‍ രമ്യ ആവശ്യപ്പെട്ടത്. രമ്യയുടെ സംഭവത്തിന് പിന്നാലെ മേലാല്‍ ഇനി പെണ്ണുങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്തുകൊണ്ടുളള സംസാരം നിര്‍ത്തണമെന്ന് ഫിറോസിന് മണിക്കുട്ടന്‍ താക്കീത് നല്‍കി. കിടിലം ഫിറോസും രമ്യയുടെ വിഷയത്തില്‍ രൂക്ഷമായ ഭാഷയില്‍ തന്നെയാണ് ഫിറോസ് ഖാനോട് സംസാരിച്ചത്.


Click it and Unblock the Notifications