മണിക്കുട്ടന്‍ ഒരു സൂത്രക്കാരനാണ്, അവന് കളിക്കാന്‍ അറിയാം, സജ്‌നയോട് പൊളി ഫിറോസ്

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഷോയുടെ തുടക്കം മുതല്‍ മികച്ച ഗെയിമാണ് മണിക്കുട്ടന്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസില്‍ ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് താരം. രണ്ട് തവണയാണ് ബിഗ് ബോസ് ഹൗസില്‍ മണിക്കുട്ടന്‍ ക്യാപ്റ്റനായത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ സമയം മുതല്‍ പൊളി ഫിറോസിന്‌റെയും അടുത്ത സുഹൃത്താണ് മണിക്കുട്ടന്‍.

ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍, പുതിയ ഫോട്ടോസ് കാണാം

കൂടാതെ ഫിറോസിന്റെ ഭാര്യ സജ്‌നയ്ക്കും വലിയ കാര്യമായിരുന്നു മണിക്കുട്ടനെ. എന്നാല്‍ ബിഗ് ബോസിന്‌റെ കഴിച്ച കുറച്ച് എപ്പിസോഡുകളില്‍ ഫിറോസിനെതിരെ കളിക്കുന്ന ആളായി മണിക്കുട്ടന്‍ മാറി. സൂര്യയുടെയും രമ്യയുടെയും വിഷയത്തിന് പിന്നാലെ പെണ്‍കുട്ടികളോട് ബ്ലാക്ക് മെയിലിംഗ് വേണ്ടെന്ന് ഫിറോസിന് മണിക്കുട്ടന്‍ താക്കീത് നല്‍കിയിരുന്നു.

ഇതിന് പിന്നാലെ സജ്‌ന അടുത്തിരിക്കുന്ന

ഇതിന് പിന്നാലെ സജ്‌ന അടുത്തിരിക്കുന്ന സമയത്ത് മണിക്കുട്ടന്‍ ഒരു സൂത്രക്കാരനാണെന്ന് ഫിറോസ് പറഞ്ഞു. മണിയനെ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ മണിയന്‍ ഒരു സൂത്രക്കാരനാണ്. സൂത്രത്തില്‍ കൂടെ അവന്‍ ജനങ്ങളുടെ പള്‍സ് അറിഞ്ഞ് ഓരോ സാധനം ഇട്ടുകൊടുക്കും. അവന്‍ ഭയങ്കര സുത്രത്തിന്‌റെ ആളാണ്. സൂത്രത്തിന്‌റെ ഉസ്താദാണ് അവന്‍. ഫിറോസ് പറഞ്ഞു.

തുടര്‍ന്ന് മണിക്കുട്ടന്‌റെ

തുടര്‍ന്ന് മണിക്കുട്ടന്‌റെ മാറ്റത്തെകുറിച്ച് സജ്‌നയും ഫിറോസിനോട് പറഞ്ഞു. ഇന്നലെ മണിചേട്ടന്‌റെ സ്വഭാവം കണ്ടപ്പോ, മണിചേട്ടനെ ഞാന്‍ ഒരിക്കലും തിരിച്ചറിയില്ലായിരുന്നു. അത് വേറെ കാര്യം. ഞാനും ആ ഒരു കണ്ണില്‍ തന്നെ കണ്ടേനെ. പക്ഷേ തിരിച്ചറിഞ്ഞത് ആ ഒരു ഗെയിമിന്‌റെ സ്ഥാനത്ത് നിന്ന് അവിടെ എല്ലാവരും സംസാരിച്ചിരുന്നപ്പോ വീണ്ടും മണിച്ചേട്ടന്‍ മണിചേട്ടന്‌റെ ഗെയിം സ്പിരിറ്റില്‍, എപ്പോഴായാലും ഒരാളുടെ തനി സ്വഭാവം വെളിയില്‍ ഇറങ്ങുവല്ലോ.

എത്രയൊക്കെ അഭിനയിക്കാന്‍

എത്രയൊക്കെ അഭിനയിക്കാന്‍ നോക്കിയാലും എപ്പോഴെങ്കിലും ഒന്ന് ഇറങ്ങും എന്ന് നോക്കിയപ്പോഴാ അന്ന് ഇറങ്ങിയത്. എല്ലാവരും നിന്ന് പറഞ്ഞതിന് ശേഷം ഇവരെ ജയിലിലാക്കണം എന്ന കാര്യം പറഞ്ഞപ്പോള്‍ ഉടനെ മണിചേട്ടന്‍ എടുത്തിട്ടതാണ് അതല്ല ഇവരുടെ കാര്യം. അതായത് നമ്മളെ എങ്ങനെയെങ്കിലും വെളിയിലാക്കുക എന്നത്. അത് എല്ലാവരെയും സേവ് ചെയ്യുന്നൊരു വ്യക്തിയാണെങ്കില്‍ അവിടെ അങ്ങനെ ചെയ്യത്തില്ല.

അവര് ചിന്തിക്കുക എങ്ങനെയാണെന്ന്

അവര് ചിന്തിക്കുക എങ്ങനെയാണെന്ന് വെച്ചാല്‍ ഇതൊരു ഗെയിമാണ്. അവര് ജീവിച്ചുപോട്ടെ, അവര്‍ക്കൊരു ഗുണമുളെളാരു കാര്യമാണെന്നുളള രീതിയില് അങ്ങനെയൊരു മനസാക്ഷി കാണിച്ചേനെ. ഇത്രയും നല്ലൊരു പോസിറ്റീവ് കാര്യങ്ങള്‍ ചെയ്യുന്ന ആളാണെങ്കില് എന്തുക്കൊണ്ട് അന്ന് അങ്ങനെ ചെയ്തില്ല. അതായത് മറ്റുളളവരുടെ മുന്‍പില്‍ നല്ലൊരു വ്യക്തിയാണെന്ന് കാണിക്കാന്‍ വേണ്ടിയിട്ട് ഒരു മുഖംമൂടിയും, അന്ന് അറിയാതെ പുറത്തുവീണ മറ്റൊരു മുഖംമൂടിയും.

മുഖംമൂടി ശരിക്കും പുറത്തുവന്നൊരു

മുഖംമൂടി ശരിക്കും പുറത്തുവന്നൊരു വ്യക്തിയായിരുന്നു അന്ന് മണിക്കുട്ടന്‍ ചേട്ടന്‍. അന്ന് എനിക്ക് വ്യക്തമായി മണിചേട്ടന്‍ എന്തോ ആണെന്ന്. ഇല്ലെങ്കില്‍ മണിച്ചേട്ടനെ എനിക്ക് ഭയങ്കര കാര്യമായിരുന്നു. ഫിറോസിനോട് സജ്‌ന പറഞ്ഞു. അതേസമയം മണിക്കുട്ടന്‍ അനിയത്തിയെ പോലെ കണ്ട മല്‍സരാര്‍ത്ഥിയായിരുന്നു സജ്‌ന. പെട്ടെന്നുളള മണിക്കുട്ടന്‌റെ മാറ്റം കണ്ട് സജ്‌നയും ഞെട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X