For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാം ഭാര്യയ്ക്ക് മുന്നില്‍ ആദ്യ പ്രണയത്തെ കുറിച്ച് ഫിറോസ്; ആളുകള്‍ കല്ലെറിഞ്ഞ കഥയുമായി താരം

  |

  ബിഗ് ബോസ് വീട്ടില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ ഫിറോസ് ഖാന് സാധിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വീട്ടിലേക്ക് എത്തിയ താരം അഭിനേതാവ്, അവതാരകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍, നര്‍ത്തകന്‍ എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നില്‍ക്കുന്നയാളാണ്. നിരവധി റിയാലിറ്റി ഷോ കളില്‍ പങ്കെടുത്തിട്ടുള്ള താരം തന്റെ ജീവിതത്തിലെ ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  ബിഗ് ബോസ് നല്‍കിയ പുതിയ ടാസ്‌കിലൂടെയാണ് ആദ്യ പ്രണയത്തെ കുറിച്ച് മത്സരാര്‍ഥികള്‍ വാചാലരായത്. കൂടുതല്‍ പേരും നഷ്ട പ്രണയത്തെ കുറിച്ചാണ് സംസാരിച്ചത്. ഫിറോസിന് പറയാനുള്ളതും അത് തന്നെയായിരുന്നു. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച ബന്ധം ഒരു സിനിമയില്‍ അഭിനയിച്ചതിന്റെ പേരിലാണ് നഷ്ടപ്പെട്ടതെന്നും താരം പറയുന്നു.

  എന്റെ ആദ്യ പ്രണയം സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. ശേഷം പതിനെട്ട് വയസില്‍ ശക്തമായൊരു പ്രണയം ഉണ്ടായിരുന്നു. വളരെ ശക്തമാണെന്ന് സൂചിപ്പിച്ച ഫിറോസ് ഭാര്യയായ സജ്നയോട് സോറി പറഞ്ഞു. ങേ എനിക്കറിയാത്ത പ്രണയമോ എന്ന് ആശ്ചര്യപ്പെട്ടാണ് സജ്‌ന കഥ കേട്ടത്. മറ്റെന്തിനെക്കാളും കലയ്ക്ക് ആണ് ഞാന്‍ പ്രധാന്യം കൊടുത്തിരുന്നത്. അങ്ങനെ ഇരിക്കുമ്പോള്‍ സിനിമയില്‍ നായകനായി അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അതില്‍ ഞാന്‍ അഭിനയിച്ചു.

  ഒരുപാട് അലഞ്ഞ് തിരിഞ്ഞതിന് ശേഷം കിട്ടിയതായിരുന്നു. അപ്പോഴും ആ പ്രണയം മനോഹരമായി പോയി കൊണ്ടിരുന്നു. ഞങ്ങളുടെ വിവാഹത്തിന് രണ്ട് വീട്ടുകാര്‍ക്കും സമ്മതമാണ്. അത്രയ്ക്കും ശക്തമായിരുന്നത്. പക്ഷേ എന്റെ സിനിമ റിലീസാവുന്നതിന് മുന്‍പ് പോസ്റ്റുകള്‍ നാട്ടില്‍ ഒട്ടിച്ചു. പോസ്റ്ററിന് താഴെ എ ലേബല്‍ കൂടി ഉണ്ടായിരുന്നു. ആ പ്രണയം അതോട് കൂടി പൊലിഞ്ഞു. പിന്നീട് അതുപോലൊരു ശക്തമായ പ്രണയം ഉണ്ടായിരുന്നില്ല. കാരണം ഞാന്‍ അത്രയേറെ സ്‌നേഹിച്ചതാണ്.

  പിന്നീട് ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടായി. വീകാരധീനനായിട്ടാണ് ഫിറോസിത് പറഞ്ഞത്. വേദിയിലുണ്ടായിരുന്ന ഭാര്യ സജ്‌നയും കരയാന്‍ തുടങ്ങി. ബാക്കി പറയാന്‍ പറ്റാതെ വന്നതോടെ മത്സരാര്‍ഥികളെല്ലാം ചേര്‍ന്ന് ഫിറോസിന് ആവേശം നല്‍കി. ആ സിനിമയ്ക്ക് ശേഷം തന്റെ ജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായെങ്കിലും വീട്ടുകാര്‍ എനിക്കൊപ്പം നിന്നു. നാട്ടുകാരില്‍ ഒരുപാട് പേര്‍ എന്നെ കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഫിറോസ് പൊട്ടിക്കരഞ്ഞു. സജ്‌ന ഇറങ്ങി വന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു.

  Bigg Boss Malayalam : ഈ ഊളനെ ആരാ ബിഗ്‌ബോസിൽ എടുത്തേ..എന്തൊരു ദുരന്തം

  ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ഫിറോസ് സജ്‌നയുമായി വിവാഹിതനാവുന്നത്. ശേഷം ഭാര്യയെയും കലാരംഗത്തേക്ക് കൊണ്ട് വന്നു. മൂന്ന് മക്കള്‍ക്കൊപ്പം സന്തുഷ്ടരായി കഴിയുന്നതിനിടെയാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. വന്ന ദിവസം മുതല്‍ ഹൗസിനുള്ളില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ ഫിറോസിന് സാധിച്ചെങ്കിലും എതിരാളികള്‍ കൂടുതലായിട്ടുണ്ട്.

  English summary
  Bigg Boss Malayalam Season 3:Firoz Khan Opens Up About His First Love Story In Front Of Wife Sajna
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X