ഫിറോസിന് എന്തേലും അസുഖമുണ്ടായിരുന്നോ? ബിഗ് ബോസിനുള്ളില്‍ ഗുളിക കഴിച്ചതെന്തിനാണെന്ന് പറഞ്ഞ് താരങ്ങള്‍
നല്ല മത്സരാര്‍ഥികള്‍ ആയിരുന്നിട്ടും ഫിറോസിനും സജ്‌നയ്ക്കും ബിഗ് ബോസില്‍ നിന്ന് പുറത്ത് പോവേണ്ടി വന്നിരുന്നു. ബിഗ് ബോസിന്റെ നിയമങ്ങള്‍ പലതും തെറ്റിച്ചതിന്റെ പേരില്‍ അവതാരകനായ മോഹന്‍ലാല്‍ ഇരുവരെയും പണിഷ്‌മെന്റ് പോലെ പെട്ടെന്നൊരു ദിവസം പുറത്താക്കുകയായിരുന്നു. മത്സരത്തില്‍ നിന്നും ഔട്ടായതിന് ശേഷം ഫിറോസിനെയും സജ്‌നയെയും കാണാന്‍ മുന്‍ ബിഗ് ബോസ് താരം രജിത്തും എത്തിയിരുന്നു.
ഹോട്ട് ആവാനുള്ള ശ്രമമാണോ, നൈന ഗാംഗുലിയുടെ ശ്രദ്ധേയമായ ഗ്ലാമറസ് ചിത്രങ്ങൾ
രജിത്ത് കുമാറിന്റെ യൂട്യൂബ് ചാനലിലൂടെ ബിഗ് ബോസ് അനുഭവങ്ങള്‍ താരദമ്പതിമാര്‍ പറയുകയും ചെയ്തു. ഇടയ്ക്ക് ഫിറോസ് ഗുളിക കഴിക്കുന്ന ആളാണെന്നും സുഖമില്ലാത്ത ആളാണെന്നും വീടിനുള്ളില്‍ പറയുന്നത് കേട്ടതിനെ കുറിച്ച് രജിത്തും ചോദിച്ചിരുന്നു. അതിനുള്ള വ്യക്തമായ മറുപടിയാണ് താരങ്ങള്‍ നല്‍കിയതും. വിശദമായി വായിക്കാം...

സൃഷ്ടാവിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് ഇന്ന് വരെ ഒരു പ്രശ്‌നവും ഇല്ല. നാളെ എന്താണെന്ന് എനിക്കറിയില്ല. ബിഗ് ബോസില്‍ ആയിരുന്നപ്പോള്‍ രണ്ട് തവണ തലവേദനയ്ക്കുള്ള ഗുളിക വാങ്ങി കഴിച്ചു. അവിടെ ഫുള്‍ തലവേദനകള്‍ ആണല്ലോ. പിന്നെ രണ്ട് തവണ പ്രഷര്‍ കൂടിയായിരുന്നു. ഇതാണ് സംഭവം. പക്ഷേ ഒരാള്‍ ഇക്കാര്യം അവിടെ എടുത്തിട്ടിട്ട് നിനക്ക് സുഖമില്ലാത്തവനാണ്. ഗുളിക കഴിച്ചോണ്ട് ഇരിക്കുകയാണെന്ന് പറഞ്ഞു. ഞങ്ങളത് കേട്ട് അതിശയിച്ച് പോയി. ഇങ്ങനെ പറഞ്ഞ ആള്‍ക്ക് അവിടെ പല തവണ മരുന്നുകള്‍ വരുന്നുണ്ട്. അതെന്തിനാണെന്ന് ഞങ്ങള്‍ ചോദിച്ചിട്ടില്ല.

മറ്റ് പലരും സുഖവാസ കേന്ദ്രമാണെന്ന് വിചാരിച്ച് പോയതാണ്. പക്ഷേ ഞാന്‍ അങ്ങനെയല്ല. പുലിക്കുട്ടികള്‍ക്ക് ഇടയിലേക്ക് എന്ന് പറഞ്ഞാണ് ഞാന്‍ ചെന്നത്. അവിടെ ചെന്നപ്പോഴാണ് പുലിക്കുട്ടികള്‍ ആണെങ്കിലും പല്ലും നഖവും ഒടിഞ്ഞവരാണെന്ന് മനസിലാകുന്നതെന്ന് ഫിറോസും സജ്‌നയും പറയുന്നു.

ബിഗ് ബോസിലേക്ക് നമ്മള്‍ ഒന്നും കൊണ്ട് പോവാന്‍ പറ്റില്ല. അവര്‍ തന്നെ എല്ലാം തരും. പനിയോ ജലദോഷമോ ഉണ്ടെങ്കില്‍ അതിനുള്ള മരുന്നുകള്‍ തരും. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പവന്‍ ജിനോ തോമസിന് നടുവേദന വന്ന സമയത്ത് എംആര്‍ഐ സ്‌കാനിങ് വരെ അവര്‍ എടുത്തിരുന്നു എന്നും രജിത്ത് കുമാറും പറയുന്നു. പിന്നെ ബിഗ് ബോസിലേക്ക് സെലക്ഷന്‍ കിട്ടുക എന്നതാണ് കാര്യം. പിന്നെ അവിടേക്ക് വരുന്നത് ആരൊക്കെയാവും എന്നുള്ളതിലാണ് കുഴപ്പം.

ബോളിവുഡിലെ ബിഗ് ബോസിനെ കുറിച്ചും ഫിറോസും രജിത്തും ചര്‍ച്ച ചെയ്തിരുന്നു. അവിടെ അടിയും ഇടിയും ബഹളവുമാണെന്ന് രജിത്ത് പറയുമ്പോള്‍ ഹിന്ദി അറിയാമായിരുന്നെങ്കില്‍ ഞാന്‍ അവിടെ പോകുമായിരുന്നു. പവറാണ് വേണ്ടതെന്ന് ഫിറോസും സൂചിപ്പിച്ചു. ഹിന്ദിയ്ക്ക് പുറമേ, തമിഴി, തെലുങ്ക്, മറ്റ് ഭാഷകളിലെ ബിഗ് ബോസിലൊന്നും ആണ്, പെണ്ണ് എന്ന വ്യത്യാസമില്ല. ഞങ്ങളുടെ സീസണില്‍ വീണ എന്നെ എടുത്ത് മറിച്ചിട്ടു. ഞാന്‍ പോയി പരാതി പറയുമോ. ഇല്ല വീണ എന്റെ സുഹൃത്താണ്. പക്ഷേ മലയാളത്തിലേക്ക് വരുമ്പോള്‍ സ്ത്രീ വിരുദ്ധത വരുമെന്നും രജിത്ത് സൂചിപ്പിച്ചു.


Click it and Unblock the Notifications