തിരിച്ചുവരവില്‍ ഫിറോസ് ഖാനുമായി ഏറ്റുമുട്ടി രമ്യ, വിടാതെ പൊളി ഫിറോസ്
ബിഗ് ബോസ് മൂന്നാം സീസണില്‍ രമ്യ പണിക്കരുടെ രണ്ടാം വരവ് മല്‍സരാര്‍ത്ഥികളില്‍ മിക്കവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. ഈസ്റ്റര്‍ ദിനത്തിലാണ് രമ്യ ബിഗ് ബോസ് ഹൗസില്‍ വീണ്ടും പ്രവേശിച്ചത്. ഈസ്റ്റര്‍ കേക്കുമായി രമ്യ എത്തുകയായിരുന്നു. ബിഗ് ബോസ് ഇട്ട പാട്ടിനൊപ്പം ഡാന്‍സ് കളിച്ചാണ് കേക്കുമായി രമ്യ വീണ്ടും എത്തിയത്. അതേസമയം രമ്യയെ കണ്ട് എല്ലാവരും കെട്ടിപ്പിടിക്കുകയും ഹസ്തദാനം നല്‍കുകയുമൊക്കെ ചെയ്തിരുന്നു. തുടര്‍ന്ന് എല്ലാവര്‍ക്കൊപ്പം കേക്ക് മുറിക്കുകയും ചെയ്തു നടി.

രമ്യ എവിടെയും പോയില്ലെന്നും ഇവിടെ തന്നെ ക്വാറന്റൈനീല്‍ ഉണ്ടായിരുന്നു എന്നാണ് ലാലേട്ടന്‍ പറഞ്ഞത്. തുടര്‍ന്ന് ഈസ്റ്റര്‍ ആഘോഷങ്ങളില്‍ മറ്റുമല്‍സരാര്‍ത്ഥികള്‍ക്കൊപ്പം രമ്യയും പങ്കുചേര്‍ന്നു. ഇതിന് പിന്നാലെ ഈസ്റ്റര്‍ എപ്പിസോഡിന്‌റെ അവസാനം ഫിറോസ് ഖാനുമായി വാക്കേറ്റം നടത്തുന്ന രമ്യയെ കാണിച്ചിരുന്നു. ബിഗ് ബോസിന്‌റെ അടുത്ത എപ്പിസോഡിന്‌റെ പ്രൊമോയിലാണ് ഫിറോസുമായി തര്‍ക്കിക്കുന്ന രമ്യയെ കാണിച്ചത്.
ഹോട്ട് ചിത്രങ്ങളുമായി ബോളിവുഡ് നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ഫിറോസ് പറയുന്നതിനെല്ലാം ശക്തമായ മറുപടിയാണ് രമ്യ നല്‍കുന്നത്. ബിഗ് ബോസ് വീട്ടില്‍ മുന്‍പുണ്ടായിരുന്ന സമയത്തും രമ്യ ഫിറോസ് ഖാനുമായി വഴക്കുണ്ടാക്കിയിരുന്നു. അതേസമയം ബിഗ് ബോസിന്‌റെ വരാനിരിക്കുന്ന എപ്പിസോഡില്‍ എന്തുക്കൊണ്ടാണ് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതെന്ന് കാണാം. ഏന്ത് വഴക്കായാലും വിട്ടുകൊടുക്കാത്ത മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് രമ്യ. ഫിറോസ് ഖാനും തുടക്കം മുതല്‍ ഇതേരീതിയില്‍ തന്നെയാണ് ഷോയില്‍ മുന്നേറുന്നത്.
തനിക്ക് പറയാനുളള കാര്യങ്ങള്‍ ആരുടെ മുഖത്ത് നോക്കിയായാലും ഫിറോസ് പറയാറുണ്ട്. തുടക്കത്തില്‍ സജ്‌നയും പ്രശ്‌നം ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ സജ്‌ന വലിയ വഴക്കുകള്‍ക്കൊന്നും നില്‍ക്കാറില്ല. അതേസമയം രമ്യയുടെ രണ്ടാം വരവ് ഇത്തവണ രണ്ടും കല്‍പ്പിച്ചാണെന്ന് ആണ് ബിഗ് ബോസിന്റെ പുതിയ പ്രൊമോയില്‍ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications