സായിയെ രണ്ട് മൂന്ന് തവണ വിളിച്ചു, ഫോൺ എടുത്തില്ലെന്ന് ഫിറോസ്, കാരണം ഇതുകൊണ്ടാകും...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ൽ ആരംഭിച്ച ഷോ ഇപ്പോൾ മൂന്ന് സീസണുകൾ പിന്നിട്ടിരിക്കുകയാണ്. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് മലയാളം ഷോയുടെ ആദ്യത്തെ വിജയി സാബു മോൻ ആയിരുന്നു. ആദ്യ സീസൺ വലിയ വിജയമായതിനെ തുടർന്ന് ഒരു വർഷത്തിന് ശേഷം സീസൺ 2 ആരംഭിക്കുകയായിരുന്നു. എന്നാൽ ഷോ കൊവിഡ് പശ്ചാത്തലത്തിൽ നിർത്തി വയ്ക്കുകയായിരുന്നു. മൂന്നാം സീസണും 100ദിവസം പൂർത്തിയാക്കാതെ അവസാനിപ്പിക്കുകയായിരുന്നു.

ഹോട്ട് ലുക്കിൽ മലൈക അറോറ, നടിയുടെ ചിത്രം നോക്കൂ

കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ബിഗ് ബോസ് സീസൺ 3 ആരംഭിച്ചത്. എന്നാൽ ലോക്ക് ഡൗൺ വീണ്ടും പ്രഖ്യാപിച്ചതോടെ 95ാം ദിവസം നിർത്തി വയ്ക്കുകയായിരുന്നു. മത്സരം അവസാനിപ്പിച്ചുവെങ്കിലും വിജയിയെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഗ് ബോസ് അധികൃതർ. എട്ട് പേരാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. വോട്ടിങ്ങ് പൂർത്തിയായി ഒരു മാസത്തിന് ശേഷമാണ് ഷോയുടെ ഫിനാലെ നടക്കാൻ പോകുന്നത്.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale

സജ്ന -ഫിറോസ്

ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർഥിയായിരുന്നു പൊളി ഫിറോസ്. ഫിറോസ് ഭാര്യ സജ്നയ്ക്കൊപ്പമായിരുന്നു ഷോയിൽ എത്തിയത്. രണ്ട് പേർ ഒറ്റ മത്സരാർഥിയായിട്ടായിരുന്ന മത്സരത്തിൽ എത്തിയത്. 100 ദിവസം വരെ ഹൗസിൽ ഉണ്ടാകുമെന്ന് വിചാരിച്ച ഇവരെ നിയമ ലംഘനത്തിന്റെ പേരിൽ ഷോയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഷോ ആരംഭിച്ചതിന് ശേഷമായിരുന്നു ഇരുവരും ഹൗസിലെത്തിയത്. എന്നാൽ തുടക്കം മുതൽ തന്നെ മികച്ച കണ്ടന്റുകളായിരുന്നു നൽകിയത്. ബിഗ് ബോസ് ഹൗസിൽ ഗ്രൂപ്പുകളിൽ ചേരാതെ ഒറ്റയ്ക്കായിരുന്നു ഇവർ നിന്ന് കളിച്ചത്.

സായ് വിഷ്ണുവുമായുള്ള സൗഹൃദം

ഫിറോസ് സജ്ന- ദമമ്പതിമാരോടൊപ്പം ഏറ്റവും ശ്രദ്ധിക്കപ്പെട്ട മറ്റൊരു മത്സരാർഥിയായിരുന്നു സായ് വിഷ്ണു. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചായായിരുന്നു. ഷോയിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നടന്നിരുന്നുവെങ്കിലും ഒരു ഘട്ടത്തിൽ സുഹൃത്തുക്കളാവുകയായിരുന്നു. ഫിറോസിന് ഉപദേശവുമായി സായി ഒരിക്കൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവർ വീണ്ടും രണ്ട് വഴിയ്ക്ക് പോകുകയായിരുന്നു. ഫിറോസിനെ പുറത്താക്കാണമെന്ന് സായിയും മോഹൻലാലിനോട് അന്ന് പറഞ്ഞിരുന്നു. ഇപ്പോഴിത സായിയുമായുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഫിറോസ് ഖാൻ. പ്രൈം മലയാളം യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സായി ഫോൺ എടുത്തില്ല

ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സായി വിഷ്ണുവിനെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിനായിരുന്നു ഫിറോസ് മറുപടി നൽകിയത്. ബിഗ് ബോസിലെ ആരുമായും തനിക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളുമില്ല. സായിയെ തങ്ങളുടെ ഷോയുടെ ഭാഗമായി വിളിച്ചിരുന്നു. രണ്ട് മൂന്ന് തവണ വിളിച്ചിരുന്നു. എന്നാൽ സായി ഫോൺ എടുത്തില്ലെന്ന് ഫിറോസ് പറയുന്നു. ഒരു പരിചയമില്ലാത്ത നമ്പർ ആയത് കൊണ്ടാകണം അദ്ദേം എടുക്കാതിരുന്നതെന്നും ഫിറോസും സജ്നയും കൂട്ടിച്ചേർത്തു.

സായിയോട്  പ്രശ്നമുണ്ടോ?

ഷോയിൽ സായിയോട് ഫിറോസ് പറഞ്ഞ കാര്യത്തെ കുറിച്ചും അവതാരകൻ ചോദിച്ചിരുന്നു.'' തനിക്ക് താനായി തോന്നിയിട്ടുളള ഒരാൾ മാത്രമേ ഇതിനകത്തുള്ളൂ'' എന്ന് സായി വിഷ്ണുവിനോട് ഫിറോസ് പറഞ്ഞിരുന്നു. ഇപ്പോഴും അതെ മൈന്റ് ആണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതൊക്കെ മാറി എന്നായിരുന്നു ഫിറോസ് മറുപടി പറഞ്ഞത്. സജ്നയുമായുള്ള ഒരു പ്രശ്നത്തിൽ സായിക്കെതിരെ തങ്ങൾ സംസാരിച്ചിരുന്നില്ല. തങ്ങളായി ഒരിക്കലും ആരേയും പുറത്താക്കാൻ ശ്രമിക്കില്ല ജനം തീരുമാനിക്കട്ടെ എന്നായിരുന്നു പറഞ്ഞത്. എന്നാൽ അദ്ദേഹം തന്നെ അവസാനം അത് മാറി പറഞ്ഞു. അത് നമ്മുടെ ക്യാരക്ടറുമായി ബന്ധമില്ലാത്തതാണ്. എന്നൽ അദ്ദേഹത്തിനോട് തനിക്ക് ഒരു തരത്തിലുള്ള പ്രശ്നവുമില്ലെന്ന് ഫിറോസ് പറയുന്നു.

വീഡിയോ, കടപ്പാട്, പ്രൈം മലയാളം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X