സൂര്യ ഇപ്പോ കളിച്ചുകൊണ്ടിരിക്കുന്നത് വൃത്തിക്കെട്ട സ്ട്രാറ്റര്‍ജീസാണ്, സജ്‌നയോട് ഫിറോസ് ഖാന്‍
ബിഗ് ബോസ് മൂന്നാം സീസണില്‍ കൂടുതല്‍ ഇമോഷണലായി കാണപ്പെട്ട മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സൂര്യ. ബിഗ് ബോസിന്‌റെ ആദ്യ ആഴ്ചയില്‍ ഹൗസുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിന്‌റെ വിഷമമെല്ലാം സൂര്യ പങ്കുവെച്ചിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ ആക്ടീവായി സുര്യയെ എല്ലാവരും കണ്ടു. ക്യാപ്റ്റനായ ശേഷം കുറച്ചുകൂടി സഹമല്‍സരാര്‍ത്ഥികളോട് മിണ്ടിതുടങ്ങിയിരുന്നു താരം. എന്നാല്‍ പിന്നീട് വന്ന ടാസ്‌ക്കുകളിലെല്ലാം മോശം പ്രകടനം കാഴ്ചവെച്ചതോടെ ജയിലില്‍ കഴിയേണ്ട അവസ്ഥയും സൂര്യക്കുണ്ടായി.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ഇത്തവണ കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്ത മല്‍സരാര്‍ത്ഥികളില്‍ ഒരാളും സൂര്യയാണ്. അതേസമയം മറ്റുളളവരുടെ വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കുമിടെ ഹൗസില്‍ വീണ്ടും ആക്ടീവാകാനുളള ശ്രമങ്ങളിലാണ് സൂര്യ. മണിക്കുട്ടന്‍, റംസാന്‍, മജ്‌സിയ എന്നിവരുള്‍പ്പെടെ പലരോടും സംസാരിക്കുന്ന സൂര്യയെ കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ കണ്ടിരുന്നു.

അതേസമയം സൂര്യയുടെ നീക്കങ്ങള്‍ കണ്ട് ഫിറോസ് ഖാനും സജ്‌നയും തമ്മില്‍ സംസാരമുണ്ടായിരുന്നു. സൂര്യയൊക്കെ ഇപ്പോ കളിച്ചുകൊണ്ടിരിക്കുന്നത് വൃത്തിക്കെട്ട സ്ട്രാറ്റര്‍ജീസാണ്. ഭയങ്കര തറസ്ട്രാറ്റര്‍ജീസാണെന്ന് ഫിറോസ് പറയുന്നു. ഇതിന് മറുപടിയായി മജ്‌സിയയും സൂര്യയും താനും കൂടി ബാത്ത്‌റൂമിന്‌റെ അടുത്ത് ഇരുന്നപ്പോ സൂര്യ തന്നെ കളിയാക്കിയ സംഭവം സജ്‌ന പറഞ്ഞു.

അപ്പോ മജ്‌സിയ പറഞ്ഞു അവള് ചുമ്മാ പറഞ്ഞതാട്ടോ. ഒരു പ്രശ്‌നമൊന്നും ആക്കേണ്ട. അതായത് ഇതിന്‌റെയകത്ത് അങ്ങനെയൊന്നും അല്ലെന്നൊരു ടോണില് സംസാരിച്ചു. അപ്പോ ഞാനും പറഞ്ഞും ഞാനും ചുമ്മാ പറഞ്ഞതാടി എന്ന്. അന്നേരം അവള് പറഞ്ഞുകൊണ്ട് ഇങ്ങോട്ട് ഇറങ്ങിയതും സൂര്യ പറയുവാ എത്രയെന്ന് വെച്ചാലും ഇവിടെ ക്യാമറയുണ്ടല്ലോ കളളം പറയാന്‍ പറ്റില്ലല്ലോ എന്ന്.

അതായത് പുളളികാരി എന്തോ ഉണ്ടെന്നുളള രീതിയില് വരുത്തിതീര്‍ക്കാനുളള ശ്രമം. ഇവിടത്തെ എറ്റവും ബ്രൂട്ടലായിട്ട് ഗെയിം കളിക്കുന്ന ഒന്ന് രണ്ട് പേരില്‍ ഒരാളാണ് സൂര്യ. അത് വ്യക്തമാണ്. അവളുടെ സ്‌നേഹപ്രകടനം കണ്ടൊന്നും വിശ്വസിക്കരുതേ. ഫിറോസ് സജ്നയോട് പറഞ്ഞു. പിന്നാലെ അത് അറിയാമെന്ന് സജ്ന പറഞ്ഞു.
Recommended Video

അത്രയും നല്ലൊരു വാക്ക് പറഞ്ഞിട്ട് പിന്നെ ടേബിളില്‍ വന്ന് കുത്തിയപ്പോ എനിക്ക് മനസിലായി. അതുപോലെ ഇന്ന് കാണിച്ച സ്‌നേഹം കണ്ടോ. ആ മണികുട്ടന് പാട്ട് പാടുന്നു. ഞാനും സ്‌നേഹത്തോടു കൂടി ഡാന്‍സ് ചെയ്യലും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. എനിക്കറിയാം ഇവന്‍ ഈ പാട്ടുന്നത് ഉളള് മൊത്തവും എന്നെ കടിച്ചുകീറാനുളള മനസ് വെച്ചാണെന്ന്. ഫിറോസ് സജ്നയോട് പറഞ്ഞു. അതേസമയം ഇത്തവണ കൂടുതല്‍ നോമിനേഷന്‍ ലഭിച്ചവരില്‍ മുന്നിലെത്തിയത് ഫിറോസും സജ്‌നയുമാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും പ്രശ്‌നങ്ങളുണ്ടാകുന്നു എന്ന കാരണം വെച്ചായിരുന്നു പലരും ഇവരെ നോമിനേറ്റ് ചെയ്തത്.


Click it and Unblock the Notifications