കിടിലം ഫിറോസിനോട് തര്‍ക്കിച്ച് ഫിറോസ് ഖാന്‍, കൃത്രിമമായാണ് നിന്‌റെ പെരുമാറ്റം, അത് മാറ്റണം
ബിഗ് ബോസ് സീസണ്‍ 3യില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളായ കിടിലം ഫിറോസും ഫിറോസ് ഖാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഹൗസിന് പുറത്ത് ഇരുന്നു സംസാരിക്കുന്നതിനിടെയാണ് ഇരുവര്‍ക്കുമിടെയില്‍ വാഗ്വാദം നടന്നത്. കൃത്രിമമായാണ് കിടിലം ഫിറോസ് പെരുമാറുന്നതെന്നും ഇത് മാറ്റണമെന്നുമായിരുന്നു ഫിറോസ് ഖാന്‍ പറഞ്ഞത്. എന്നാല്‍ ഫിറോസ് പറഞ്ഞത് ചിരിച്ചുകൊണ്ട് തളളുകയായിരുന്നു കിടിലം ഫിറോസ്.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
നിന്‌റെ പ്രശ്‌നം എന്റെ സംസാരമാണോ, അത് മാറില്ലെന്ന് കിടിലം ഫിറോസ് പറഞ്ഞു. നീ ഒന്നും മാറ്റണ്ട, പക്ഷേ എനിക്ക് എന്റെ കാഴ്ചപ്പാട് പറയാമല്ലോ. ഫിറോസ് ഖാന്‍ പറഞ്ഞു. ഞാന്‍ ഇവിടെ വന്നിട്ട് പത്തൊമ്പത്ത് ദിവസമായെന്ന് കിടിലം പറഞ്ഞപ്പോള്‍ 19 ദിവസമല്ല, നീ ഈ ലോകത്ത് വന്നിട്ട് 35-40 കൊല്ലം ആയിരിക്കും അത് എന്റെ പ്രശ്‌നമല്ല.

പലപ്പോഴും നീ പറഞ്ഞിട്ടുണ്ട് ഞാന്‍ നിനക്ക് ഒരു എതിരാളി അല്ലെന്ന് ഫിറോസ് ഖാന്‍ പറഞ്ഞു.
പിന്നാലെ, നീ എനിക്ക് എതിരല്ലടാ ഇപ്പോഴും പറയുന്നു നീ എനിക്ക് എതിരല്ല എന്നായിരുന്നു കിടിലം പറഞ്ഞത്. നിന്റെ മനസില്‍ നീ വലിയൊരു ആളാണ്. കിടിലമെന്നൊരു പേരുമിട്ട് നീ വലിയ കിടിലം ആയിരിക്കാം. പക്ഷേ അത് അടിച്ചേല്‍പ്പിക്കരുത്.

ഒരു ദിവസമെങ്കിലും നീ നാച്വറല്‍ ആയിട്ട് ഒരു മിനിറ്റെങ്കിലും ഇരുന്നേ. നീ ആര്‍ട്ടിഫിഷ്യല്‍ ചിരിയും മാറ്റി ആര്‍ട്ടിഫിഷ്യല്‍ ക്വട്ടേഷന്‍ ഡയലോഗും മാറ്റിയിട്ട് ഒരു സെക്കന്‍ഡ് നീ നീയായിട്ട് ഇരുന്നേ. എല്ലാവരും നിന്നെ യഥാര്‍ത്ഥമായിട്ട് ആരാധിക്കുക വരെ ചെയ്യും. ഫിറോസ് ഖാന്‍ പറഞ്ഞു.

എന്നെ ആരെങ്കിലും ആരാധിക്കാന്‍ ഞാന്‍ ദൈവം അല്ലെടേ, ഞാന്‍ എങ്ങനെ ഇരിക്കണം എത് തരത്തില്‍ പ്രതികരിക്കണം എങ്ങനെ സംസാരിക്കണം എന്നൊക്കെ ഞാന്‍ തീരുമാനിക്കും. ഇന്ന് വൈകുന്നേരം വരെയിരുന്ന് സംസാരിച്ചാലും ഫിറേസെ എന്റെ രോമത്തില്‍ തൊടാന്‍ നിനക്ക് പറ്റില്ല. കിടിലം പറഞ്ഞു.

ജനങ്ങള്‍ക്ക് മുന്നില്‍ നീയാണ് കോമാളി ആയിക്കൊണ്ടിരിക്കുന്നത് ഫിറോസ് ഖാന്‍ പറഞ്ഞപ്പോള്‍ അത് ജനങ്ങള് തീരുമാനിക്കട്ടെടാ. എനിക്കിവിടെ ശക്തരായ ആളുകള്‍ മല്‍സരിക്കുന്നിടത്തോളം കാലം നീ എന്റെ മുന്‍പിലെ ഇല്ലെന്ന് കിടിലം ഫിറോസ് പറഞ്ഞു. തുടര്‍ന്ന് നിന്റെയടുത്ത് ആര് മല്‍സരിക്കുന്നു എന്നായിരുന്നു ഫിറോസ് ഖാന്റെ മറുപടി.
Recommended Video

ബിഗ് ബോസ് ഹൗസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മല്‍സരാര്‍ത്ഥിയാണ് ഫിറോസ് ഖാന്‍. ഭാര്യ സജ്‌നയ്‌ക്കൊപ്പം ഒറ്റ മല്‍സരാര്‍ത്ഥിയായാണ് ഫിറോസ് ഷോയില്‍ പങ്കെടുക്കുന്നത്. വന്ന് ഒരാഴ്ചയ്ക്കുളളില്‍ തന്നെ ഫിറോസും സജ്‌നയും പലരുമായും വഴക്കുണ്ടാക്കിയിരുന്നു. കൂടാതെ ഹൗസില്‍ സജ്‌നയെ ഇമോഷണലായും കാണപ്പെട്ടു.


Click it and Unblock the Notifications