ബിഗ് ബോസ് ഫിനാലെയെ കുറിച്ച് പൊളി ഫിറോസ്, എറ്റവും പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ബിഗ് ബോസ് മൂന്നാം സീസണിന്‌റെ ഗ്രാന്‍ഡ് ഫിനാലെ കാണാനുളള ആകാംക്ഷയിലാണ് ആരാധകര്‍. കാത്തിരിപ്പിനൊടുവില്‍ ഫിനാലെ കഴിഞ്ഞ ദിവസം നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിഗ് ബോസ് ഫിനാലെ എപ്പിസോഡിന്‌റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായതായാണ് അറിയുന്നത്. കുറച്ച് ഭാഗങ്ങള്‍ കൂടിയാണ് ഇനി ചിത്രീകരിക്കാനുളളത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് മല്‍സരാര്‍ത്ഥികളെല്ലാം ചെന്നൈയില്‍ ഷൂട്ടിംഗിനായി എത്തിയത്. ഫൈനല്‍ മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം പുറത്തായ കണ്‍ടസ്റ്റന്‍സുകളും മുന്‍സീസണുകളിലെ മല്‍സരാര്‍ത്ഥികളുമെല്ലാം ഗ്രാന്‍ഡ് ഫിനാലെയ്ക്കായി എത്തി.
ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി ശിവാത്മിക രാജശേഖര്‍, കാണാം
ഒപ്പം സിനിമ താരങ്ങളും ഫിനാലെയില്‍ പരിപാടികള്‍ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തും. ചെന്നൈയില്‍ നിന്ന് മല്‍സരാര്‍ത്ഥികളെല്ലാം പങ്കുവെച്ച വീഡിയോസും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒത്തുകൂടിയത് ആഘോഷമാക്കുകയാണ് എല്ലാവരും. ബിബി ഹൗസിനുളളില്‍ നടന്ന പ്രശ്‌നങ്ങളെല്ലാം മറന്നാണ് എല്ലാവരും ഫിനാലെയോടനുബന്ധിച്ചുളള ദിവസങ്ങള്‍ ആഘോഷമാക്കിയത്.

95ാം ദിവസമാണ് ബിഗ് ബോസ് ഷോ അപ്രതീക്ഷിതമായി നിര്‍ത്തിവെക്കേണ്ടി വന്നത്. അവസാന ഘട്ടത്തില്‍ എത്തിയ സമയത്ത് ഷോ നിര്‍ത്തിവെച്ചത് മിക്കവരിലും വിഷമമുണ്ടാക്കിയിരുന്നു. എന്നാല്‍ വോട്ടിംഗ് വീണ്ടും ആരംഭിച്ച് ഗ്രാന്‍ഡ് ഫിനാലെ ഉടന്‍ നടത്തുമെന്ന് പറഞ്ഞതോടെ ആരാധകര്‍ വീണ്ടും ആവേശത്തിലായി. ഫിനാലെയില്‍ ഡാന്‍സും പാട്ടും മറ്റ് പരിപാടികളുമായി മല്‍സരാര്‍ത്ഥികള്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൂടാതെ സ്‌കിറ്റുമായി മറ്റുതാരങ്ങളും എത്തും. അതേസമയം ബിഗ് ബോസ് ഫിനാലെയെ കുറിച്ച് പറഞ്ഞുളള പൊളി ഫിറോസിന്‌റെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്‌റെ യൂടൂബ് ചാനലിലൂടെയാണ് ചെന്നെെയില്‍ നിന്നുളള പുതിയൊരു വീഡിയോ ഫിറോസ് ഖാന്‍ പങ്കുവെച്ചിരിക്കുന്നത്. 'ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയുടെ സമയമായി. എല്ലാവരും എത്തിയിട്ടുണ്ട്. ബിഗ് ബോസിലുളള എല്ലാ മല്‍സരാര്‍ത്ഥികളും എത്തിയിട്ടുണ്ട്. നമുക്ക് ഇത് വല്ലാത്തൊരു സൗഹൃദ കൂട്ടായ്മയാണ്', ഫിറോസ് പറയുന്നു.

ഫിനാലെ നമുക്ക് പതിയെ കാണാം. ജസ്റ്റ് വെയിറ്റ് എന്നാണ് പൊളി ഫിറോസ് തന്‌റെ എറ്റവും പുതിയ വീഡിയോയില്‍ പറയുന്നത്. ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പമുളള സൗഹൃദനിമിഷങ്ങളുടെ ചിത്രം പങ്കുവെച്ചാണ് പൊളി ഫിറോസിന്‌റെ പുതിയ വീഡിയോ വന്നത്. ഡിഎഫ്‌കെ യൂടൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തത്. അതേസമയം ബിഗ് ബോസ് ഫിനാലെ ഏത് ദിവസമാണ് സംപ്രേക്ഷണം ചെയ്യുക എന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
Recommended Video

ആഗസ്റ്റ് ഒന്നിനാണ് ഫിനാലെ ടെലികാസ്റ്റ് ചെയ്യുക എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ഓണം സമയത്താണ് ഫിനാലെ സംപ്രേക്ഷണം ചെയ്യുക എന്ന് മറ്റ് ചില റിപ്പോര്‍ട്ടുകളും വരുന്നു. ഏതായാലും ബിഗ് ബോസ് ഫിനാലെയുടെ പ്രൊമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications