twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീവിരോധി ആയിരുന്നെങ്കില്‍ സ്വന്തം ഭാര്യയെ തന്‌റെ മേഖലയിലേക്ക് കൈപിടിച്ചു കൊണ്ടുവരുമോ: ഫിറോസ്‌

    By Midhun Raj
    |

    ബിഗ് ബോസ് മൂന്നാം സീസണില്‍ പ്രേക്ഷകരുടെ ഇഷ്ടമല്‍സരാര്‍ത്ഥിയായി തിളങ്ങിയ താരങ്ങളാണ് ഫിറോസും സജ്‌നയും. ആരാധക പിന്തുണയുടെ കാര്യത്തില്‍ ഇത്തവണ മുന്നിലായിരുന്നു ഇവര്‍. ബിഗ് ബോസില്‍ അവസാനം വരെ ഫിറോസും സജ്‌നയും ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ചില പരാമര്‍ശങ്ങള്‍ക്ക് ദമ്പതികള്‍ക്ക് തിരിച്ചടിയായി മാറി. അമ്പത്തി മൂന്നാം ദിവസമാണ് ഫിറോസും സജ്നയും എവിക്ടായത്. അതേസമയം ബിഗ് ബോസിലുളള സമയത്ത് സ്ത്രീവിരോധിയാണ് ഫിറോസെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു.

    ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നിധി അഗര്‍വാള്‍, ചിത്രങ്ങള്‍ കാണാം

    ബിഗ് ബോസിലെ ചില പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് പൊളി ഫിറോസിനെതിരെ ഇങ്ങനെ വിമര്‍ശനങ്ങളുണ്ടായത്. സിനിമദിക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഇതേകുറിച്ച് മനസുതുറക്കുകയാണ് ഫിറോസ് ഖാന്‍. 'ബിഗ് ബോസില്‍ കൂടുതല്‍ കേട്ട പേരാണ് ഞാന്‍ സ്ത്രീ വിരോധി ആണെന്ന്. മനസിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ സ്ത്രീവിരോധിയായ ഒരാള്‍ സ്വന്തം ഭാര്യയെ തന്നോടൊപ്പം കൈപിടിച്ച് താന്‍ നില്‍ക്കുന്ന മേഖലയിലെ ഒരു ഷോയ്ക്ക് കൊണ്ടുവരുമെന്ന് ചിന്തിക്കാന്‍ കഴിയുമോ?', ഫിറോസ് ചോദിക്കുന്നു.

    എന്റെ ജോലി കലാമേഖലയിലാണ്. സജ്‌നയ്ക്ക്

    'എന്റെ ജോലി കലാമേഖലയിലാണ്. സജ്‌നയ്ക്ക് മുന്‍പ് ഞാന്‍ ഈ ഫീല്‍ഡില്‍ നില്‍ക്കുന്നതാണ്. അവള്‍ക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്നോടൊപ്പം കൊണ്ടുവന്ന് എന്റേ അതേ വേദിയില്‍ വെച്ച് ഒരു ഷോ ചെയ്ത് കൊണ്ടുവരാന്‍ ഒരു സ്ത്രീവിരോധിക്ക് പറ്റുമോ. അപ്പോ ആ ചോദ്യത്തിന് എന്ത് അര്‍ത്ഥമാണുളളത്', ഫിറോസ് ചോദിക്കുന്നു. 'മറ്റൊരു കണ്‍ടസ്റ്റ് സ്ത്രീകളോട് ചെയ്യാത്ത രീതിയില് എന്താണ് ഞാന്‍ അവിടെ ചെയ്തിട്ടുളളത്. ഞാന്‍ ചെയ്തതിനേക്കാള്‍ അപ്പുറമല്ലെ സ്ത്രീകളോടുളള മറ്റു കണ്‍ടസ്റ്റന്‍സിന്റെ പെരുമാറ്റം'.

    ഞാന്‍ കൂടുതലായി പറയുന്നില്ല

    'ഞാന്‍ കൂടുതലായി പറയുന്നില്ല. അത് ചിന്തിച്ചുനോക്കുക. പതിമൂന്നാമത്തെ നമ്പറല്ല ഞാന്‍ എടുത്തത്. സംസാരിച്ച് തോല്‍പ്പിക്കുക എന്നതാണ് ഗെയിം. എന്നെ ആരെയും സംസാരിച്ച് തോല്‍പ്പിച്ചില്ല. പിന്നാലെ ബിഗ് ബോസ് പറഞ്ഞാണ് പതിമൂന്നിലെത്തിയത്. അല്ലാതെ ഞാന്‍ തോറ്റിട്ടുപോയതല്ല. ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നേല്‍ ഞാന്‍ അതില്‍ വിജയിച്ചിട്ടേ വരുമായിരുന്നുളളു. അത് എത്ര ആക്രമണം വന്നാലും'.

    എനിക്ക് എന്റെ വൈഫിനെ പ്രൊട്ടക്ട്

    'ഹൗസിനുളളില്‍ കേറി മൂന്ന് ദിവസം മാത്രമാണ് ക്യാമറയുളള കാര്യം മനസിലുണ്ടായിരുന്നതെന്നും' ഫിറോസ് പറഞ്ഞു. 'പിന്നെ അതങ്ങ് മറന്നുപോയിരുന്നു. അവസാന ദിവസമാണ് വീണ്ടും ഓര്‍മ്മ വന്നത്. ഇവിടെ ഇത്രയും ക്യാമറകളും ആളുകളും പിന്നണിയിലുണ്ടെന്ന്. സിംപതിയുടെ വോട്ട് എന്ന് പറഞ്ഞാല്‍ പറ്റിക്കല്‍ വോട്ടാണ് അങ്ങനെയുളള വോട്ടുകളോട് എനിക്ക് ഒരിക്കലും താല്‍പര്യമില്ലെന്നും' ഫിറോസ് പറഞ്ഞു.

    അവിടെ നില്‍ക്കുന്ന സമയത്ത്

    'അവിടെ നില്‍ക്കുന്ന സമയത്ത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല പുറത്ത് ഇത്രയും സപ്പോര്‍ട്ട് കിട്ടുമെന്ന്. ബിഗ് ബോസ് പോലുളള ഷോ ഒരിക്കലും സ്‌ക്രിപ്റ്റഡല്ലെന്നും' ഫിറോസ് പറയുന്നു. 'കാരണം ഞാന്‍ ആദ്യമായിട്ടാണ് ഒരു വലിയ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. കാരണം ഒരു ശതമാനം പോലും നമ്മള്‍ക്ക് പുറം ലോകവുമായിട്ട് ബന്ധമില്ല. എല്ലാം പക്ക. നമ്മളോട് ഒന്നും ചെയ്യണമെന്ന് പറയില്ല. നമ്മളെ അങ്ങോട്ട് ഇറക്കിവിടുവാണ്. അപ്പോ അത്രയും ഇതായിട്ടാണ് ആ ഷോ പോവുന്നത്. അപ്പോ അതെങ്ങനെയാണ് സ്‌ക്രിപ്റ്റഡ് ആവുന്നത്'.

    Recommended Video

    Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam
    ഞങ്ങളെ വിളിച്ചവരില്‍ ഒരു തൊണ്ണൂറ് ശതമാനം

    'ഞങ്ങളെ വിളിച്ചവരില്‍ ഒരു തൊണ്ണൂറ് ശതമാനം പേരും ഞങ്ങള്‍ക്ക് കപ്പ് കിട്ടും എന്ന് പ്രതീക്ഷിച്ച് നിന്നവരാണ്. അവരൊക്കെ പറയുന്നത് 'കപ്പിലല്ല കാര്യം, നിങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം' എന്നാണ്. അവര് വിചാരിക്കുന്നത് എനിക്ക് വിഷമമുണ്ടെന്നാണ്. എനിക്ക് എറ്റവും വലിയ സന്തോഷം നിങ്ങളുടെ ഹൃദയത്തില്‍ കയറാന്‍ പറ്റി എന്നതാണ്. കാരണം എന്നെ സംബന്ധിച്ചിടത്തോളം ഫ്‌ളാറ്റ് കണ്ടുപോയതല്ല അവിടെ. നൂറ് ദിവസം നില്‍ക്കണമെന്ന് പറഞ്ഞ് പോയതല്ല. ഒരു ദിവസം നില്‍ക്കുവാണെങ്കില്‍ ആ ഒരു ദിവസത്തെ ഇത് ഞാനായിരിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. അപ്പോ ഓരോ സെക്കന്‌റിലും ഞാന്‍ അവിടെ വിന്നറ് തന്നെയാണ്', ഫിറോസ് വ്യക്തമാക്കി.

    English summary
    bigg boss malayalam season 3: firoz khan's reaction on co contestants criticism in show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X