നിങ്ങളാണ് യഥാര്‍ത്ഥ ഗെയ്മര്‍, ഡിംപലിനോട് തുറന്നുപറഞ്ഞ് പൊളി ഫിറോസ്
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. ഷോയില്‍ തുടക്കം മുതല്‍ മികച്ച ഗെയിമാണ് ഡിംപല്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് ഡിംപല്‍. ഡിംപലിനൊപ്പം തന്നെ ഫിറോസ്- സജ്‌ന ദമ്പതികളും ശ്രദ്ധേയ പ്രകടനമാണ് ഷോയില്‍ കാഴ്ചവെക്കുന്നത്. അതേസമയം ബിഗ് ബോസിന്‌റെ ഒരു എപ്പിസോഡില്‍ നിങ്ങളാണ് യഥാര്‍ത്ഥ ഗെയിമറെന്ന് ഡിംപലിനോട് ഫിറോസ് പറഞ്ഞിരുന്നു.

സജ്‌നയ്‌ക്കൊപ്പം ഇരിക്കുന്ന സമയത്താണ് സമീപത്തുണ്ടായിരുന്ന ഡിംപലിനോട് ഫിറോസ് ഇക്കാര്യം പറഞ്ഞത്. നമ്മള്‍ ആരെങ്കിലും എന്ത് വിചാരിക്കുന്നുണ്ടെങ്കിലും അതിന്‌റെ ഓപ്പോസിറ്റ് ആയിരിക്കും ഡിംപല്‍ വിചാരിക്കുന്നത്. നിങ്ങള് യഥാര്‍ത്ഥ ഗെയിമറാണ്. മറ്റുളളവര്‍ ചിന്തിക്കുന്നതിന്‌റെ അപ്പുറമാണ് നിങ്ങള് ചിന്തിക്കുന്നത്. ഫിറോസ് ഡിംപലിനോട് പറഞ്ഞു.
ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.
അതേസമയം മുപ്പത്തഞ്ചിലധികം ദിവസങ്ങള്‍ പിന്നിട്ടാണ് ബിഗ് ബോസ് മൂന്നാം സീസണ്‍ മുന്നേറുന്നത്. ഇതുവരെ നാല് മല്‍സരാര്‍ത്ഥികളാണ് ഷോയില്‍ നിന്ന് പുറത്തായത്. ഇതില്‍ മൂന്ന് പേരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവരാണ്. കിടിലം ഫിറോസാണ് ബിഗ് ബോസില്‍ ഈ ആഴ്ചത്തെ ക്യാപ്റ്റന്‍. നല്ല രീതിയിലാണ് തന്റെ ക്യാപ്റ്റന്‍സി കിടിലം ഫിറോസ് നിര്‍വ്വഹിക്കുന്നത്. ഭാഗ്യലക്ഷ്മി, സൂര്യ, നോബി, മണിക്കുട്ടന്‍, റംസാന്‍ തുടങ്ങിയവര്‍ക്ക് ശേഷമാണ് കിടിലം ഫിറോസ് ബിഗ് ബോസ് ഹൗസില്‍ ക്യാപ്റ്റനായത്. ബിഗ് ബോസ് നല്‍കാറുളള വീക്ക്‌ലി ടാസ്‌ക്കുകളെല്ലാം ശ്രദ്ധേയമാവാറുണ്ട്. അടുത്തിടെ ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളെല്ലാം തന്നെ രസകരമായിരുന്നു. മല്‍സരാര്‍ത്ഥികളെല്ലാം മികച്ച പ്രകടനമാണ് വീക്ക്ലി ടാസ്‌ക്കുകളില്‍ കാഴ്ചവെച്ചത്.


Click it and Unblock the Notifications