വിചാരിക്കും പോലെയല്ല ബിഗ് ബോസിലെ താരങ്ങൾ, തനിക്ക് കിട്ടിയ പണികളെ കുറിച്ച് ഫിറോസ് ഖാൻ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ൽ മലയാളത്തിൽ ആരംഭിച്ച ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മൂന്ന് സീസണുകളാണ് ഇതുവരെ കഴിഞ്ഞിരിക്കുന്നത്. ബിഗ് ബോസ് ഷോയെ പോലെ തന്നെ ഇതിലെ മത്സരാർഥികളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഷോയ്ക്ക് ശേഷം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പുറത്ത് നിന്ന് ലഭിക്കുന്നത്.
ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായ മത്സരാർഥികളാണ് ഫിറോസ് ഖാനും സജ്ന ഫിറോസും. ദനമ്പതിമാരായ ഇവർ ഒറ്റ മത്സരാർഥികളായിട്ടാണ് ഷോയിൽ എത്തുന്നത്. മത്സരം ആരംഭിച്ചതിന് ശേഷം വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു ഇരുവരും ഷോയിൽ എത്തിയത്. വന്ന ദിവസം മുതൽ തന്നെ മികച്ച കണ്ടന്റുകളായിരുന്നു ഇവർ നൽകിയത്. സജ്ന-ഫിറോസ് ദമ്പതികൾ വന്നതിന് ശേഷം ഷോ ആകെ മാറുകയായിരുന്നു.

എട്ടാം ദിവസമായിരുന്നു സജ്നയും-ഫിറോസും ബിഗ് ബോസ് ഹൗസിലെത്തുന്നത്. ഷോയുടെ അവസാനം വരെ ഇവരെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ 58ാം ദിവസം നിയമലംഘനത്തിന്റെ പേരിൽ പുറത്താക്കുകയായിരുന്നു. നിരവധി തവണ അവതാരകനായ മോഹൻലാലും ബിഗ് ബോസും ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതൊന്നും ഇവർ ചെവി കൊണ്ടില്ല. ബിഗ് ബോസ് സീസൺ 3 ലെ ശക്തരായ മത്സരാർഥികളായിരുന്നു ഫിറോസും സജ്നയും

ബിഗ് ബോസ് ഷോയെ ഒരു മത്സരമായിട്ടായിരുന്നു ഇവർ കണ്ടിരുന്നത്. ഹൗസിൽ നിന്നപ്പോൾ മറ്റുള്ള മത്സരാർഥികളുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഷോ അവസാനിച്ചതോടെ അതെല്ലാം മാറി എല്ലാവരോടും സൗഹൃദത്തിലാവുകയായിരുന്നു. തന്റെ പ്രാങ്ക് ഷോയ്ക്ക് വേണ്ടി താരങ്ങളെ വിളിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഫിറോസിന് കിട്ടിയ എട്ടിന്റെ പണിയാണ്. എല്ലാവർക്കും പ്രാങ്ക് നൽകി പറ്റിക്കുന്ന ഫിറോസിന് ഉഗ്രൻ പണിയാണ് ബിഗ് ബോസ് താരങ്ങൾ നൽകിയിരിക്കുന്നത്. ഫിറോസ് തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും ഒരുപോലെ അല്ല, നിങ്ങൾ ആവശ്യപ്പെട്ടു ഞാൻ വിളിച്ചു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പ്രാങ്ക് കോൾ ചെയ്യുന്നതിനിടെ ഫിറോസ് പിടിക്കപ്പെട്ട സംഭവങ്ങളായിരുന്നു വീഡിയോയിൽ. സീസൺ 2 മത്സരാർഥി ഫുക്രു, അഡോണി, മജ്സിയ ഭാനു തുടങ്ങിയവരാണ് ഫിറോസ് ഖാനെ കയ്യോടെ പിടിച്ചത്. ഫുക്രുവിനെ ശബ്ദം മാറ്റാതെയായിരുന്നു ഫിറോസ് വിളിച്ചത്. അഡോണിയേയും മജ്സിയയേയും ശബ്ദം മാറ്റിയായിരുന്നു വിളിച്ചതെങ്കിലും രണ്ട് പേർക്കും ഫിറോസിനെ മനസിലാവുകയായിരുന്നു. അതേസമയം സായിയെ പലതവണ വിളിച്ചെങ്കിലും ലഭിച്ചിരുന്നില്ല. സായിയെ വിളിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഡിംപലുമായും സംസാരിക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല. സഹോദരി തിങ്കളിനോടായിരുന്നു സംസാരിച്ചത്.


Click it and Unblock the Notifications