നൂറ് ശതമാനം ഫേക്കാണ്, കരച്ചിൽ റാണി, ജയിലിൽ സൂര്യയെ മാനസികമായി തളർത്തി ഫിറോസ് ഖാൻ

വെള്ളിയാഴ്ചകളിലാണ് ബിഗ് ബോസ് ഹൗസിൽ ജയിൽ നോമിനേഷൻസ് നടക്കാറുള്ളത്. വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ് മത്സരാർഥികൾ ജയിലിലേയ്ക്ക് നോമിനേറ്റ് ചെയ്യുന്നത്. ഇക്കുറി ഏഴ്- ഏഴ് നോമിനേഷനുമായി സജ്ന- ഫിറോസ്, സൂര്യ എന്നിവരാണ് ജയിലിൽ പോയത്. സജ്ന മികച്ച പ്രകടനം കാഴ്ച വെച്ചുവെങ്കിലും ഫിറോസിന്റെ ടാസ്ക്കിനിടയിലെ പെരുമാറ്റമാണ് ഇവരെ നോമിനേറ്റ് ചെയ്യാനുള്ള കാരണം. സൂര്യ തനിക്ക് കിട്ടിയ കഥാപാത്രം വേണ്ടരീതിയിൽ ഉപയോഗിച്ചില്ല എന്നാണ് ബാക്കിയുളളവർ പറഞ്ഞ കാരണം. ജയിൽ യൂണിഫോം ഇട്ട് ക്യാപ്റ്റൻ റംസാൻ ആയിരുന്നു ഇവരെ ജയിലിൽ അടച്ചത്.

soorya-firoz

ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരാണ് ഫിറോസ് ഖാൻറേത്. ബിഗ് ബോസ് ഹൗസിൽ ഫിറോസിനെ ചുറ്റിപ്പറ്റി ഒരു വഴക്ക് നടക്കാറുണ്ട്. ജയിലിൽ ആണെങ്കിലും അതിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. സൂര്യയുമായിട്ടാണ് ഇക്കുറി ഫിറോസിന്റെ പോര്. ബിഗ് ബോസ് ഹൗസിലെ ഏറ്റവും നിശബ്ദയായ മത്സരാർഥിയാണ് സൂര്യ, മറ്റുള്ളവരുമായി വഴക്കിനും മറ്റ് പ്രശ്നങ്ങൾക്കും പോകാത്ത മത്സരാർഥി കൂടിയാണ് സൂര്യ.

നാളത്തെ എപ്പിസോഡിൽ മാത്രമേ ഇവർ തമ്മിലുള്ള വഴക്കിന്റെ കാരണം വ്യക്തമായി അറിയാൻ സാധിക്കുകയുള്ളൂ. നാളത്തെ എപ്പിസോഡിലാണ് സൂര്യയോട് പൊട്ടിത്തെറിക്കുന്ന ഫിറോസിനെ കാണിക്കുന്നത്. ജയിലിൽ വെച്ചാണ് ഈ സംഭവം നടക്കുന്നത്. അതായത് ഇത്രയും പേരുമായി ഒത്തു പോകുക എന്ന് സൂര്യ പറയുന്നതാണ് വീഡിയോയുടെ തുടക്കം.. ഒത്തു പോകാൻ പറ്റുന്നുണ്ടോ എന്ന് ഫിറോസ് ചോദിക്കുന്നുണ്ട്. തനിക്ക് ഒത്തു പോകാൻ പറ്റുന്നില്ലെന്ന് സൂര്യ പറയുമ്പോൾ ഇതാണോ ഗെയിമെന്ന് നീ വിചാരിക്കുന്നത്. ഒത്തു പോകാൻ പറ്റുന്നില്ലെങ്കിൽ നീ നീയായി ജീവിക്കണം. എനിക്ക് നീയുമായി സംസാരിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്ന ഫിറോസ് ഖാനെ കാണാം. ഞാൻ ഫേക്ക് എങ്കിൽ ഫേക്ക് അത് ഞാൻ സമ്മതിച്ചുവെന്ന് സൂര്യ സ്വരം കടുപ്പിച്ച് പറയുന്നതും വീഡിയോയിൽ കാണാം.

നീ നൂറ് ശതമാനം ഫേക്കാണെന്ന് ഞാൻ പറയുമെന്നും. നിനക്ക് നാല് അഞ്ച് മുഖം ഉണ്ടെന്നും ഫിറോസ് പറയുന്നു. ഇതെല്ലാം താൻ സമ്മതിക്കുന്നുവെന്നാണ് സൂര്യ പുറയുന്നത്. കാര്യങ്ങൾ എന്താണ് നീ സമ്മതിക്കാത്തതെന്നും ഫിറോസ് വീണ്ടും പ്രകോപനപരമായി ചോദിക്കുന്നുണ്ട്. എന്നാൽ സൂര്യ വളരെ സമാധാനത്തോടെ ഞാൻ സമ്മതിക്കുന്നു എന്നാണ് പറയുന്നത്. നീ കരച്ചിൽ റാണിയായി നടക്കുന്നുവെന്നും ഉള്ളിൽ നിന്ന് വരുന്ന വേദനയാണ് കരച്ചിലെന്നും ഇത് ചുമ്മാതെ കരയുകയാണെന്നും ഫിറോസ് ഖാൻ പറയുന്നു. ഫിറോസ് ഖാനെതിരെ ശബ്ദം ഉയർത്താതെ എല്ലാം താൻ സമ്മതിക്കുന്നു എന്നായിരുന്നു സൂര്യയുടെ മറുപടി.

Recommended Video

Bigg Boss Malayalam : ഫിറോസ് സായിയെ പൊളിച്ചടുക്കിയതിന് പിന്നിൽ | FilmiBeat Malayalam

ഇവിടെ വന്നിട്ട് ഒരു മാസം ആയില്ലെ എന്നും മത്സര ബുദ്ധി കളഞ്ഞിട്ട് മനുഷ്യനായി നിൽക്കാനും ഫിറോസ് സൂര്യയോട് പറയുന്നു. ഫിറോസ് എന്ത് പറഞ്ഞിട്ടും സൂര്യ പൊട്ടിത്തെറിക്കുന്നില്ല. എന്നാൽ ഇവരുടെ സംസാരത്തിനെ കുറിച്ചുള്ള കൂടുതൽ വിവരം നാളെ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. പ്രേക്ഷകർ ആകാംക്ഷയോടെയാണ് എപ്പിസോഡിനായി കാത്തിരിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X