സൂര്യയ്ക്ക് നല്ല തൊലിക്കട്ടിയാണ്; അനൂപ് വിഷം ചീറ്റാന്‍ തയ്യാറാവുന്നു, വഴക്കിനുള്ള തയ്യാറെടുപ്പില്‍ ഫിറോസ്

ബിഗ് ബോസില്‍ ചില ടാസ്‌കുകള്‍ക്ക് ഇടയിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വലിയ വഴക്കിലേക്ക് എത്താറുണ്ട്. കഴിഞ്ഞ ദിവസം ഡിംപലിന് കൊടുത്ത മോണിങ് ടാസ്‌കിനിടെ സായിയുമായി വാക്ക് തര്‍ക്കം വന്നത് ശ്രദ്ധേയമായിരുന്നു. അതിന് തൊട്ടടുത്ത ദിവസം സായി വിഷ്ണുവിനാണ് മോണിങ് ടാസ്‌ക് ലഭിച്ചത്. വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് ചേരുന്ന ജോലി എന്താണെന്ന് നിര്‍ദ്ദേശിക്കാനാണ് സായി ഏല്‍പ്പിച്ചത്.

ഒരാള്‍ക്ക് ജോലി നിര്‍ദ്ദേശിക്കുന്നതിനൊപ്പം അതിന്റെ കാരണം എന്താണെന്ന് കൂടി വ്യക്തമാക്കണമെന്നും ബിഗ് ബോസ് നിര്‍ദ്ദേശിച്ചിരുന്നു. ആദ്യമേ ഡിംപല്‍ ഭാലിനെയാണ് സായി വിളിച്ചത്. പിന്നാലെ മജ്‌സിയയും ഫിറോസ്-സജ്‌നയും എത്തി. എന്നാല്‍ ഫിറോസുമായി വലിയൊരു വഴക്ക് തുടങ്ങാനുള്ള മുന്നൊരുക്കമായി ഇത് മാറിയിരിക്കുകയാണ്.

 വഴക്കിന് കാരണമൊരുക്കി സായി

ഡിംപല്‍ ഭാല്‍ റേഡിയോ ജോക്കി ആയി തിളങ്ങും എന്നാണ് താന്‍ വിശ്വാസിക്കുന്നതെന്ന് സായി പറയുന്നു. കാരണം ഇങ്ങോട്ട് പറയുന്നത് കേള്‍ക്കാനോ മറ്റാര്‍ക്കും സംസാരിക്കാന്‍ സ്പേസ് കൊടുക്കുകയോ ചെയ്യാറില്ല. പിന്നാ ആരുമില്ലെങ്കിലും തനിയെ പാട്ടൊക്കെ പാടി നടക്കും. അതുകൊണ്ട് ഡിംപലിന് ഒരു ആര്‍ജെ ആവാന്‍ സാധിക്കുന്നതാണ്. രണ്ടാമത് വിളിച്ചത് മജ്‌സിയയെ ആണ്. പബ്ലിസിറ്റിയ്ക്ക് ഞാന്‍ മതി. മറ്റാരും വേണ്ട എന്ന ഒരാളാണ്. ഞാനൊരു ഗെയിം പേഴ്‌സന്‍ ആണെന്ന് എപ്പോഴും പറയും. അത്തരമൊരാളാണ് മജ്‌സിയയെന്ന് തനിക്ക് തോന്നിയതായും സായി സൂചിപ്പിച്ചു.

 വഴക്കിന് കാരണമൊരുക്കി സായി

ഇപ്പോള്‍ കേരളത്തില്‍ അന്യം നിന്ന് പോയി കൊണ്ടിരിക്കുന്നതാണ് അംഗനവാടികള്‍. ഒരു അംഗനവാടിയോട് ആര്‍ക്കെങ്കിലും ദേഷ്യം ഉണ്ടെങ്കില്‍ അത് തകര്‍ക്കാന്‍ ഇവരെ സമീപ്പിക്കാം. കാരണം കുറച്ചു മെച്ചുവേര്‍ഡ് ആയുള്ള ആളുകളുടെ ഇടയില്‍ വന്ന് അത് തകര്‍ക്കാമെന്ന് വിചാരിച്ചാല്‍ പലപ്പോഴും പാളി പോകും. പക്ഷേ പിള്ളേരെ പറ്റിക്കാന്‍ വളരെ എളുപ്പമായിരിക്കും. അതിന് ഇവരെ സമീപിക്കാന്‍ സാധിക്കും എന്നും സായ് പറയുന്നു.

 വഴക്കിന് കാരണമൊരുക്കി സായി

താങ്ക്യൂ ഹെഡ്മാസ്റ്റര്‍ എന്ന് പറഞ്ഞ് ഫിറോസ് പോയി. ഞാന്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്നെങ്കില്‍ നിങ്ങളെ എപ്പോഴെ പുറാത്താക്കുമെന്ന് സായി ഫിറോസിനോട് പറഞ്ഞു. ആ മുഖം ഞാന്‍ പൊളിച്ചേക്കാം എന്ന് പറഞ്ഞ് ഫിറോസും ദേഷ്യത്തിലായി. എങ്കില്‍ ഞാന്‍ വെല്ലുവിളിക്കുന്നു, എന്റെ മുഖംമൂടി പൊളിക്കാനെന്ന് സായി വിളിച്ചു. പക്ഷേ ലീഡര്‍ പറയാതെ താനത് ചെയ്യില്ലെന്ന് പറഞ്ഞ് ഫിറോസ് പിന്മാറി. ഈ വിഷയത്തില്‍ ബാക്കി എല്ലാവരും അസ്വസ്ഥരായി എഴുന്നേറ്റ് പോവുകയും ചെയ്തു.

  വഴക്കിന് കാരണമൊരുക്കി സായി

പിന്നീട് അടുക്കളയില്‍ നിന്നും ഇതേ വിഷയത്തെ കുറിച്ച് സംസാരം ഉണ്ടായി. മോണിങ് ആക്ടീവിറ്റിയ്ക്ക് ശേഷം നമ്മളെ എല്ലാവരെയും ഹേര്‍ട്ട് ചെയ്യുന്ന സംസാരം ഉണ്ടായെന്ന് സജ്‌ന പറയുമ്പോള്‍ അങ്ങനെയല്ല. എന്ത് വര്‍ത്തമാനമാണ് ഈ പറയുന്നതെന്ന് ചോദിച്ച് ഫിറോസ് സജ്‌നയുടെ വായ അടപ്പിച്ചു. അവന്‍ പറഞ്ഞത് കാര്യമാണ്. സജ്‌ന പറഞ്ഞത് തെറ്റാണ്. ഇത് നമുക്ക് പിന്നീട് പറയാമെന്ന് പറഞ്ഞ് ഇരുവരും പിന്മാറി. എന്റെ മനസില്‍ മൂന്ന് പേര്‍ കൂടിയുണ്ട്. അതില്‍ പ്രധാനി ഇവനാണെന്നും ഫിറോസ് സൂചിപ്പിച്ചു.

 വഴക്കിന് കാരണമൊരുക്കി സായി

ശേഷം സജ്‌നയും ഫിറോസും ബെഡ് റൂമിലിരുന്ന് മറ്റ് മത്സരാര്‍ഥികളെ കുറിച്ച് സംസാരിച്ചിരുന്നു. 'സൂര്യയുടെ മുഖം കണ്ടോ. ശ്രദ്ധിച്ച് നോക്ക്. ആ മുഖത്ത് നിന്നും നമുക്ക് മനസിലാക്കാന്‍ പറ്റും. ഒരുപാട് നിഗൂഢതകള്‍ ആ മനസിലുണ്ട്. ഏത് വേഷവും അവള്‍ കെട്ടും. കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയും ഉണ്ട്. അനൂപിനെ കണ്ടോ മൗനിയായി നില്‍ക്കുന്നത്. സൈലന്റ് ആയി നില്‍ക്കുകയാണെങ്കിലും ഒത്തിരി വിഷം ഉള്ളിലുണ്ട്. അവസരം കിട്ടുമ്പോള്‍ അത് ചീറ്റാന്‍ല വേണ്ടി തയ്യാറാക്കി നില്‍ക്കുകയാണെന്നും ഫിറോസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X