ശക്തരായിരുന്നു അവര്‍, ചില സമയത്തെ വാക്കുകളില്‍ യോജിക്കാന്‍ കഴിഞ്ഞില്ല, ഫിറോസിനെ കുറിച്ച് നാട്ടുകാര്‍
ബിഗ് ബോസ് മൂന്നാം സീസണില്‍ നിന്നുളള ഫിറോസ് സജ്‌ന ദമ്പതികളുടെ പുറത്താവലില്‍ ഞെട്ടിയിരുന്നു ആരാധകര്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഇരുവരും ഷോയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. മൂന്നാം സീസണില്‍ ഫൈനല്‍ വരെ എത്തുമെന്ന് പ്രവചിക്കപ്പെട്ട മല്‍സരാര്‍ത്ഥി കൂടിയായിരുന്നു ഇരുവരും. ടാസ്‌ക്കുകളിലെല്ലാം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചെങ്കിലും സ്ത്രീകള്‍ക്കെതിരെയുളള ബ്ലാക്ക്‌മെയിലിംഗും മോശം പരാമര്‍ശങ്ങളുമാണ് ഫിറോസിനും സജ്‌നയ്ക്കും തിരിച്ചടിയായത്.
ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍, പുതിയ ചിത്രങ്ങള്‍ കാണാം
ബാക്കിയുളളവരെല്ലാം ഫിറോസിന്‌റെ ഗെയിം പ്ലാനിനെതിരെ രംഗത്തുവന്നതോടെയാണ് ബിഗ് ബോസില്‍ നിന്നും ഫിറോസിനും സജ്‌നയ്ക്കും പുറത്തുപോവേണ്ടി വന്നത്. പുറത്തായ ദിവസം സംസാരിക്കാന്‍ പോലും ഒരു അവസരം ഇവര്‍ക്ക് കൊടുത്തിരുന്നില്ല.

സജ്‌ന സംസാരിക്കാന്‍ ഒരുങ്ങിയെങ്കിലും കഴിഞ്ഞു എന്ന് പറഞ്ഞ് ലാലേട്ടന്‍ സ്‌റ്റേജിലേക്ക് വിളിപ്പിക്കുകയായിരുന്നു. അതേസമയം ഫിറോസ് സജ്‌നയുടെ പ്രകനത്തെ കുറിച്ച് നാട്ടുകാരും പ്രതികരിച്ചിരുന്നു. ഒരു യൂടൂബ് ചാനലില്‍ വന്ന വീഡീയിയോയിലാണ് ഫിറോസ് സജ്‌ന ദമ്പതികളെ കുറിച്ച് നാട്ടുകാര്‍ മനസുതുറന്നത്. പൊളി ഫിറോസും സജ്‌നയുമായിരുന്നു കുറച്ച് ശക്തരായിട്ട് നിന്നവര്‍. ബാക്കിയുളളവരെയൊന്നും അങ്ങനെ തോന്നിയില്ല എന്ന് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടു.

നല്ല സ്വാഭാവമാണ് നമ്മള് സഹകരിച്ചിട്ടുണ്ട്. കാണുന്നിടത്തെല്ലാം ചിരിക്കാറുണ്ട്. നല്ല പെരുമാറ്റവും കാര്യങ്ങളുമൊക്കെയാണ് എന്ന് ഫിറോസ് സജ്‌നയെ കുറിച്ച് നാട്ടിലെ മറ്റൊരാളും പറഞ്ഞു. പെര്‍ഫോമന്‍സ് അവരുടെ നല്ലതായിരുന്നു. ചില സമയത്ത് വരുന്ന വാക്കുകളില്‍ യോജിക്കാന്‍ കഴിയുന്നില്ല. അത് മാറ്റിനിര്‍ത്തിയാല്‍ അവര്‍ നല്ല ഗെയിമറായിരുന്നു എന്നാണ് നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞത്.

ഒരു ചാന്‍സ് കൂടി കൊടുത്തിട്ട് വിടാമായിരുന്നു. പുറത്തായ എപ്പിസോഡില്‍ ഫിറോസിന് സംസാരിക്കാന്‍ അവസരം കൊടുക്കാഞ്ഞത് ശരിയായില്ലെന്നും ഇവര്‍ പറഞ്ഞു. ഇത്തവണ ബിഗ് ബോസ് ഫൈനലില്‍ എത്തുന്നവര്‍ ആരൊക്കെയാവും എന്ന ചോദ്യത്തിന് അഡോണി, ഡിംപല്‍, മണിക്കുട്ടന്‍, റംസാന്‍, അനൂപ്, നോബി എന്നിവരുടെ പേരുകളാണ് പലരും പറഞ്ഞത്.

അതേസമയം രമ്യയുടെ പേഴ്‌സണല്‍ കാര്യം അറിയാമെന്ന് പറഞ്ഞ ഫിറോസ് അത് അവിടെ വെച്ച് തന്നെ പറയണമായിരുന്നു എന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടത്. അല്ലെങ്കില്‍ ബാക്കി അവര്‍ക്കും കൂടി അവിടെ ഒരു വെപ്രാളം ഉണ്ടാവും. അത് ഏന്താണെന്ന് കേള്‍ക്കാന്‍ എല്ലാവരും കാത്തിരുന്നതാണ്. എന്നും പ്രേക്ഷകന്‍ പറഞ്ഞു.

ബിഗ് ബോസില്‍ 59 ദിവസങ്ങള്‍ നിന്ന ശേഷമാണ് ഫിറോസും സജ്‌നയും പുറത്തായത്. മിനിസ്‌ക്രീന്‍ പരിപാടികളില്‍ തിളങ്ങിയ ശേഷമായിരുന്നു ബിഗ് ബോസിലേക്ക് ഫിറോസിന്‌റെയും സജ്‌നയുടെയും വരവ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ എത്തിയ അന്ന് മുതല്‍ മികച്ച പ്രകടനമാണ് ഇരുവരും ഷോയില്‍ കാഴ്ചവെച്ചത്. പെര്‍ഫോമന്‍സിന്‌റെ കാര്യത്തില്‍ സജ്‌നയും ഗെയിമിന്‌റെ കാര്യത്തില്‍ ഫിറോസ് ഖാനുമാണ് മുന്നില്‍ നിന്നത്. അതേസമയം ഇത്തവണ ഫൈനല്‍ മല്‍സരാര്‍ത്ഥിയായി എല്ലാവരും പ്രവചിച്ച ഫിറോസും സജ്‌നയും പുറത്തുപോയത് ആരാധകരില്‍ ഒന്നടങ്കം ഞെട്ടലുണ്ടാക്കിയിരുന്നു.


Click it and Unblock the Notifications