ഷാരുഖ് ഖാൻ്റെ നായികയാക്കാമെന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസിനെ പറ്റിച്ചു; താരങ്ങള്‍ക്ക് പണിയുമായി പൊളി ഫിറോസ്
ബിഗ് ബോസിലൂടെ വലിയ ജനപ്രീതി നേടിയെടുത്തിരിക്കുകയാണ് ഫിറോസ് ഖാനും ഭാര്യ സജ്‌ന ഫിറോസും. മലയാളം ബിഗ് ബോസില്‍ ആദ്യമായിട്ടാണ് ഒരു ദമ്പതിമാര്‍ പങ്കെടുക്കാന്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഇരുവരും തുടക്കത്തിലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിയമലംഘനം നടത്തിയതിന്റെ പേരില്‍ ഇരുവരെയും മത്സരത്തില്‍ പുറത്താക്കുകയായിരുന്നു.
ബെഡ് റൂമിൽ നിന്നും ഫോട്ടോഷൂട്ട് നടത്തി അനുപ അഗ്നിഹോത്രി
വീട്ടിലെത്തിയ ശേഷം ഫിറോസിന്റെ പേരിലുള്ള ഡിഎഫ്കെ എന്ന യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസുമായി എത്തുകയാണിപ്പോള്‍. ആദ്യ ബിഗ് ബോസ് സീസണില്‍ പങ്കെടുത്ത പലരെയും വിളിച്ച് ഫോണിലൂടെ പ്രാങ്ക് പരിപാടിയാണ് ഫിറോസ് നടത്തുന്നത്. രഞ്ജിനി ഹരിദാസിനും സമാനമായ രീതിയില്‍ പണി കൊടുത്ത വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

എന്റെ പേര് സ്റ്റീഫന്‍. ഞാനൊരു സിനിമയുടെ ആവശ്യവുമായി വിളിക്കുകയാണ്. ബോളിവുഡ് മൂവിയാണ്. പതിനഞ്ച് ദിവസത്തോളം വര്‍ക്ക് ഉണ്ടാവും. അതിന് ഓക്കെ ആയിരിക്കുമോ എന്നാണ് ഫിറോസ് രഞ്ജിനിയോട് ചോദിച്ചത്. ട്രാവല്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഞാന്‍ ഓക്കെയാണ്. ബാക്കി ഡീറ്റെയില്‍സ് പറയാമോ ചേട്ടാ എന്നായിരുന്നു രഞ്ജിനിയുടെ മറുപടി.

ഷാരുഖ് ഖാന്‍ ആണ് നായകന്‍. സിനിമയിലെ രണ്ടാമത്തെ നായികയാണ് രഞ്ജിനി. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള വിശദമായ കാര്യങ്ങള്‍ വഴിയെ പറയാം. പേയ്‌മെന്റിന്റെ കാര്യം എങ്ങനെയാണെന്ന് പറയാന്‍ പറഞ്ഞപ്പോള്‍ തന്റെ മാനേജരുമായി സംസാരിച്ചിട്ട് വീണ്ടും വിളിക്കാമെന്നാണ് രഞ്ജിനി പറഞ്ഞത്. നേരത്തെ ഹിന്ദിയില്‍ മൂവി ചെയ്തിട്ടുണ്ടോന്ന ചോദ്യത്തിന് ഇല്ല, മലയാളത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെന്ന് രഞ്ജിനി പറുന്നു. ഡാന്‍സ് ചെയ്യുമോ എന്ന് ഫിറോസ് ചോദിക്കുമ്പോള്‍ ചെയ്യാമെന്ന് രഞ്ജിനി പറയുന്നുണ്ട്. എന്നാല്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടില്ല. ചെറുപ്പം മുതലേ ഡാന്‍സ് ചെയ്യുമായിരുന്നു. എല്ലാത്തിലും ബേസ് ഉണ്ട്. പാട്ട് പാടുമല്ലോ എന്ന് ചോദിക്കുമ്പോഴും രഞ്ജിനി സമ്മതിച്ചു. ഇതോടെ സിനിമയിലൊരു പാട്ട് പാടാനുണ്ടെന്ന കാര്യം കൂടി ഫിറോസ് സൂചിപ്പിച്ചു.

ഇതിനിടെ തനിക്കൊരു ഉപകാരം കൂടി വേണം. ഈ സീസണിലെ ബിഗ് ബോസിനെ പിടിച്ച് കുലുക്കിയ ആളെ അറിയാമോ എന്ന് ചോദിച്ചു. ആരാണെന്ന് മനസിലാവാതെ വന്നെങ്കിലും ആ ഭാര്യയും ഭര്‍ത്താവുമാണോ എന്ന് തിരിച്ച് ചോദിച്ചു. അതേ, ഫിറോസ് എന്ന് ഉത്തരം പറഞ്ഞു. പുള്ളിയുടെ നമ്പര്‍ കിട്ടാന്‍ വഴിയുണ്ടോ എന്നായി ഫിറോസ്. എനിക്കദ്ദേഹത്തെ പരിചയമില്ല. ഞാനൊന്ന് നോക്കട്ടേ എന്ന മറുപടി നടി കൊടുത്തു. പുള്ളിയെ കൂടി സിനിമയില്‍ ഉള്‍പ്പെടുത്തണമെന്ന് വിചാരിക്കുന്നുണ്ട്. വില്ലന്‍ റോളിലാണ്.

എന്നെ സിനിമയിലേക്ക് വിളിച്ചത് ബിഗ് ബോസ് കണ്ടിട്ടാണോന്ന് രഞ്ജിനി ചോദിക്കുന്നു. അതേ, നിങ്ങളുടെ ഒത്തിരി പരിപാടികള്‍ ഞാന്‍ കണ്ടിരുന്നു. നല്ല കഴിവും ബോള്‍ഡുമൊക്കെ ആണ് നിങ്ങള്‍. നിങ്ങളുടെ കഴിവ് അനുസരിച്ച് ഇതിന് മുന്‍പേ ഒരുപാട് സിനിമകളൊക്കെ കിട്ടേണ്ട വ്യക്തിയാണെന്ന് പറഞ്ഞതോടെ സ്റ്റീഫന്‍ എന്താ ചെയ്യുന്നേ എന്ന് രഞ്ജിനി തിരിച്ച് ചോദിച്ചു.

എന്റെ ശരിക്കും പേര് കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടും. അല്ലെങ്കില്‍ നിങ്ങളെന്നെ ഞെട്ടിക്കുമെന്ന് ഫിറോസ് പറയുമ്പോള്‍ എന്നാല്‍ ഞാനൊന്ന് ഞെട്ടട്ടേ. കുറേ നാളായി ഞെട്ടിയിട്ടെന്നായി രഞ്ജിനി. എന്റെ ശരിക്കും പേര് പൊളി ഫിറോസ് എന്നാണ്. അര്‍ച്ചന, ദിയ സന എന്നിവരെ വിളിച്ചിട്ടാണ് നമ്പര്‍ കിട്ടിയത്. സാബുവിനെ വിളിച്ചിട്ട് കിട്ടിയില്ല. ഒരു ഷോ യുടെ ഭാഗമായി വിളിച്ചതാണെന്നും ക്ഷമിക്കണമെന്നും രഞ്ജിനിയോട് ഫിറോസ് പറയുന്നു. അതിലൊന്നും കുഴപ്പമില്ലെന്നായിരുന്നു രഞ്ജിനിയുടെ മറുപടി.
Recommended Video
ഫിറോസിൻ്റെ പ്രാങ്ക് വീഡിയോ കാണാം


Click it and Unblock the Notifications