For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ നമ്പർ ഉണ്ടോ? തരികിട സാബുവിനെ പറ്റിച്ച് ഫിറോസ്, ഫോൺ പ്രാങ്കുമായി ഫിറോസിനൊപ്പം ഭാര്യ സജ്‌നയും

  |

  ബിഗ് ബോസിലെത്തിയതിന് ശേഷമാണ് തരികിട സാബു എന്ന സാബുമോന്‍ അബ്ദുസമദിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഒരു ചാനല്‍ പരിപാടിയ്ക്ക് വേണ്ടി ആളുകളെ മനോഹരമായി പറ്റിക്കുന്ന സാബു വലിയ ജനപ്രീതി നേടി എടുത്തിരുന്നു. ഇത്രയധികം ആളുകളെ പറ്റിച്ച സാബുവിനും ഒരു അമളി പറ്റിയതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വരുന്നത്.

  സിംപിൾ സ്റ്റൈലിൽ മനോഹരിയായി നടി സിമ്രാൻ ഗുപ്ത, ചിത്രങ്ങൾ കാണാം

  ബിഗ് ബോസ് താരങ്ങളായ പൊളി ഫിറോസും ഭാര്യ സജ്‌നയും ചേര്‍ന്നാണ് സാബുവിനെ പറ്റിച്ചത്. മുന്‍പ് ഫിറോസും സമാനമായ രീതിയിലുള്ള പരിപാടി അവതരിപ്പിച്ച് കൈയടി വാങ്ങിയ വ്യക്തിയാണ്. ഡിഎഫ്‌കെ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഫോണില്‍ വിളിച്ച് സാബുവിനെ വിദഗ്ദമായി പറ്റിച്ചതിനെ കുറിച്ച് താരദമ്പതിമാര്‍ പറയുന്നത്. വിശദമായി വായിക്കാം...

  വീണ്ടും ഫോണ്‍ പ്രാങ്കുമായിട്ടാണ് സജ്‌നയും ഫിറോസും എത്തിയത്. തരികിട സാബുവാണ് ഇന്നത്തെ ഇര എന്ന് ഇരുവരും ഇന്‍ട്രോയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. സാബുവിന്റെ ആരാധിക എന്ന പേരിലാണ് സജ്‌ന വിളിക്കുന്നത്. ആദ്യമേ തന്നെ ഫോണ്‍ സാബു ഫോണ്‍ എടുത്തതോടെ ലക്ഷ്മി എന്നാണ് തന്റെ പേരെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. സാബുവിന്റെ കടുത്ത ആരാധികയാണെന്നും ഇപ്പോള്‍ അവതരിപ്പിക്കുന്ന പരിപാടിയൊക്കെ കാണാറുണ്ടെന്നും പറഞ്ഞ സജ്‌ന തന്റെ മകന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഫോണ്‍ സാബുവിന് കൈമാറുന്നു.

  സാബുവണ്ണാ, നിങ്ങളെ വലിയ ഇഷ്ടമാണെന്ന് ഫിറോസ് പറഞ്ഞതോടെ എത്രാം ക്ലാസിലാണ് പഠിക്കുന്നതെന്ന് താരം തിരിച്ച് ചോദിച്ചു. പ്ലസ് വണ്ണിലാണെന്ന് മറുപടി പറഞ്ഞിനൊപ്പം കൊറോണ ഉണ്ടോന്ന് കൂടി ഫിറോസ് ചോദിച്ചു. എന്നാല്‍ ഇതുവരെ തനിക്ക് കൊറോണ വന്നിട്ടില്ലെന്നാണ് സാബു പറയുന്നത്. സിനിമ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് രണ്ട് മൂന്നെണ്ണം വരാനുണ്ടെന്നും പറയുന്നു. അടുത്തായി മമ്മൂട്ടിയുടെ നമ്പര്‍ ഒന്ന് തരാമോ എന്നായിരുന്നു ഫിറോസ് ചോദിച്ചത്. എന്റെ കൈയില്‍ ഇല്ലെന്ന് പറഞ്ഞ് സാബു അത് ഒഴിവാക്കിയെങ്കിലും ബിഗ് ബോസിലെ പൊളി ഫിറോസിന്റെ നമ്പര്‍ തരുമോ എന്നായി ഫിറോസ്.

  ഒരു നിമിഷത്തേക്ക് സാബു നിശബ്ദനായെങ്കിലും ഫിറോസിന്റെ നമ്പര്‍ പറഞ്ഞു. തന്റെ ഫോണ്‍ നമ്പര്‍ സാബു തന്നെ പറഞ്ഞ് തുടങ്ങിയതിന് പിന്നാലെ ഫിറോസ് സത്യം വെൡപ്പെടുത്തി. നിങ്ങള്‍ അങ്ങനെ കൊടുക്കാന്‍ പാടുണ്ടോ, എന്ന ചോദ്യത്തിന് എനിക്ക് അറിയാന്‍ പാടില്ലെന്നായി സാബു. ഇതോടെ സജ്‌നയും ഫിറോസുമാണെന്ന കാര്യം ഇരുവരും വ്യക്തമാക്കി.

  എല്ലാവര്‍ക്കും എന്റെ നമ്പര്‍ കൊടുക്കുന്നത് നിങ്ങളാണല്ലേ എന്ന് ചോദിച്ച ഫിറോസിനോട് ഞാന്‍ മാത്രമല്ലല്ലോ നീ കൂടി അനുഭവിക്കട്ടേ എന്ന് മനസില്‍ ആലോചിരുന്നതായി സാബു പറയുന്നു. മമ്മൂക്കയുടെ നമ്പര്‍ ഈ മനുഷ്യന്റെ കൈയിലുണ്ട്. അത് കൊടുക്കില്ല. ഇയാളുടെ കൈയില്‍ ഇല്ലാത്ത നമ്പറുകള്‍ ഇല്ല. എന്നിട്ടും ഈ പാവപ്പെട്ടവന്റെ നമ്പര്‍ എടുത്ത് കൊടുക്കുന്നു എന്ന് ഫിറോസ് തമാശയായി പറയുന്നു. ഇന്നലെ ക്ലബ് ഹൗസില്‍ കയറാന്‍ നോക്കിയിട്ടും അതിന് സാധിച്ചില്ലെന്നും ഇന്ന് കയറാമെന്നും ഫിറോസ് പറയുന്നു.

  തരികിട കണ്ടുപിടിച്ച ആളാണ്. വ്യക്തിപരമായി എനിക്കത്രയും ഇഷ്ടമുള്ള ആള്‍ കൂടിയാണ് സാബു. സ്ഥിരമായി വിളിക്കാറുള്ള നല്ല സുഹൃത്തുക്കളാണ്. അദ്ദേഹത്തെ പറ്റിക്കുക എന്ന് പറയുന്നത് നിസാരമല്ല. എല്ലാ കാര്യങ്ങളും പോസിറ്റീവായി എടുക്കുന്ന ആളാണ്. എന്നാല്‍ ചില താരങ്ങളെ നമ്മള്‍ പറ്റിക്കുമ്പോള്‍ അവര്‍ക്കത് ബുദ്ധിമുട്ട് ആവാറുണ്ട്. അവരത് ടെലികാസ്റ്റ് ചെയ്യല്ലേ എന്ന് പറയും. മുന്‍പ് പ്രോഗ്രാം അവതരിപ്പിച്ചിരുന്ന സമയത്ത് വലിയൊരു താരത്തിന്റെ അടുത്ത് നിന്നും അടി വരെ കിട്ടിയിട്ടുണ്ട്. ചിലര്‍ പോസിറ്റീവായി എടുക്കും. സാബു എന്തായാലും ക്ഷമിക്കുക, എന്ന് പറഞ്ഞെങ്കിലും നീ ഒരുപാട് പേരെ പറ്റിച്ചിട്ടുള്ളത് അല്ലേ. അതോണ്ട് കുഴപ്പമില്ലെന്ന് ഫിറോസ് പറയുന്നു.

  Sreesanth act as a CBI officer in a Bollywood movie | FilmiBeat Malayalam

  ഫിറോസിൻ്റെ വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 3: Firoz-Sajna Prank On Sabumon Abdusamad Goes Viral in Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X