For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിനെ നോക്കാന്‍ അസിസ്റ്റന്റിനെ വെക്കില്ല; പേളിയെ പറ്റിക്കാന്‍ നോക്കിയ ഫിറോസിനെയും സജ്‌നയെയും പിടികൂടി താരം

  |

  ബിഗ് ബോസ് മൂന്നാം സീസണിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു ഫിറോസ് ഖാനും ഭാര്യ സജ്‌ന ഫിറോസും. ഇരുവരും തിളങ്ങി നില്‍ക്കുന്ന സമയത്താണ് നിയമലംഘനം നടത്തി എന്ന പേരില്‍ പുറത്താക്കുന്നത്. ശേഷം സോഷ്യല്‍ മീഡിയ വഴി വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസാണ് ദമ്പതിമാര്‍ ഒരുമിച്ച് പുറത്ത് വിടാറുള്ളത്.

  നടക്കാനിറങ്ങിയതാണോ, നേഹ ശർമ്മയുടെയും ആയിഷ ശർമ്മയുടെയും പുത്തൻ ചിത്രങ്ങൾ കാണാം

  മുന്‍ ബിഗ് ബോസ് താരങ്ങളെ ഫോണില്‍ വിളിച്ച് പ്രാങ്ക് ചെയ്യുകയാണ്. സാബുമോന്‍, രഞ്ജിനി ഹരിദാസ് എന്നിവര്‍ക്കൊപ്പം പേളി മാണിയെയും സമാനമായ രീതിയില്‍ വിളിച്ച് പറ്റിച്ചിരുന്നു. ഒരു ആഫ്രിക്കന്‍ മൂവിയില്‍ നായികയാക്കാമെന്ന് പറഞ്ഞാണ് വിളിച്ചതെങ്കിലും പേളി കള്ളത്തരം കണ്ട് പിടിക്കുകയായിരുന്നു.

  പുതിയതായി ഒരുക്കുന്ന സിനിമയില്‍ പേളിയെ നായികയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഫിറോസ് പറഞ്ഞത്. പിന്നാലെ ആരാണ് സംവിധായകനെന്ന് പേളി ചോദിച്ചു. അന്‍വര്‍ റഷീദിന്റെ അസിസ്റ്റന്റ് ആയി നിന്ന ജോഷി കെ ആണ് സംവിധായകന്‍. അത് ശരി, പക്ഷേ ഞാനിപ്പോള്‍ ഡെലിവറി കഴിഞ്ഞ് ഇരിക്കുകയാണെന്ന് അറിയാമല്ലോ എന്ന് പേളി ചോദിക്കുന്നു. വാവ സുഖമായിരിക്കുന്നു. രണ്ടരമാസം ആയി. മകളെ കുറിച്ച് പറഞ്ഞതിനൊപ്പം സിനിമയെ കുറിച്ച് കൂടുതല്‍ പറയാന്‍ പേളി ആവശ്യപ്പെട്ടു.

  ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രമാണിത്. എല്ലാ ഭാഷയിലും ഇത് പോവുന്നുണ്ട്. ആഫ്രിക്കന്‍ ട്രൈബ്‌സിനെ കുറിച്ചുള്ള മൂവിയാണ്. അതില്‍ ആഫ്രിക്കന്‍ ലേഡി ആയിട്ടാണ് പേളി അഭിനയിക്കേണ്ടത്. 'ആഹാ, എന്നാ പിന്നെ മേക്കപ്പ് ഒന്നും ചെയ്യണ്ടല്ലോ. എന്നെ വെറുതേ നിര്‍ത്തിയാല്‍ മതിയെന്ന് തമാശരൂപേണ പേളി പറയുന്നു'. പേയ്‌മെന്റ് അടക്കം മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി എന്റെ അസിസ്റ്റന്റ് വിളിക്കും. സ്‌ക്രീപ്റ്റ് മെയില്‍ വഴി അയച്ച് തരാം. 72 ദിവസത്തോളമാണ് ചിത്രീകരണം. കേരളത്തിലും ഷൂട്ടിങ്ങ് ഉണ്ടാവുമെന്ന് ഫിറോസ് പറഞ്ഞപ്പോള്‍ വാവ ഉള്ളത് കൊണ്ട് ഒരു വര്‍ഷത്തേക്ക് ഞാന്‍ ഒന്നും ചെയ്യേണ്ടന്ന് വിചാരിച്ച് ഇരിക്കുകയാണെന്ന് പേളി പറയുന്നു.

  ഒരു നാല് മാസത്തിന് ശേഷമായിരിക്കും ഷൂട്ടിങ്ങ് തുടങ്ങുക എന്ന് പറഞ്ഞെങ്കിലും കുഞ്ഞ് ചെറുതല്ലേന്നായി പേളി. കേരളത്തിലായിരിക്കും ഭൂരിഭാഗം ഷൂട്ടിങ്ങും. നിങ്ങള്‍ക്ക് വേണ്ട സൗകര്യം ചെയ്ത് തരാം. അതിരപ്പള്ളി അറിയില്ലേ, അവിടങ്ങളിലായിരിക്കും ചിത്രീകരണം. എന്നാല്‍ അസിസ്റ്റന്റിനെ വെച്ച് കുഞ്ഞിനെ നോക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരവന്‍ വരെ ഒരുക്കി തരാമെന്ന് ഫിറോസ് പറയുന്നുണ്ടെങ്കിലും ഒന്നെങ്കില്‍ ശ്രീനിയുടെ അമ്മയോ മറ്റാരെങ്കിലുമോ വേണം. ഒരു മെയിഡിനെ വെച്ച് നോക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പേളി ഉറപ്പിച്ച് പറയുന്നു.

  മലയാളത്തില്‍ താന്‍ ചെയ്ത സിനിമകളെല്ലാം നല്ല അവസരങ്ങളായിരുന്നു. കാര്യങ്ങളൊക്കെ അറിയാം. പക്ഷേ മകള്‍ കുഞ്ഞായത് കൊണ്ടാണെന്ന് പേളി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ വേണമെങ്കില്‍ കുഞ്ഞിനും ഒരു വേഷം നല്‍കാമെന്നായി. അയ്യോ അത്രയും വേണ്ടെന്ന് ചിരിച്ച് കൊണ്ട് പേളി പറയുന്നു. ഇതിനിടെ സിനിമയുടെ പേരെന്താണെന്ന ചോദ്യത്തിന് ആഫ്രിക്കന്‍ ലേഡി വാവ എന്ന് ഫിറോസ് പറഞ്ഞു. ചുമ്മാതിരി അണ്ണാ, ഇത് ഏതോ പ്രാങ്ക് പരിപാടി ആണെന്ന് പേളി കണ്ടുപിടിച്ചു. പെട്ടെന്ന് തന്നെ ഫോണ്‍ സജ്‌നയ്ക്ക് കൈമാറിയ ഉടനെ ഇത് സജ്‌നയാണോന്ന് പേളി തിരിച്ച് ചോദിച്ചു. ഇരുവരും ചിരിച്ച് കൊണ്ടാണ് പേളിയുടെ സംസാരം കേട്ടത്.

  നിങ്ങളുടെ വോയിസ് വളരെ പെട്ടെന്ന് മനസിലായി. കുറച്ച് നേരമായി ഇതൊരു പ്രാങ്ക് ആണോന്ന് ഞാന്‍ സംശയിച്ചിരുന്നു. ഗര്‍ഭിണിയായ സമയത്ത് ബിഗ് ബോസ് കാണാറുണ്ടായിരുന്നു. നിങ്ങള്‍ പോയതിന് ശേഷം കാര്യമായി കണ്ടിട്ടില്ല. ശ്രീനിഷ് ഇപ്പോള്‍ ചെന്നൈയിലാണ്. തമിഴില്‍ നായകനായി അഭിനയിക്കുകയാണ്. പതിനഞ്ച് ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം പതിനഞ്ച് ദിവസം ഇവിടെ ഉണ്ടാവുമെന്നും പേളി പറയുന്നു.

  പേളി ഉത്തമ കുടുംബിനിയെന്ന് ശ്രീനിഷ്

  പുറത്ത് വന്ന സമയത്ത് ഡിഎഫ്‌കെ എന്ന് ആരാധകര്‍ പേരിട്ടത് ആദ്യം മനസിലായിരുന്നില്ല. പിന്നെയാണ് അത് തിരിച്ചറിഞ്ഞതെന്ന് ഫിറോസും സജ്‌നയും പറയുമ്പോള്‍ തനിക്കും അങ്ങനെ ആയിരുന്നുവെന്ന് പേളി പറയുന്നു. പേളിഷ് എന്ന് പറഞ്ഞ് ഞങ്ങളെ വിളിച്ചപ്പോള്‍ ആദ്യം മനസിലായില്ല. പിന്നെയാണ് പേളിയും ശ്രീനിഷും ചേര്‍ന്ന് പേളിഷ് ആയതാണെന്ന് മനസിലാവുന്നത്.

  ഫിറോസിൻ്റെ വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 3: Firoz-Sajna Pranked Perale Maaney By Offering A Movie Role
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X