'പൃഥ്വിരാജിന്‌റെ നായികയായുളള സിനിമ', സൂര്യയെ പറ്റിച്ച് ഫിറോസും സജ്‌നയും, നടിയുടെ മറുപടി

By Midhun Raj

ബിഗ് ബോസ് താരം പൊളി ഫിറോസിന്‌റെ പ്രാങ്ക് വീഡിയോകള്‍ എപ്പോഴും വൈറലാകാറുണ്ട്. നിരവധി പേരെയാണ് ശബ്ദം മാറ്റി വിളിച്ച് ഫിറോസും സജ്‌നയും പറ്റിച്ചത്. ബിഗ് ബോസ് താരങ്ങളെ തന്നെയാണ് പ്രാങ്ക് കോളിലൂടെ ഫിറോസും സജ്നയും വിളിക്കാറുളളത്. മണിക്കുട്ടന്‍, കിടിലം ഫിറോസ്, സാബുമോന്‍, അരിസ്‌റ്റോ സുരേഷ്, പേളി മാണി തുടങ്ങിയവരെല്ലാം ഫിറോസിന്‌റെ ഷോയുടെ ഭാഗമായി. എറ്റവുമൊടുവിലായി സൂര്യയെ ആണ് ഫിറോസ് വിളിച്ചത്. ഡിഎഫ്‌കെ എന്ന യൂടൂബ് ചാനലിലൂടെയാണ് ഇതിന്റെ വീഡിയോ ബിഗ് ബോസ് താരം പങ്കുവെച്ചത്.

സ്‌റ്റൈലിഷ് ലുക്കില്‍ നടി ലാവണ്യ ത്രിപതി, പുത്തന്‍ ചിത്രങ്ങള്‍ കാണാം

പൃഥ്വിരാജിന്‌റെ നായികയായുളള ഒരു സിനിമയുണ്ടെന്നും സൂര്യയ്ക്ക് താല്‍പര്യമുണ്ടോയെന്നും ചോദിച്ചാണ് ഫിറോസ് വിളിച്ചത്. തുടര്‍ന്ന് 'പൃഥ്വിരാജിന്‌റെ നായിക എന്ന് പറയുമ്പോള്‍ ഞാന്‍ അത്ര വലിയ ഹീറോയിനൊന്നും അല്ലല്ലോ' എന്ന് സൂര്യ ചോദിച്ചു. 'അതെന്താ ചെയ്യാന്‍ കോണ്‍ഫിഡന്‍സില്ലെ' എന്ന് ഫിറോസ് തിരിച്ചുചോദിച്ചു.

ബാക്കി വിവരങ്ങള്‍ മെയില്‍

'ബാക്കി വിവരങ്ങള്‍ മെയില്‍ ചെയ്യാമെന്നും സൂം മീറ്റിംഗ് ഉണ്ടാവുമെന്നും' ഫിറോസ് പറഞ്ഞു 'ഡയറക്ടര്‍ ആരാണെന്നുളള സൂര്യയുടെ ചോദ്യത്തിന് ജോഷിയെന്നാണ്' ഫിറോസ് മറുപടി നല്‍കിയത്. 'വളരെ നല്ല കഥാപാത്രമാണ്. മറ്റെതെങ്കിലും സിനിമ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു സിനിമ കമ്മിറ്റഡ് ആണ്, എന്നാല്‍ ഇപ്പോഴില്ല എന്ന്' സൂര്യ പറഞ്ഞു. ജോഷി സാറിനോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ ജോഷി സാറ് വിളിക്കുമെന്നാണ് ഫിറോസ് മറുപടി നല്‍കിയത്.

പിന്നാലെ പട്ടുപാവാടയും ഉടുപ്പുമൊക്കെയാണ്

പിന്നാലെ 'പട്ടുപാവാടയും ഉടുപ്പുമൊക്കെയാണ് വസ്ത്രം എന്ന് പറഞ്ഞപ്പോള്‍ സംശയം തോന്നി സൂര്യ ആദ്യം കോള്‍ കട്ട് ചെയ്തു. തുടര്‍ന്ന് വീണ്ടും വിളിച്ചപ്പോഴാണ് സൂര്യയോട് പൊളി ഫിറോസാണെന്ന് ഫിറോസ് ഖാന്‍ പറഞ്ഞത്'. 'നമ്പര്‍ ലീക്കായതുകൊണ്ട് ഇപ്പോള്‍ താന്‍ ആരുടെയും ഫോണ്‍ എടുക്കാറില്ലെന്ന്' സൂര്യ അറിയിച്ചു. തുടര്‍ന്ന് ഡിഎഫ്‌കെ ആര്‍മി എന്ന പേരില്‍ സൂര്യക്കെതിരെ മോശം പറഞ്ഞവര്‍ക്കെതിരെ ഫിറോസ് വിശദീകരണം നല്‍കി. 'അങ്ങനെ ചെയ്തത് തന്‌റെ ഫാന്‍സോ ആര്‍മിക്കാരോ അല്ലെന്ന്' സൂര്യയോട് ഫിറോസ് പറഞ്ഞു.

ബിഗ് ബോസില്‍ നടന്നത് അവിടെ കഴിഞ്ഞു

'ബിഗ് ബോസില്‍ നടന്നത് അവിടെ കഴിഞ്ഞു. അത് വെച്ച് സൂര്യയോട് മോശം സംസാരിക്കാന്‍ ആര്‍ക്കും ഞാന്‍ അനുവാദം കൊടുത്തിട്ടില്ല. എന്‌റെ ആര്‍മികള് ശക്തമാണ്. എന്നാല്‍ ശരിക്കുമുളള എന്‌റെ ആര്‍മിക്കാരല്ല നിനക്കെതിരെ രംഗത്തുവന്നത്. ആര്‍മിക്കാരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ നമ്മളില്‍പ്പെട്ട ആരുമല്ല ഇത് ചെയ്തതെന്ന് അവര്‍ പറഞ്ഞു. ഇതിനകത്ത് സപൈ വര്‍ക്കുകളുണ്ട്'.

Recommended Video

Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam
ഒരിക്കലും ഒരു പെണ്‍കുട്ടിയെ ഇങ്ങനെ മോശമായി

'ഒരിക്കലും ഒരു പെണ്‍കുട്ടിയെ ഇങ്ങനെ മോശമായി സംസാരിക്കാന്‍ ഞങ്ങള് അനുവദിക്കില്ല. അങ്ങനെയുളള കാര്യങ്ങള് ഞാന്‍ പ്രോല്‍സാഹിപ്പിക്കില്ല. നിനക്ക് നല്ല വര്‍ക്കുകള്‍ കിട്ടും. ഒരാളെയും പ്രവചിക്കാന്‍ പറ്റില്ല. വലുതെന്ന് വിചാരിക്കുന്നവര്‍ ചെറുതും. എറ്റവും ചെറുതെന്ന് വിചാരിക്കുന്നവര്‍ വലുതുമായി വരുന്ന അവസ്ഥകളുണ്ട്. എന്തായാലും നിനക്ക് നല്ല വര്‍ക്കുകള് കിട്ടും. ഇപ്പോ വേണ്ടത് ആത്മവിശ്വാസമാണ്. മാനസികമായ ദുഖങ്ങളൊന്നും വേണ്ട. ഹാപ്പി ആയിട്ടിരിക്കുക. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ആക്ടീവായിട്ട് തന്നെ നില്‍ക്കുക', ഫിറോസും സജ്നയും സൂര്യയോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X