ഭാര്യയെയും ഭര്‍ത്താവിനെയും ഒരുമിച്ച് പുറത്താക്കി മോഹന്‍ലാല്‍; ബിഗ് ബോസില്‍ നിന്ന് സജ്‌നയും ഫിറോസും ഔട്ട്

ബിഗ് ബോസില്‍ മോഹന്‍ലാല്‍ എത്തുന്ന ദിവസങ്ങള്‍ വളരെ ആഘോഷത്തോടെയാണ്. ഓരോ സീസണിലും ചില വിശേഷ ദിവസങ്ങളില്‍ അവതാരകന്‍ വീടിനുള്ളില്‍ പ്രവേശിക്കുന്നതും പതിവാണ്. ഇത്തവണ വിഷുവിന് മുന്നോടിയായി എത്തിയ മോഹന്‍ലാല്‍ ഫിറോസ് ഖാന്റെ സ്ത്രീവിരുദ്ധത ചൂണ്ടി കാണിച്ചിരിക്കുകയാണ്. തൊട്ട് പിന്നാലെ മത്സരാര്‍ഥികള്‍ ഓരോരുത്തരും ഫിറോസിനെതിരെ തിരിഞ്ഞു.

ഇതോടെ ഫിറോസ് ഖാനെയും സജ്‌നയെയും ബിഗ് ബോസില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഇരുവര്‍ക്കും ഒരു വാക്ക് പോലും പറയാനുള്ള അവസരം കൊടുക്കാതെ പുറത്തേക്ക് വരാനായി ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ മത്സരാര്‍ഥികളോട് യാത്ര പറഞ്ഞ് ദമ്പതിമാര്‍ പുറത്തേക്ക് ഇറങ്ങി.

 ഫിറോസിനെയും സജ്‌നയെയും പുറത്താക്കി

ഏറ്റവും നല്ല മത്സരാര്‍ഥികളായിരുന്നു നിങ്ങള്‍. ഇപ്പോഴും നിങ്ങള്‍ അങ്ങനെ തന്നെയാണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ ഫിറോസിനെയും സ്ജനയെയും വേദിയിലേക്ക് ക്ഷണിച്ചത്. ഇരുവരും വീട്ടിലേക്ക് വന്നത് മുതലുള്ള ഓരോ നിമിഷങ്ങളും വീഡിയോ രൂപത്തില്‍ കാണിക്കുകയും ചെയ്തു. ശേഷം ഫിറോസിന് പലപ്പോഴും ഞാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചത് കൊണ്ടുണ്ടായതാണ് ഇതൊക്കെയെന്ന് അവതാരകന്‍ പറഞ്ഞു. വീടിനുള്ളിലേക്ക് ഒന്ന് കൂടി പോയി ബാക്കിയുള്ളവരെ കാണണോ എന്നും മോഹന്‍ലാല്‍ ചോദിച്ചു.

 ഫിറോസിനെയും സജ്‌നയെയും പുറത്താക്കി

അവതാരകന്റെ ഈ ചോദ്യത്തിന് വീണ്ടും അകത്തേക്ക് പോവാന്‍ ഒരു ചാന്‍സ് കൂടി നല്‍കാമോ എന്ന് മോഹന്‍ലാലിനോട് സജ്‌ന ചോദിച്ചിരുന്നു. എന്നാല്‍ അവസരം എത്ര കിട്ടിയിട്ടും നിയമലംഘനം നടത്തിയത് കൊണ്ട് ഇനിയൊരു സാധ്യത ഇല്ലെന്നാണ് അവതാരകന്‍ വ്യക്തമാക്കിയത്. എല്ലാവരും നന്നായി കളിക്കണമെന്നും പുറത്ത് വന്നതിന് ശേഷം പ്ലാന്‍ ചെയ്തത് പോലെ യാത്ര പോവുകയും ഫുഡ് കഴിക്കുകയുമൊക്കെ ചെയ്യാമെന്ന് സജ്‌ന പറഞ്ഞു. എല്ലാവരും റിയല്‍ ആയി നില്‍ക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് ഫിറോസും പറഞ്ഞു.

 ഫിറോസിനെയും സജ്‌നയെയും പുറത്താക്കി

കഴിഞ്ഞ സീസണില്‍ രജിത് കുമാറിനെയും സമാനമായ രീതിയില്‍ ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതോടെയാണ് രജിത്തിനെ പുറത്താക്കിയത്. വിജയ സാധ്യത ഏറെ ഉണ്ടായിരുന്ന രജിത്തിനെ പോലെ ഇത്തവണയും ശക്തരായ മത്സരാര്‍ഥികളായിരുന്നു ഫിറോസും സജ്‌നയും. ഇരുവരും ഒരുമിച്ചുണ്ടാക്കിയ ഓളം ബിഗ് ബോസിന് വലിയ ജനപ്രീതി നേടി കൊടുക്കുകയും ചെയ്തു. എന്നാല്‍ സ്ത്രീവിരുദ്ധതയടക്കമുള്ള നിയമലംഘനം ഇരുവരുടെയും മത്സരത്തിന് കര്‍ട്ടനിട്ടു.

 ഫിറോസിനെയും സജ്‌നയെയും പുറത്താക്കി

പുറത്ത് വലിയൊരു ആരാധക പിന്‍ബലമുള്ള മത്സരാര്‍ഥിയാണ് ഫിറോസ്. മറ്റുള്ളവരെ അക്രമിച്ച് കൊണ്ട് വേറിട്ട സ്ട്രാറ്റര്‍ജിയാണ് പരീക്ഷിച്ചത്. എന്നാല്‍ പലപ്പോഴും വ്യക്തിഹത്യ ചെയ്യുന്നത് പോലെയാവുന്നതാണ് പ്രശ്‌നമായത്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഇരുവരെയും പിന്തുണച്ച് കൊണ്ടുള്ള കമന്റുകളാണ് വന്ന് നിറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X