ആളെ അടുത്തേയ്ക്ക് വിളിച്ച് മോഹൻലാൽ,ഞെട്ടലോടെ ഡിംപൽ, സങ്കടത്തോടെ യാത്രയാക്കി മറ്റുള്ളവർ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഷോയാണ് ബിഗ് ബോസ് സീസൺ 3. കൊവിഡ് പശ്ചാത്തലത്തിൽ സീസൺ 2 നിർത്തി വയ്ക്കുകയായിരുന്നു. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് പുതിയ സീസൺ ആരംഭിക്കുന്നത്. 14 പേരുമായിട്ടായിരുന്നു ഫെബ്രുവരി 14 ന് ഷോ ആരംഭിക്കുന്നത്. സീസൺ 3 ആരംഭിച്ച് 2 ആഴ്ചകൾ പിന്നിടുമ്പോൾ 18 പേരാണ് ഇപ്പോൾ ഹൗസിലുള്ളത്.
അമല പോളിനറെ മേക്കോവർ ചിത്രം വൈറലാകുന്നു

ഇപ്പോഴിത ബിഗ് ബോസ് സീസൺ 3 യുടെ ആദ്യ എലിമിനേഷൻ എത്തിയിരിക്കുകയാണ്. എട്ട് മത്സാർഥിയാണ് ആദ്യത്തെ എലിമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്. തുടക്കം മുതലെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ ബിഗ് ബോസ് സീസൺ 3 ലെ മത്സരാർഥികൾക്ക് കഴിഞ്ഞിരുന്നു. അതിനാൽ തന്നെ പ്രേക്ഷകർ ആകാംക്ഷയോടെയാണ് എലിമിനേഷൻ എപ്പിസോഡിനായി കാത്തിരിക്കുന്നത്.

ശനി, ഞായർ ദിവസങ്ങളിലാണ് മോഹൻലാൽ മത്സരാർഥികളെ കാണാൻ എത്തുന്നത്. ഈ ദിവസങ്ങളിലാകും എലിമിനേഷൻ നടക്കുക. ഈ ഒരാഴ്ച വീട്ടിനുള്ളിൽ നടന്ന സംഭവവികാസങ്ങൾ ചർച്ച ചെയ്തതിന് ശേഷമാകും പുറത്തു പോകുന്ന മത്സരാർഥികളെ കുറിച്ച് വെളിപ്പെടുത്തുക. ശനിയാഴ്ച ബിഗ് ബോസ് ഹൗസിലെത്തിയ മോഹൻലാൽ എലിമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടെ മത്സരാർഥികളോട് തങ്ങളുടെ അഭിപ്രായം ചോദിച്ചിരുന്നു. എന്നാൽ സായ് വിഷ്ണുവിന്റെ പിറന്നാൾ പ്രമാണിച്ച് ഞായാറാഴ്ചയിലേയ്ക്ക് മറ്റുകയായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസിന്റെ പുതിയ പ്രമോയാണ്. മോഹൻലാൽ മത്സരാർഥിയെ തന്റെ അടുത്തേയ്ക്ക് വിളിക്കുന്നതാണ് പ്രേമോ വീഡിയയിൽ കാണിക്കുന്നത്. എന്നാൽ ആരാണെന്ന് സൂചന പോലും വീഡിയോയിൽ നൽകിയിട്ടില്ല. ഫലം പ്രഖ്യാപിക്കുമ്പോൾ ഞെട്ടലോടെ നിൽക്കുന്നസഡിംപലിനെ മാത്രമാണ് വീഡിയോയിൽ കാണിക്കുന്നത്. പുതിയ വീഡിയേ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പുറത്തു വന്ന വീഡിയോയുടെ ഉളളടക്കം ഇങ്ങനെ... ഷോ പ്രത്യക്ഷപ്പെട്ട മോഹൻലാൽ. എനിക്ക് പേടിയാണ് ഇത് ഞാനും തുറന്ന് നോക്കിയിട്ടില്ല. പ്രേക്ഷകരാണ് പുറത്തേക്ക് പോവുന്നയാളെ തീരുമാനിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന് എന്റടുത്തേക്ക് വരാമെന്ന് പറഞ്ഞതോടെ എല്ലാവരും ഞെട്ടുന്നു. പുറത്തേക്ക് പോവുന്നയാളെ എല്ലാവരും ചേര്‍ന്നാണ് യാത്രയാക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. കൂടാതെ ഞായറാഴ്ച രാത്രി 9നാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നതെന്നും മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്‍.

മത്സരാർഥികൾ പോസിറ്റീവായിട്ടാണ് എലിമിനേഷനെ കാണുന്നത്. അത്തരത്തിലുള്ള പ്രതികരണമാണ് മത്സരാർഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വാരാന്ത്യം എപ്പി്സോഡിൽ പുറത്തു പോകാൻ സാധ്യതയുണ്ടോ എന്ന് മത്സരാർഥികളോട് ചോദിക്കുന്നുണ്ട്. കിടിലൻ ഫിറോസ്, ലക്ഷമി തുടങ്ങിയവർ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. താനായിരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ലക്ഷ്മിയും പറഞ്ഞത്. വര്‍ഷങ്ങളായി ടെലിവിഷനിലും സ്റ്റേജ് പരിപാടികളിലുമൊക്കെയായി സജീവമാണെങ്കിലും പ്രേക്ഷകര്‍ എങ്ങനെയാണ് തന്നെ കാണുന്നതെന്ന് അറിയില്ല. അത്രയധികം പിന്തുണ ലഭിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നുമായിരുന്നു താരം മോഹന്‍ലാലിനോട് പറഞ്ഞത്. കഴിഞ്ഞ ആഴ്ച തന്റെ പ്രകടനം വീക്കായിരുന്നുവെന്ന് ഫിറോസും പറയുന്നുണ്ട്. എലിമിനേഷൻ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ലക്ഷമി ജയന്റെ പേരാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ കേൾക്കുന്നത്.


Click it and Unblock the Notifications