ഫിറോസ് ജീവിതം തകർക്കാൻ നോക്കിയെന്ന് മണിക്കുട്ടൻ, ഋതുവിനെ നോമിനേറ്റ് ചെയ്ത നോബി, നോമിനേഷൻ ഇങ്ങനെ...
ബിഗ് ബോസ് ഷോയെ മറ്റ് റിയാലിറ്റി ഷോകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ആഴ്ചയിൽ നടക്കുന്ന എവിക്ഷനാണ്. മറ്റുള്ള മത്സരാർഥികളുടെ നോമിനേഷന്റെ അടിസ്ഥാനത്തിലാണ് ആഴ്ചയുടെ അവസാനം എലിമിനേഷൻ നടക്കുന്നത്. കൃത്യമായ കാരണങ്ങളോാടെയാണ് രണ്ട് മത്സരാർഥികളുടെ പേരുകൾ നിർദ്ദേശിക്കാനുള്ളത്. ഏറ്റവും കൂടുതൽ നോമിഷൻ ലഭിക്കുന്ന മത്സരാർഥികളാണ് എലിമിനേഷൻ റൗണ്ടിൽ എത്തുക.

ബിഗ് ബോസ് സീസൺ 3ൽ ആദ്യ നോമിനേഷൻ നടക്കാൻ പോകുകയാണ്. സോഷ്യൽ മീഡിയയിൽ പ്രെമോ വീഡിയോ വൈറലാണ്. വഴക്കും ബഹളവും ഇല്ലാതെ ആയിരുന്നു ആദ്യത്തെ ആഴ്ച മുന്നോട്ട് പോയത്. എന്നാൽ മത്സരാർഥികളുടെ മനസ്സിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായിട്ടുണ്ട്, നോമിനേഷൻ പ്രെമോ വീഡിയോ ഇതാണ് സൂചിപ്പിക്കുന്നത്. കൺഫഷൻ റൂമിൽ രഹസ്യമായിട്ടാണ് നോമിനേഷൻ നടക്കുന്നത്.
ബിഗ് ബോസ് സീസൺ 3 ലെ ആദ്യ മത്സരാർഥിയായ നോബി ഋതു മന്ത്രയെയാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. കുറച്ചുകൂടി ആക്ടീവാകണമെന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്. ഫിറോസിനെയാണ് മണിക്കുട്ടൻ നോമിനേറ്റ് ചെയ്തിരിക്കുന്നത് തന്റെ ജീവിതം തന്നെ തകര്‍ത്ത് കളയാന്‍ നോക്കിയിരുന്നു ഫിറോസ് ഇക്ക, അദ്ദേഹത്തെയാണ് ഞാന്‍ നോമിനേറ്റ് ചെയ്യുന്നതെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. ഫിറോസ് സന്ധ്യയെയാണ് നോമിനേറ്റ് ചെയ്തത്,.സന്ധ്യയുടെ പേരായിരുന്നു ഭാഗ്യലക്ഷ്മിയും പറഞ്ഞത്. ഭാഗ്യലക്ഷ്മിയെയാണ് അഡോണിയും നോമിനേറ്റ് ചെയ്തത്.
പ്രെമോ വീഡിയോയിൽ ലക്ഷ്മി, ഡിംപൽ തുടങ്ങിയവരെ കാണിക്കുന്നുണ്ട്. കൂടാതെ ടെൻഷനടിച്ചിരിക്കുന്ന മത്സരാര്‍ഥികളെ കാണിച്ചു കൊണ്ടാണ് പ്രെമോ വീഡിയോ അവസാനിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നത്.
ഫെബ്രുവരി 14 ന് ആണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചത്. 14 മത്സരാർഥികളുമായിട്ടാണ് ഷോ തുടങ്ങിയത്. ആദ്യവാരം 2 മത്സരാർഥികളും കൂടി ഷോയിൽ എത്തിയിരുന്നു., ഇപ്പോൾ 16 പേരാണ് ബിഗ് ബോസ് ഹൗസിലുള്ളത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളുംബിഗ് ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്. മത്സരാർഥികളെ കുറിച്ച് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. മോഹൻലാലും ഇതേ അഭിപ്രായമായിരുന്നു വീക്കെൻഡ് എപ്പിസോഡിൽ എത്തിയപ്പോൾ പറഞ്ഞത്. മത്സരം മുറുകിയിരിക്കുകയാണ്


Click it and Unblock the Notifications